Connect with us

kerala

കരിപ്പൂരിൽ റിസയ്ക്ക് 480 കോടി രൂപ; കൂടുതൽ സ‌ർവീസുകൾക്ക് ശ്രമം

വിമാനത്താവള ഉപദേശക കമ്മിറ്റി ചെയർമാൻ എം.പി.അബ്ദുസമദ് സമദാനി എം.പി അദ്ധ്യക്ഷത വഹിച്ചു

Published

on

മലപ്പുറം : കരിപ്പൂർ വിമാനത്താവളം റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്നതിന് എയർപോർട്ട് അതോറിറ്റി 480 കോടി രൂപ നീക്കിവച്ചതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. കരിപ്പൂരിൽ ഇന്നലെ ചേർന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സർക്കാർ 14.5 ഏക്കർ സ്ഥലമേറ്റെടുത്ത് കൈമാറിയതോടെ റൺവേ വെട്ടിച്ചുരുക്കി റിസ നിർമ്മിക്കാനുള്ള തീരുമാനം മരവിപ്പിച്ചിട്ടുണ്ട്. ഏറ്റെടുത്ത ഭൂമി മണ്ണിട്ട് ഉയർത്തുന്നതിന് ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. റീ ടെൻഡർ നടപടികൾ ആരംഭിച്ചതായും എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനും ആഭ്യന്തര മേഖലയിൽ കൂടുതൽ സർവീസുകൾക്കും കൂട്ടായ ശ്രമം വേണമെന്ന് ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. എയർ ഇന്ത്യ, എയർ ഏഷ്യ തുടങ്ങിയ കമ്പനികൾ നേരത്തെ നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കണം. തിരുവനന്തപുരം, ന്യൂഡൽഹി, അഗത്തി, ബാംഗ്ലൂർ,​ ഹൈദരാബാദ്, ചെന്നൈ റൂട്ടുകളിൽ പുതിയ സർവീസ് വേണം. ഇക്കാര്യം ഡൽഹിയിലെ വിമാന സ്ലോട്ട് അനുവദിക്കുന്ന വിഭാഗവുമായും വിമാന കമ്പനികളുമായും ചർച്ച ചെയ്യും. കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ കരിപ്പൂരിനും ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താനും യോഗത്തിൽ തീരുമാനമായി.

വിമാനത്താവള ഉപദേശക കമ്മിറ്റി ചെയർമാൻ എം.പി.അബ്ദുസമദ് സമദാനി എം.പി അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ എം.കെ.രാഘവൻ, ഇ.ടി.മുഹമ്മദ് ബഷീർ, എം.എൽ.എമാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുൾ ഹമീദ്, ജില്ലാ കളക്ടർ വി.ആർ.വിനോദ്, എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി.ടി.ഫാത്തിമ സുഹ്റാബി, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ജയകാന്ത്, കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

‘പഹൽഗാം ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളി’: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ‍യുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയുമാണ്. കശ്മീരിന്‍റെ ചരിത്രത്തിൻ വിനോദസഞ്ചാരികൾക്കെതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണരീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

കശ്മീരിലെത്തിയ മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇതുവരെയുള്ള വിവരം. മലയാളികളുടെ മടക്കയാത്രക്കുളള അടിയന്തര നടപടികൾ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Trending