കോഴിക്കോട്: മാവൂര്‍ എളമരം കടവില്‍ ചലിയാര്‍ പുഴയില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് 35 കോടി രൂപയുടെ പാലത്തിന് അനുമതി ലഭിക്കുമ്പോള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതിക്കാണ് ഇപ്പോള്‍ പച്ചക്കൊടി കാണിച്ചത് പണം വകയിരുത്തിയത്. ഇതു സംബന്ധിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഘട്ക്കരിക്ക് നിവേദനം നല്‍കി പ്രാധാന്യം ബോധ്യപ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം ഉറപ്പാക്കിയത്.
2018-2019 വര്‍ഷത്തേക്ക് കേന്ദ്രം ഭരണാനുമതി നല്‍കിയ 28 പദ്ധതികളിലാണ് എളമരം കടവ് പാലവും ഇടം പിടിച്ചത്. 351 കോടിയുടെ ജോലികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഇതില്‍ 35 കോടി രൂപ വകയിരുത്തിയ എളമരം പാലമാണ് പദ്ധതികളില്‍ ഒന്നാമന്‍. സംസ്ഥാന സര്‍ക്കാര്‍ നാല് മാസത്തിനകം തന്നെ സാങ്കേതിക അനുമതി നല്‍കണമെന്നും 24 മാസത്തിനകം എല്ലാ നിര്‍മ്മാണ ജോലികളും പൂര്‍ത്തീകിക്കണമെന്നുമാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ ആവശ്യപ്പെടുന്നത്. ഓരോ മൂന്ന് മാസവും റിപ്പോര്‍ട്ടുകള്‍ കേന്ദ മന്ത്രാലയത്തിന് അയച്ചിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
എളമരം പാലത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് അനുമതി കിട്ടിയ വാര്‍ത്ത വലിയ ആഹ്ലാദമാണ് നല്‍കുന്നത്. പാലത്തിനായി നാട്ടുകാരനും എം.പിയുമയ ഇ.ടി. മുഹമ്മദ് ബഷീര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണ് അവര്‍. കാലങ്ങളായുള്ള ജനങ്ങളുടെ സ്വപ്‌ന പദ്ധതിയായ പാലത്തിന്റെ അനുമതി കേന്ദ്ര സര്‍ക്കാറിന്റെ കീഴിലായതോടെ ഇടിയിലായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.
പദ്ധതിക്ക് എതിരായ എല്ലാ എതിര്‍പ്പുകളും ഒഴിവാക്കി എം.പി നടത്തിയ സേവനങ്ങളും, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പദ്ധതിയോട് അനുഭാവ പൂര്‍വ നിലപാട് സ്വീകരിക്കുന്നതില്‍ അദ്ദേഹമായി നടത്തിയ കൂടികാഴ്ചയും ഇടി യുടെ ഇടപെടലുകളായിരുന്നു.
എളമരം പാലത്തിന് അനുമതി നല്‍കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അഭിനന്ദനാര്‍ഹമാ സമീപനമാണ് സ്വീകരിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ചെറുപ്പം മുതലെയുള്ള സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഘട്ക്കരി, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിസുധാകന്‍, മുന്‍ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരോട് പ്രത്യേക നന്ദിയുണ്ടെന്നും ഇ.ടി പ്രസ്ഥാവനയില്‍ പറഞ്ഞു.