X

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയില്‍ 4 സൈനികര്‍ക്ക് വീരമൃത്യു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 2 ഓഫീസര്‍മാര്‍ക്കും രണ്ട് ജവാന്‍മാര്‍ക്കും ജീവന്‍ നഷ്ടമായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് സൈന്യം മേഖലയില്‍ തെരച്ചില്‍ നടത്താന്‍ എത്തിയപ്പോള്‍ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. ഒരു ഭീകരനെയും ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സൈന്യം പറഞ്ഞു

 

webdesk13: