Connect with us

gulf

മിഡില്‍ ഈസ്റ്റില്‍ 400 കോടി ഡോളര്‍ ടൂറിസം അധികവരുമാന സാധ്യത; ഖത്തര്‍ ലോകകപ്പ് ഗള്‍ഫിലെ ഹോട്ടല്‍ മുറികള്‍ നിറക്കുമെന്നും വിലയിരുത്തല്‍

ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ വിശദീകരിച്ചു.

Published

on

അശ്‌റഫ് തൂണേരി

ദോഹ: മധ്യപൂര്‍വ്വേഷ്യക്കാകെ ഉണര്‍വ്വേകിയെത്തുന്ന ഖത്തര്‍ ഫിഫ ലോകകപ്പ് മേഖലയില്‍ ടൂറിസം മുഖേന 400 കോടി ഡോളര്‍ അധികവരുമാന സാധ്യതയാണ് തുറന്നിട്ടതെന്ന് വിലയിരുത്തല്‍. റെഡ് സീര്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് ആണ് തങ്ങളുടെ പഠനം പുറത്തുവിട്ടതെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് സഹകരണ സമിതി (ജി.സി.സി) രാജ്യങ്ങളിലെ ഹോട്ടല്‍ താമസക്കാരുടെ വര്‍ധനവിന് ഇത് കാരണമാവുമെന്നും കളിക്കിടെ ഹോട്ടല്‍ മുറികളില്‍ 100 ശതമാനവും ബുക്ക് ചെയ്യപ്പെടുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

കൂടാതെ ഒന്നിലധികം പ്രാദേശിക റിപ്പോര്‍ട്ടുകളനുസരിച്ച് യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലുടനീളമുള്ള ഹോട്ടലുകള്‍ ബുക്കിംഗില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തും. ഇത് കോവിഡ് മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വിനോദസഞ്ചാര മേഖലയെത്തുന്നതാണ് സൂചനയെന്നും വിലയിരുത്തലുണ്ട്. ദുബൈയിലെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്ന സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് മാത്രമല്ല ലോകകപ്പ് സമയത്തുള്ള മുന്‍കൂര്‍ ബുക്കിംഗ് വളരെക്കൂടുതലാണെന്നും ടൂറിസം കണ്‍സള്‍ട്ടന്‍സി ഏജന്‍സി അലോഫ്റ്റ് ദുബൈയുടെ സെയില്‍സ് ഡയരക്ടര്‍ വരുണ്‍അഹൂജ പറഞ്ഞു. ഹോട്ടല്‍ മുറികളുടെ വിലകുതിച്ചുയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ വിശദീകരിച്ചു.

ലോകകപ്പ് ദിനങ്ങളില്‍ ഫ്‌ളൈദുബായ് ദുബൈയില്‍ നിന്ന് പ്രതിദിനം 60 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തും. ഇതിലൂടെ 2,500 ആരാധകരെ ദോഹയിലെത്തിക്കാനാവും. ഒമാന്‍ എയര്‍ 3,400 ആരാധകരുമായി മസ്‌കറ്റില്‍ നിന്ന് പ്രതിദിനം 48 വിമാനങ്ങള്‍ വരെ പറപ്പിക്കും. കുവൈറ്റ് എയര്‍വേയ്‌സിന്റെ 20 വിമാനങ്ങളാണ് പ്രതിദിനം സര്‍വ്വീസ് നടത്തുക. ഇത് വഴി 1,700 ആരാധകരെ വരെ എത്തിക്കാനാവും. സഊദി അറേബ്യയിലെ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും 10,000 ആരാധകരെ വഹിച്ചുകൊണ്ട് സൗദി പ്രതിദിനം 60 ഓളം വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കും. ദുബൈ നിന്ന് ദോഹയിലേക്ക് ഏകദേശം ഒരു മണിക്കൂറും ജിദ്ദയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിന് ഏകദേശം രണ്ട് മണിക്കൂര്‍ മുപ്പത് മിനിറ്റുമാണ് സമയദൈര്‍ഘ്യം. മസ്‌കറ്റില്‍ നിന്ന് ദോഹയിലേക്ക് ഏകദേശം ഒന്നര മണിക്കൂറെടുക്കും.

അമ്മാനില്‍ നിന്ന് ദോഹയിലേക്കാകട്ടെ ഏകദേശം രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റുമാവും. ലോകകപ്പിനെത്തുന്നവര്‍ക്ക് ഈ നഗരങ്ങളും അനുബന്ധപ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ കൂടി സൗകര്യപ്രദമാവും. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ 60 ദിവസത്തേക്ക് ഒമാന്‍ സന്ദര്‍ശിക്കാം. 60 ദിവസം വരെ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവദിക്കുന്ന മള്‍ട്ടി എന്‍ട്രി വിസ ഹയ്യ ഉടമകള്‍ക്ക് പ്രയോജനപ്പെടുത്താം. ജോര്‍ദാനും ഇതേ അവസരം സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 100 ദിര്‍ഹത്തിന് ഇഷ്യൂ ചെയ്യുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് സന്ദര്‍ശകര്‍ക്കായി യു.എ.ഇ ഒരുക്കിയത്. എത്തുന്ന തീയതി മുതല്‍ 90 ദിവസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ പ്രയോജനപ്പെടുത്താനാവും. മസ്‌ക്കറ്റില്‍ ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ദുബൈയില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നു. കൂടാതെ പ്രത്യേക ഫാന്‍ സോണുകള്‍ സജ്ജീകരിക്കുന്നുമുണ്ട്.

ഫിഫ ലോക കപ്പിനോടനുബന്ധിച്ച് ഒമാനിലെ പൈതൃക, ടൂറിസം മന്ത്രാലയം പ്രത്യേക പരിപാടികള്‍ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരേയാണ് അറബ് ലോകത്ത് നടക്കുന്ന ആദ്യ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. 1.2 ദശലക്ഷത്തോളം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കെ.​എം.​സി.​സി ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Published

on

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ് പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘ​ട​ന​യി​ൽ നേ​തൃ​പ​ര​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ നേ​തൃ​പാ​ട​വം വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ലീ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​കോ​ഡ​ൻ​ഷി​യ നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് സം​ഘാ​ട​ക​ർ ക്യാ​മ്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, അ​ലി സി. ​പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഹാ​ഫി​സ്‌ ന​ഹ് ല, ​ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, റി​യാ​സ് മേ​പ്പ​യൂ​ർ, ഷം​സു​താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, ഷ​രീ​ഫ് മോ​ങ്ങം, മ​ഹ്റൂ​ഫ് കോ​ഴി​ക്കോ​ട്, സ​ലിം കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് പൊ​ന്നാ​നി, നാ​സി​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading

gulf

മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ്: 15 അംഗ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു

Published

on

റസാഖ് ഒരുമനയൂര്‍

അജ്മാന്‍: മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ് നടത്തുന്ന ഏഷ്യന്‍ വംശജരായ 15 അംഗ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ വിളിച്ചു ഔദ്യോഗിക രേഖകള്‍ ശരിപ്പെടുത്താനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരായുന്നതുള്‍പ്പെടെയുള്ള തരത്തില്‍ പണം തട്ടിയെടുക്കു ന്ന സംഘത്തെയാണ് അജ്മാന്‍ പൊലീസ് തന്ത്രപരമായി പിടികൂടിയത്.

വ്യാജ വിവരങ്ങളും രേഖകളും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ കാര്‍ഡുകളില്‍നിന്നാണ് ഇവര്‍ മറ്റുള്ളവരെ വിളിച്ചു തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങിനെ കബളിപ്പിക്കുന്നവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തി ല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് അജ്മാന്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സഈദ് അല്‍നുഐമി പറഞ്ഞു.

തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം തട്ടിപ്പുകളില്‍ ആരും കുടുങ്ങിപ്പോകരുതെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പൊലീസിനെ അറിയിക്കണമെന്നും അജ്മാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തങ്ങളുടെ അക്കൗണ്ടുകളോ ബാങ്ക് കാര്‍ഡുകളോ ബ്ലോക്ക് ചെയ്തിരിക്കുകയോ മരവിപ്പിക്കുക യോ ആണെന്ന് തട്ടിപ്പുകാര്‍ ഇരകളെ വിശ്വസിപ്പിക്കുന്നു. ബാങ്കുകള്‍ ഫോണിലൂടെ ബാങ്ക് ഡാറ്റ അപ്‌ഡേ റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകള്‍ തട്ടിപ്പാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ബാങ്ക് വിവരങ്ങളോ തങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഫോണ്‍കോളിലൂടെ ആര്‍ക്കും കൈമാറരുത്.

ബാങ്കുകള്‍, മറ്റു ഔദ്യോഗിക ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഫോണിലൂടെ വിവരങ്ങള്‍ ശേഖരിക്കു ന്നതല്ല. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകാരെക്കുറിച്ച കരുതിയിരിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ പൊലീസ് സദാജാഗരൂക രാണെന്നും തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നിരീക്ഷണം എപ്പോഴുമുണ്ടാകുമെന്നും അജ്മാന്‍ പൊലീസ് വ്യക്തമാക്കി. വ്യാജഫോണ്‍ കോളിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പ് നടത്തുന്നുണ്ടെങ്കിലും പലരും വീണ്ടും തട്ടിപ്പില്‍ കുടുങ്ങിപ്പോകുന്നുണ്ട്. നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയും നേരത്തെ പണം തട്ടിയെടുത്ത അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ വിവിധ രാജ്യങ്ങളില്‍ പലപ്പോഴായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള അഭ്യസ്ത വിദ്യരാണ് പലപ്പോഴും മൊബൈല്‍ ഫോണിലൂടെ ഇരകളെ വിളിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത്. കേരളത്തിലും വ്യത്യസ്ത തരത്തിലായി ഓണ്‍തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധി പേരുണ്ട്.

 

Continue Reading

gulf

വിനോദവും മത്സരങ്ങളും സമ്മാനമായി കാറും, തൊഴിലാളികളെ ആനന്ദഭരിതരാക്കി 18 ഇടങ്ങളില്‍ മന്ത്രാലയത്തിന്റെ പുതുവര്‍ഷാഘോഷം

‘സന്തുഷ്ടരായ തൊഴിലാളികള്‍, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സ്’ എന്ന സന്ദേശവുമായി നടന്ന പരിപാടികളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മതിമറന്നാഹ്ലാദിച്ചു

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: വ്യത്യസ്ഥമായ പുതുവര്‍ഷാഘോഷ പരിപാടികളിലൂടെ തൊഴിലാളികളെ ആനന്ദഭരിതരാക്കി യുഎഇ തൊഴില്‍ മന്ത്രാലയം ലോകത്തിന് മാതൃകയായി. പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചു തങ്ങളുടെ തൊഴിലുകളില്‍ വ്യാപൃതരായി പലപ്പോഴും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ  സഞ്ചരിക്കുന്ന നിര്‍മ്മാണത്തൊഴിലാകള്‍പ്പെടെയുള്ളവര്‍ക്ക് ആഘോഷങ്ങളുടെ പെരുമഴ പെയ്യിച്ചാണ് വിവിധ എമിറേറ്റുകളിലായി പതിനെട്ടിടങ്ങളില്‍ മന്ത്രാലയം പരിപാടികള്‍ ഒരുക്കിയത്.
‘സന്തുഷ്ടരായ തൊഴിലാളികള്‍, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സ്’ എന്ന സന്ദേശവുമായി നടന്ന പരിപാടികളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മതിമറന്നാഹ്ലാദിച്ചു. ജീവതത്തില്‍ അത്യപൂര്‍വ്വമായി മാത്രം  ലഭിക്കുന്ന ആഘോഷത്തെ ഏറെ ആഹ്ലാദത്തോടെയാണ് തൊഴിലാളികള്‍ വരവേറ്റത്. പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്യുന്ന താഴെ കിടയിലുള്ള തൊഴിലാളികള്‍ ക്ക് അവിസ്മരണീയമായ വിരുന്നൊരുക്കുന്നതില്‍ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.
ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, അബുദാബി, ദുബൈ, ഷാര്‍ജ പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വിവിധ മുനിസിപ്പാലിറ്റിക ള്‍, അബുദാബി പോര്‍ട്ട് ഗ്രൂപ്പ്, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, അബുദാബി സിവില്‍ ഡിഫന്‍സ് അഥോറിറ്റി, ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ തൊഴില്‍ കാര്യാലയം, ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി, ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡവലപ്‌മെ ന്റ് അഥോറിറ്റി, ദേശീയ ആംബുലന്‍സ്, ദുബൈ കോര്‍പ്പറേഷന്‍ ഓഫ് ആംബുലന്‍സ് സര്‍വീസസ്, റാസല്‍ ഖൈമ സാമ്പത്തിക മേഖല തുടങ്ങി വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണ് ആഘോഷങ്ങള്‍ നടന്നത്.
18 വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ആഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാകായിക വിനോദ പരിപാടിക ള്‍, മത്സരങ്ങള്‍, പങ്കെടുത്തവര്‍ക്ക് കാര്‍ ഉള്‍പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങള്‍ ലഭിക്കുന്ന നറുക്കെടുപ്പ് എന്നിവ തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്നു.
വര്‍ക്കേഴ്‌സ് വില്ലേജ്; എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം; ഫുജൈറ നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്, തസമീം വര്‍ക്കേഴ്‌സ് സിറ്റി; അല്‍ സലാം ലിവിംഗ് സിറ്റി, ഹമീം വര്‍ക്കര്‍ സിറ്റി, ഖാന്‍ സാഹെബ് കമ്പനി, ഡല്‍സ്‌കോ സിറ്റി, അല്‍ജിമി വര്‍ക്കേഴ്‌സ് വില്ലേജ്, സവാഇദ് റെസിഡന്‍ഷ്യല്‍ സി റ്റി തുടങ്ങി വിവിധ ലേബര്‍ക്യാമ്പുകളിലും പരിപാടികള്‍ ഒരുക്കിയിരുന്നു.
ദേശീയാഘോഷങ്ങളിലും പൊതു അവധി ദിവസങ്ങളിലും സംഘടിപ്പിക്കുന്ന ഇത്തരം ആഘോഷ പരിപാടികള്‍ തൊഴിലാളികളുടെ ജീവിത നിലവാരം, ക്ഷേമം, സന്തോഷം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളാണെന്ന് മന്ത്രാലയം ഇന്‍സ് പെക്ഷന്‍ ആന്‍ഡ് കംപ്ലയന്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മൊഹ്‌സിന്‍ അലി അല്‍നാസി പറഞ്ഞു. രാ ഷ്ട്രത്തിന്റെ വികസന യാത്രയില്‍ തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിച്ചു അവര്‍ക്ക് നല്‍കുന്ന ആദരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുമായുള്ള ഇടപഴകലും സാമൂഹിക സംരംഭങ്ങളും മന്ത്രാലയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്നും തൊഴിലാളികള്‍ക്ക് സന്തോഷം നല്‍കുകയും അവര്‍ക്ക് വിനോദവും ആനുകൂല്യ വും വാഗ്ദാനം ചെയ്യുന്നതായും ലേബര്‍ പ്രൊട്ടക്ഷന്‍ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ദലാല്‍ അ ല്‍ഷെഹി വ്യക്തമാക്കി. യുഎഇയുടെ മാനുഷികതയും തൊഴിലാളികളോടുള്ള സന്തോഷകരമായ സമീപനവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അവര്‍ പറഞ്ഞു.
യുഎഇ ഫുഡ് ബാങ്ക്, അല്‍ഇഹ്‌സാന്‍ ചാ രിറ്റി അസോസിയേ ഷന്‍, ദുബൈ ചാരിറ്റി അസോസിയേഷന്‍ തുടങ്ങിയ പ്രധാന സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം ഡയമണ്ട് സ്‌പോണ്‍സറായി അല്‍മജ്മ ഇന്‍ഷുറന്‍സും പ്ലാറ്റിനം സ്‌പോണ്‍സറായി അല്‍ദാര്‍ പ്രോപ്പര്‍ട്ടീസും പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

Continue Reading

Trending