X

പൊതുപരീക്ഷയില്‍ ആകെ മാര്‍ക്ക് 35, കിട്ടിയത് 40; അമ്പരന്ന് വിദ്യാര്‍ത്ഥികള്‍

പറ്റ്‌ന: പൊതുവിദ്യാഭ്യാസ പരീക്ഷയില്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ് ബീഹാര്‍ പരീക്ഷാ ബോര്‍ഡ്. ആകെയുള്ള മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്, എഴുതാത്ത വിഷയത്തിന് മികച്ച വിജയം എന്നിങ്ങനെ നീളുന്നു ബോര്‍ഡിന്റെ മറിമായങ്ങള്‍.

മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ പകച്ചു നില്‍ക്കുകയാണ്. ആകെയുള്ള മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്കാണ് പലര്‍ക്കും. ഗണിത ശാസ്ത്രത്തിലും ഫിസിക്‌സിലും ആകെയുള്ള മാര്‍ക്ക് 35 ല്‍ 38, 37 എന്നിങ്ങനെ നീളുന്നു അത്ഭുത മാര്‍ക്ക് ലിസ്റ്റിലെ സ്‌കോര്‍.

കിഴക്കന്‍ ചമ്പാരനിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഫിസിക്‌സില്‍ 35 ല്‍ 38. ഒരാള്‍ക്ക് മാത്രമല്ല, ഒട്ടേറെ പേര്‍ക്കാണ് ഇത്തരത്തില്‍ മാര്‍ക്കിന്റെ മറിമായം. എന്നാല്‍, ഇംഗ്ലീഷിലും രാഷ്ട്രഭാഷയിലും പൂജം മാര്‍ക്ക് ലഭിച്ചവരും ഉണ്ട്. ദര്‍ഭാംഗയിലെ രാഹുല്‍ കുമാറിന് ഗണിതശാസ്ത്രത്തില്‍ കിട്ടിയത് 35ല്‍ 40 മാര്‍ക്കാണ്. പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പോലും മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജീവശാസ്ത്രം പരീക്ഷ എഴുതാതിരുന്ന വൈശാലിയില്‍ നിന്നുള്ള ജാന്‍വി സിങിനും പാറ്റ്‌നയില്‍ നിന്നുള്ള സത്യകുമാറിനും നല്ല മാര്‍ക്കും ലഭിച്ചു.

chandrika: