Connect with us

main stories

‘3500 റഷ്യന്‍ സൈനികരെ വധിച്ചു, 536 സൈനിക വാഹനങ്ങള്‍ റഷ്യക്ക് നഷ്ടമായി’; അവകാശവാദവുമായി യുക്രൈന്‍ സൈന്യം

8 ഹെലികോപ്റ്ററുകളും 102 റഷ്യന്‍ ടാങ്കറുകളും 536 സൈനിക വാഹനങ്ങളും ഇതുവരെ റഷ്യക്ക് നഷ്ടമായെന്നും സൈന്യം അവകാശപ്പെട്ടു.

Published

on

രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍ സൈന്യം. റഷ്യ ആധിപത്യം നേടിയെന്ന യുദ്ധ വാര്‍ത്തകള്‍ക്കിടെയാണ് അവകാശവാദവുമായി യുക്രൈന്‍ മുന്നോട്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചെന്നും 14 റഷ്യന്‍ വിമാനങ്ങള്‍ വെടവെച്ചിട്ടെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു. തന്ത്രപ്രധാനമായ കെട്ടിടം പിടിക്കാനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെടുത്തി. 8 ഹെലികോപ്റ്ററുകളും 102 റഷ്യന്‍ ടാങ്കറുകളും 536 സൈനിക വാഹനങ്ങളും ഇതുവരെ റഷ്യക്ക് നഷ്ടമായെന്നും സൈന്യം അവകാശപ്പെട്ടു.

അതേസമയം, റഷ്യക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്ന് എടുത്ത പുതിയ വീഡിയോയിലാണ് സംഭവം അറിയിച്ചത്. ‘യുക്രൈന്‍ കീഴടങ്ങുമെന്നത് വ്യാജ വിവരമാണ്. അത്തരം നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. ഇനി അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ല’, പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു. താന്‍ കീവില്‍ തന്നെയുണ്ടെന്നും എങ്ങോട്ടും മാറിയിട്ടില്ലെന്നും കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമ്പലപ്പുഴയിലെ കൊലപാതകം: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍

ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.

Published

on

അമ്പലപ്പുഴയില്‍ വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് ക്രൂരതയ്ക്ക് ഇരയായത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതി ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശേഷം സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറയുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ പറമ്പില്‍ കഴിഞ്ഞ ഞായറാഴ്ച വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന സ്ഥലത്ത് തെങ്ങിന്‍ തൈകള്‍ വെച്ച നിലയിലായിരുന്നു.

രാത്രിയില്‍ വിജയലക്ഷ്മിയുടെ ഫോണില്‍ മറ്റൊരാള്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് വിവരം. വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്‍.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ് ജയചന്ദ്രന്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപാതകം നടത്തിയ സമയത്ത് ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ച് ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് ജയചന്ദ്രന്‍.

 

 

Continue Reading

kerala

ലൈംഗികാതിക്രമക്കേസ്: നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയുമുണ്ട്.

നടന്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് നടന്‍ അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയില്‍ വാദിച്ചു.

അതേസമയം പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പരാതിക്കാരിയോട് സുപ്രീംകോടതി വിശദീകരണം തേടി. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്‍കാന്‍ ധൈര്യമുണ്ടായതെന്നാണ് പരാതിക്കാരി പറഞ്ഞു. നടനെതിരെ സാക്ഷിമൊഴികളും മറ്റ് തെളിവുകളുമുണ്ടെന്ന് എസ്ഐടി സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

 

 

Continue Reading

kerala

പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്

ഇന്ന് നിശബ്ദപ്രചാരണവുമായി സ്ഥാനാര്‍ഥികള്‍

Published

on

പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ വോട്ടിങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമാകുന്നത്.

വോട്ടെടുപ്പിന് ശേഷവും ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങള്‍ തിരികെ എത്തിക്കും. ഇന്നലെ കൊട്ടിക്കലാശത്തോടെ വളരെ ആവേശത്തോടെ തന്നെ എല്ലാ മുന്നണികളും പരസ്യ പ്രചാതണത്തിന് സമാപനം കുറിച്ചു.

ഇന്നത്തെ നിശബ്ദ പ്രചാരണം കഴിഞ്ഞ് നാളെയാണ് വോട്ടെടുപ്പ്.

പാലക്കാട് 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാര്‍.

 

 

Continue Reading

Trending