Connect with us

News

തീയണയ്ക്കാനാവുന്നില്ല; കടലില്‍ കത്തിയമര്‍ന്ന് 4000 കാറുകള്‍

സാധാരണ രീതിയിലുള്ള അഗ്‌നിശമന സംവിധാനങ്ങള്‍ ഇവിടെ പ്രായോഗികമല്ലെന്നു വിദഗ്ധര്‍ പറഞ്ഞു

Published

on

പോര്‍ച്ചുഗല്‍ തീരത്ത് അറ്റലാന്റിക്ക് സമുദ്രത്തില്‍ കത്തിയമരുകയാണ് 4,000 ആഡംബര കാറുകള്‍.ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലാണ് കത്തിയമരുന്നത്.

ജര്‍മനിയില്‍ നിന്ന് യുഎസിലേക്ക് തിരിച്ച കപ്പലില്‍ ബുധാനാഴാചയാണ് തീ പടര്‍ന്നത്.പോര്‍ഷെ, ഓഡി, ബെന്റ്‌ലി, ലംബോര്‍ഗിനി എന്നിവ ഉള്‍പ്പെടെ നാലായിരത്തോളം വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.

സാധാരണ രീതിയിലുള്ള അഗ്‌നിശമന സംവിധാനങ്ങള്‍ ഇവിടെ പ്രായോഗികമല്ലെന്നു വിദഗ്ധര്‍ പറഞ്ഞു.കപ്പലിന്റെ ഇന്ധന ടാങ്ക് വരെ തീ എത്തി എന്നാണ് സൂചന.ഇനിയും നിയന്ത്രിക്കാനയിലെങ്കില്‍ കപ്പല്‍ പൂര്‍ണ്ണമായും കത്തിയമരും.തീപടര്‍ന്ന ഉടനെ കപ്പിലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.എന്നാല്‍ ഇതുവരെ തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഈ മാസം 18ന് നടക്കാനിരുന്ന ബീന -ബെന്നി ദമ്പതികളുടെ മകന്റെ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളത്ത് പോയി വരികയായിരുന്നു കുടുംബം

Published

on

മട്ടന്നൂര്‍: ഉളിയില്‍ പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉളിക്കല്‍ കാലാങ്കി സ്വദേശികളായ ബെന്നിയുടെ ഭാര്യ ബീന, ബെന്നിയുടെ സഹോദരി പുത്രന്‍ ലിജോ എന്നിവരാണ് മരിച്ചത്. ഈ മാസം 18ന് നടക്കാനിരുന്ന ബീന -ബെന്നി ദമ്പതികളുടെ മകന്റെ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളത്ത് പോയി വരികയായിരുന്നു കുടുംബം. ഗുരുതരപരിക്കേറ്റ ബെന്നിയെയും മകനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അപകടം നടന്നത്. ഇരിട്ടി -മട്ടന്നൂര്‍ റൂട്ടില്‍ ഉളിയില്‍ പാലത്തിന് സമീപം ഇരിട്ടിയില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ‘ലക്ഷ്യ’ ബസ് ഉളിയില്‍ പാലത്തിനടുത്ത സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്നതിനിടെ മട്ടന്നൂര്‍ ഭാഗത്തുനിന്ന് എതിരെ വന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെ.എ. 19എം.എന്‍ 8215 എന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പെട്ടത്.

ബസ് ഡ്രൈവറുടെ ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനകത്തുകുടുങ്ങിയവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ പടിക്കച്ചാല്‍ വഴി തിരിച്ചു വിട്ടു.

Continue Reading

News

അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടിയച്ചിരിക്കണം; ഹമാസിനെതിരെ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണനാശമെന്നാണ് ഹമാസിന് ട്രംപ് നല്‍കിയ മുന്നറിയിപ്പ്

Published

on

വാഷിങ്ടണ്‍: ഇസ്റാഈലിന്റെ ക്രൂരമായ കൂട്ടക്കൊല തുടരുന്നതിനിടെ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടിയച്ചില്ലെങ്കില്‍ മൊത്തം നശിപ്പിക്കുമെന്ന് ഹമാസിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണനാശമെന്നാണ് ഹമാസിന് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. ഈ മാസം 20നാണ് അമേരിക്കയുടെ 47മത് പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നത്.

ട്രംപിന്റെ വാക്കുകള്‍: ”നിങ്ങളുടെ വിലപേശലില്‍ ഇടപെടണമെന്ന് ആഗ്രഹമില്ല. പക്ഷേ വൈറ്റ്ഹൗസില്‍ അധികാരത്തിലേറുമ്പോള്‍ ബന്ദികള്‍ അവരുടെ വീട്ടില്‍ തിരിച്ചെത്തിയിരിക്കണം. ഇല്ലെങ്കില്‍ പശ്ചിമേഷ്യയിലെ നിങ്ങളുടെ എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കും”- ട്രംപ് പറഞ്ഞു.

ഫ്ലോറിഡയിലെ മാര്‍ അലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ട്രംപിന്റെ ഭീഷണി. പശ്ചിമേഷ്യയിലെ പ്രത്യേക ദൂതന്‍ സ്റ്റീവന്‍ ചാള്‍സ് വിറ്റ്കോഫ് മടങ്ങിയെത്തിയിട്ടേയുള്ളൂവെന്നും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിയുക്ത പ്രസിഡന്റ് പറയുന്നത് അദ്ദേഹം പ്രതീക്ഷിക്കുന്ന കാര്യങ്ങളാണെന്നാണ് ട്രംപിന്റെ പ്രസ്താവനയോടുള്ള വിറ്റ്കോഫിന്റെ പ്രതികരണം. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വീണ്ടും ഖത്തര്‍ സന്ദര്‍ശിച്ച് ചര്‍ച്ച തുടരുമെന്നും ഇപ്പോഴത്തെ പുരോഗതിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചനടന്നുവരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.

Continue Reading

india

ടിബറ്റിലുണ്ടായ ഭൂചലനം മരണസംഖ്യ 120 കടന്നു

7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്

Published

on

ലാസ: ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ 126 പേര്‍ മരിച്ചതായും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.

ടിബറ്റിലെ തീര്‍ഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നേപ്പാളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിലുണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സര്‍വസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് ടിബറ്റില്‍ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.

Continue Reading

Trending