Connect with us

kerala

തലസ്ഥാനത്ത് വന്‍കഞ്ചാവ് വേട്ട, 500 കിലോ കഞ്ചാവ് പിടികൂടി

Published

on

ആറ്റിങ്ങല്‍: നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയുടെ രഹസ്യ അറയില്‍ കടത്തിക്കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്മെന്റ്‌റ് സ്‌ക്വാഡ് (SEES) തിരുവനന്തപുരത്ത് പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇത്. തിരുവനന്തപുരം ദേശീയപാതയില്‍ കോരാണി ജംഗ്ഷന് സമീപംവെച്ചാണ് കഞ്ചാവ് പിടികൂടിയത്.

വാഹനത്തില്‍ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ് ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കഞ്ചാവ് കൊടുത്തയച്ചവരെപ്പറ്റിയും കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാങ്കേതിക തകരാര്‍; ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങിയത് ഒരുമണിക്കൂറിലേറെ

മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്

Published

on

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ ഒരു മണിക്കൂറോളം കുടുങ്ങി യാത്രക്കാര്‍. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ ലിഫ്റ്റില്‍ അകപ്പെട്ടത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഇവരെ പുറത്തെത്തിച്ചത്.

വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പിടിച്ചിട്ടിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

Continue Reading

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് റിട്ട. അധ്യാപിക മരിച്ചു

കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്

Published

on

പാലക്കാട് മണ്ണാര്‍ക്കാട് തീപ്പൊള്ളലേറ്റ് റിട്ട. അധ്യാപിക മരിച്ചു. കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്. കുണ്ടൂര്‍കുന്നിലെ വീട്ടില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പൊള്ളലേറ്റ് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും ഇവരെത്തിയപ്പോഴേക്കും പാറുക്കുട്ടി മരിച്ചിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റാക്കിയത് പരീക്ഷണത്തിന്റെ ഭാഗം; വിജയിക്കുമോ ഇല്ലയോ എന്ന് പിന്നീടറിയാം: ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍

‘ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്.

Published

on

രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍. രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി വന്നതിനെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നുവെന്നും ഇത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പരീക്ഷണം കൂടിയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ സംസ്ഥാന അധ്യക്ഷൻ കൂടിയായ സി.കെ പത്മനാഭന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. രാജീവ് ചന്ദ്രശേഖര്‍ ഒരു ടെക്‌നോ ക്രാറ്റാണ്. അത്തരം ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരിക എന്നത് പരീക്ഷണമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താന്‍ കരുതുന്നത്.

പക്ഷേ സംഘടനാ പ്രവര്‍ത്തനവുമായി ഇണങ്ങി പ്രവര്‍ത്തിക്കുന്ന നേതൃത്വമാവാൻ ശ്രദ്ധിക്കേണ്ടി വരും’ -പത്മനാഭന്‍ പറഞ്ഞു. സംഘടന ശക്തമായിരുന്നെങ്കിലും പണ്ടുകാലത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത് പ്രതിഫലിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാലഘട്ടത്തിൽ പഴയരീതിയില്‍ മുന്നോട്ടു പോകാനാവില്ല. പരമ്പരാഗതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതി കൊണ്ട് ഈ ഡിജിറ്റില്‍ യുഗത്തില്‍ വിജയിക്കണമെന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ മറ്റെല്ലാ രംഗത്തും പ്രയോജനപ്പെടുത്തുന്നതുപോലെ രാഷ്ട്രീയ രംഗത്തും പ്രയോജനപ്പെടുത്തിയാലേ വിജയിക്കാന്‍ കഴിയുകയുള്ളു. നരേന്ദ്രമോദി അക്കാര്യത്തില്‍ വിജയകരമായ നേതൃത്വം കൊടുത്തു വരികയാണ്. അത് കേരളത്തിലും വരണം.

രാജീവ് ചന്ദ്രശേഖരന്‍ നേതൃത്വത്തിലേക്ക് വരുന്നത് പുതിയ പ്രചോദനമാകുമെന്നും സംഘടനയെ ഭാവി വെല്ലുവിളികളെ നേരിടാൻ പാകത്തിന് മുന്നോട്ടു കൊണ്ടുപോകാനുള്ള നേതൃപാടവം അദ്ദേഹം പ്രകടിപ്പിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending