Connect with us

News

488 മാധ്യമ പ്രവര്‍ത്തകരെ ഈ വര്‍ഷം ജയിലിലടച്ചു;അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്‌സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്‍.എസ്.എഫ് കണക്കാക്കുന്നത്.

Published

on

പാരീസ്: ഈ വര്‍ഷം ലോകത്താകെ 488 മാധ്യമപ്രവര്‍ത്തകര്‍ ജയിലലടയ്ക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസയം 46 മാധ്യമപ്രവര്‍ത്തകരാണ് 2021ല്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കാണിത്. മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എഫ് എന്ന എന്‍.ജി.ഒ പുറത്തുവിട്ടതാണ് ഈ കണക്കുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും മുന്നിലാണ്. ചൈനയാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചിരിക്കുന്നത്. 127 മാധ്യമപ്രവര്‍ത്തകരെയാണ് ചൈന ഈ വര്‍ഷം തടങ്കലിലാക്കിയത്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്‌സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്‍.എസ്.എഫ് കണക്കാക്കുന്നത്. ആറ് മാധ്യമപ്രവര്‍ത്തകരാണ് ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. യമനും ഇന്ത്യയുമാണ് തൊട്ട് പിറകിലുള്ള രാജ്യങ്ങള്‍. നാല് മാധ്യമപ്രവര്‍ത്തകരാണ് ഇവിടങ്ങളില്‍ കൊല്ലപ്പെട്ടത്.ആര്‍.എസ്.എഫ് ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ 1995 മുതല്‍ ജയലയ്ക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നിട്ടില്ലെന്ന് ആര്‍.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്‍മര്‍, ബെലാറസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ മാധ്യമങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ മൂലം തടവിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. 46 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും ആസൂത്രിത കൊലപാതകങ്ങളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘കിൽ’ വീണ്ടുമെത്തുന്നു ; സെക്കന്റ് പാർട്ട് അപ്ഡേറ്റുമായി കരൺ ജോഹർ

ഞെട്ടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും വയലൻസ് സീനുകളാലും പ്രേക്ഷരെ പിടിച്ചിരുത്തിയ ചിത്രത്തിന് കേരളത്തിൽ നിന്നുൾപ്പെടെ വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

Published

on

സിനിമാപ്രേമികൾ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ‘കിൽ’. ഞെട്ടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും വയലൻസ് സീനുകളാലും പ്രേക്ഷരെ പിടിച്ചിരുത്തിയ ചിത്രത്തിന് കേരളത്തിൽ നിന്നുൾപ്പെടെ വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

ലക്ഷ്യ എന്ന പുതുമുഖമായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാവായ കരൺ ജോഹർ.

കില്ലിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും ആദ്യ ഭാഗത്തേത് പോലെയൊരു ഇൻ്റർനാഷണൽ വിജയം സിനിമക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കരൺ ജോഹർ പറഞ്ഞു. ചിത്രം ഇപ്പോൾ ഇംഗ്ലീഷിലേക്ക് റീമേക്ക് ചെയ്യാനും ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുമുള്ള പദ്ധതിയിലാണ്. ഇത് ഇന്ത്യൻ കഥപറച്ചിൽ രീതി ആഗോളതലത്തിൽ എത്തി എന്നതിന്റെ തെളിവാണെന്നും കരൺ ജോഹർ പറഞ്ഞു. മുംബൈയിൽ നടന്ന CNBC-TV18 ഗ്ലോബൽ ലീഡർഷിപ്പ് സമ്മിറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കരൺ.

‘ജോൺ വിക്ക്’ എന്ന ലോക പ്രശസ്തമായ ആക്ഷൻ സിനിമ സംവിധാനം ചെയ്ത ചാഡ് സ്റ്റാഹെൽസ്‌കിയുടെ ബാനറായ 87ഇലവൻ എൻ്റർടെയ്ൻമെൻ്റും ലയൺസ്ഗേറ്റും ചേർന്ന് കില്ലിന്റെ ഹോളിവുഡ് റീമേക്ക് റൈറ്റ് സ്വന്തമാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. നിഖിൽ നാഗേഷ് ഭട്ട് ആയിരുന്നു ‘കിൽ’ സംവിധാനം ചെയ്തത്.

ചിത്രത്തിൽ രാഘവ് ജുയൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ധർമ്മ പ്രൊഡക്ഷൻസിൻ്റെയും സിഖ്യ എൻ്റർടെയ്ൻമെൻ്റിൻ്റെയും ബാനറിൽ കരൺ ജോഹർ, ഗുനീത് മോംഗ, അപൂർവ മേത്ത, അച്ചിൻ ജെയിൻ എന്നിവരായിരുന്നു ചിത്രം നിർമിച്ചത്.

Continue Reading

kerala

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, എണറാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്. ഈ ഭാഗങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കന്‍ കര്‍ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

india

മോദിക്ക് ജോ ബൈഡനെ പോലെ ഓര്‍മക്കുറവ്: രാഹുല്‍ ഗാന്ധി

ജാതി സെന്‍സസിന് മോദി എതിരാണെന്നും അല്ലായിരുന്നുവെങ്കില്‍ 7 വര്‍ഷം മുമ്പ് ജാതി സെന്‍സസ് നടത്തേണ്ടതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

Published

on

നരേന്ദ്ര മോദിക്ക് ജോ ബൈഡനെ പോലെ ഓര്‍മക്കുറവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

താന്‍ സംവരണത്തിന് എതിരാണെന്ന് പറയുന്ന അദ്ദേഹം പെട്ടെന്ന് തന്നെ താന്‍ ജാതി സെന്‍സസിന് എതിരാണെന്ന് പറയുമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി അമേരിക്കന്‍ പ്രസിഡന്റിനെ പോലെ നരേന്ദ്രമോദിക്കും ഓര്‍മക്കുറവുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ജോ ബൈഡന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്ന് പരാമര്‍ശിച്ച സംഭവത്തെയാണ് താന്‍ അനുസ്മരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

താന്‍ ഉന്നയിക്കുന്ന അതേ വിഷയങ്ങളിലാണ് പ്രധാനമന്ത്രിയും ഈ ദിവസങ്ങളില്‍ സംസാരിക്കുന്നതെന്ന് തന്റെ സഹോദരി പറഞ്ഞുവെന്നും ജാതി സെന്‍സസിനെ കുറിച്ചുള്ള തന്റെ വാക്കുകളെ എതിര്‍ത്തുകൊണ്ടാണ് നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സംവരണത്തിന് രാഹുല്‍ഗാന്ധി എതിരാണെന്നും 50 ശതമാനം സംവരണപരിധി എടുത്തുകളയുമെന്ന് പറഞ്ഞിരുന്നുവെന്നുമാണ് നരേന്ദ്രമോദിയുടെ പ്രചരണങ്ങളെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജാതി സെന്‍സസിന് മോദി എതിരാണെന്നും അല്ലായിരുന്നുവെങ്കില്‍ 7 വര്‍ഷം മുമ്പ് ജാതി സെന്‍സസ് നടത്തേണ്ടതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

താന്‍ ശൂന്യമായ ഭരണഘടനയാണ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന ബി.ജെ.പിയുടെ ആരോപണം ഭരണഘടന അവര്‍ക്കുമുന്നില്‍ ശൂന്യമായതുകൊണ്ടാമെന്നും ഭരണഘടന രാജ്യത്തിന്റെ ഡി.എന്‍.എയാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending