Connect with us

gulf

34 കോടി ഉയിർപ്പൂക്കൾ (അബ്ദുറഹീമിനായി അഷ്‌റഫിന്റെ 17 പോരാട്ട വർഷങ്ങൾ )

2006 നവമ്പര്‍ 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന്‍ അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്

Published

on

ലുഖ്മാന്‍ മമ്പാട്

കടലോളം സ്വപ്‌നങ്ങളുമായി ഇരുപത്തി മൂന്ന് പിന്നിട്ട മലയാളി ചെറുപ്പക്കാരന്‍ സഊദിയില്‍ വിമാനമിറങ്ങുന്നു. ഹൗസ് ഡ്രൈവറായി ജോലിയില്‍ കയറി മാസം പിന്നിടുമ്പോള്‍ സ്‌പോണ്‍സറുടെ മകന്റെ മരണം; ജയിലഴിക്കുള്ളിലാവുന്നു. ദേശവും ഭാഷയുമറിയാതെ ദിക്കറ്റ ചിന്തകളുമായി കല്‍തുറുങ്കില്‍ മാസങ്ങള്‍. കൊലക്കേസിലാണ് അകപ്പെട്ടത്. റിയാദിലെ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വിവരമറിഞ്ഞ് നാട്ടുകാരനായൊരു രക്ഷകന്റെ രംഗപ്രവേശം; വെളിച്ചക്കീറ് തെളിയുന്നുവോ. നിയമ നടപടികള്‍ മുന്നോട്ട് നീങ്ങി. അഞ്ചാം വര്‍ഷം കോടതി വധശിക്ഷ വിധിക്കുന്നു. അപ്പീലും അപ്പീലിന്മേല്‍ അപ്പീലുമായി വര്‍ഷങ്ങള്‍ മുന്നോട്ട്; അന്തിമ വിധി വധശിക്ഷ. വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒരു വ്യാഴവട്ടമാവുമ്പോഴും സര്‍വശക്തന്റെ അപാരമായ ദൃഷ്ടാന്തം പോലെ ഒരു രാജ്യത്തിന്റെ മാനവികതയുടെ തെളിവായി ആ ചെറുപ്പക്കാരന്‍ ജീവിച്ചിരിക്കുന്നു; ജയിലില്‍. ജീവിച്ചിരിക്കുന്നു എന്നതിനെക്കാള്‍ പ്രധാനമായി മറ്റെന്തുï്. ഉയിരിന്‍ കാവലാളായി വര്‍ഷങ്ങള്‍ കൂട്ടിരുന്ന നമ്മുടെ ഹീറോ ഇപ്പോള്‍ എന്തുചെയ്യുകയാവും. അബ്ദുറഹീമിന്റെ മോചനത്തിനായി 17 വര്‍ഷത്തിലേറെയായി രാപകലുകള്‍ ഓടുന്ന തിരശ്ശീലക്ക് പിന്നിലെ റിയല്‍ ഹീറോയാണ് അഷ്‌റഫ് വേങ്ങാട്ട്. ഇതുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ചോ കൊï വെയിലിനെക്കുറിച്ചോ പറയില്ലെന്നതാണ് നിറകണ്‍ചിരിയോടെ ആമുഖം; അഷ്‌റഫ് എന്ന വാക്കിനര്‍ത്ഥം കുലീനന്‍ എന്നാണല്ലോ. കൊലക്കയറില്‍ നിന്നുള്ള ജീവിതത്തിലേക്കുള്ള ദൂരമായ ഒന്നര കോടി റിയാല്‍ സ്വരൂപിച്ചെങ്കിലും, ‘ന്റെ കുട്ടീനെ കിട്ടോ’യെന്ന ഒന്നര വ്യാഴവട്ടക്കാലമായുള്ള ആ ഉമ്മയുടെ കണ്ണീരില്‍ ചാലിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം പൂരിപ്പിക്കാന്‍ കടമ്പകള്‍ ഇനിയുമുï്. 34 കോടി ഉയിര്‍പ്പൂക്കളാല്‍ മലയാളി സ്‌നേഹത്തില്‍ കോര്‍ത്ത കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിനായുള്ള നിയമ പോരാട്ടങ്ങളെയും ജയില്‍ മോചന കൗï് ഡൗണിനെയും കുറിച്ച് സഊദി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ അഷ്‌റഫ് വേങ്ങാട്ട് സംസാരിക്കുന്നു.

ആകസ്മികതയും
വലിയ വീഴ്ചയും

2006 നവമ്പര്‍ 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന്‍ അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന അദ്ദേഹം കോടമ്പുഴ യതീംഖാന ബസ്സിലെ ഡ്രൈവറായിരിക്കുമ്പോഴാണ് സഊദിയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസ ശരിയായത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അശ്ശഹ്‌രിയുടെ പതിനെട്ടുകാരന്‍ മകന്‍ അനസ് അശ്ശഹ്‌രി, വാഹനാപകടത്തെ തുടര്‍ന്ന് ഇരിക്കാനും നടക്കാനും കഴിയാത്ത വിധം ശരീരത്തിന്റെ മുക്കാല്‍ ഭാഗവും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച ട്യൂബിലൂടെയായിരുന്നു അനസിന്റെ ഭക്ഷണം. മകന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള പ്രത്യേക താല്‍പര്യമായിരുന്നു അബ്ദുറഹീമിന്റെ ഗള്‍ഫ് നിയോഗം. അനസിനെ വീട്ടില്‍ ശ്രദ്ധിക്കുക, വാഹനത്തില്‍ പുറത്തുകൊïുപോവുക, ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നിവയായിരുന്നു അബ്ദുറഹീമിന്റെ ചുമതല.
18 വര്‍ഷത്തോളം ജയില്‍വാസം നല്‍കിയ കഥ അബ്ദുറഹീം പറഞ്ഞതിങ്ങനെ:
അന്നൊരു ഞായറാഴ്ചയായിരുന്നു. ജോലിയില്‍ കയറി മാസം ഒന്ന് പിന്നിട്ടിരിക്കുന്നു; 2006 ഡിസംബര്‍ 24. വീട്ടില്‍ നിന്ന് അധികദൂരമില്ലാത്ത അസീസിയയിലെ പാï ഹൈപര്‍മാര്‍ക്കറ്റിലേക്ക് അനസിനെയുമായി പോകുകയായിരുന്നു അബ്ദുറഹീം. സുവൈദിയിലെ ട്രാഫിക് സിഗ്‌നലിലെത്തിയപ്പോള്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്‌നലിലെ റെഡ് ലൈറ്റ് വകവെക്കാതെ മുന്നോട്ട് പോകാന്‍ അനസ് ബഹളം വെച്ചു. അടുത്ത സിഗ്‌നലില്‍ എത്തിയപ്പോഴും ചുവപ്പ് പരിഗണിക്കാതെ മുന്നോട്ട് പോകാന്‍ അനസിന്റെ ബഹളം. പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ദേഷ്യത്തോടെ മുഖത്തേക്ക് തുപ്പി. തടയാന്‍ ശ്രമിച്ചപ്പോള്‍ കയ്യബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ട്യൂബില്‍ തട്ടി. ഇതോടെ അനസ് ബോധരഹിതനായിരുന്നു. ഇതറിയാതെ വാഹനവുമായി മുന്നോട്ട് പോയി. പിന്നില്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കാത്തതോടെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വïി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അനസ് ബോധമറ്റുകിടക്കുന്നത് മനസ്സിലായത്. എന്തു ചെയ്യണമെന്നറിയാതെ അബ്ദുറഹീം പരിഭ്രാന്തനായി. ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ച് വരുത്തി. മരണത്തിനുത്തരവാദിയാവുമോയെന്നതായിരുന്നു ഭയം; എങ്ങനെ രക്ഷപ്പെടാം എന്നു മാത്രമായിരുന്നു ചിന്ത. രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും സഊദി പോലീസിന്റെ നൈപുണ്യത്തിന് മുമ്പില്‍ അത് വിഫലമായി.

ദയാവാദവും
വധശിക്ഷയും

2007 ജൂലൈ. റിയാദിലെ മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്കും ഷക്കീബ് കൊളക്കാടനും ഒരു കേസുമായി ബന്ധപെട്ട് റിയാദ് പബ്ലിക് ജയിലെത്തിയതായിരുന്നു. എഫ് 31ാം നമ്പര്‍ സെല്ലില്‍ കൊലക്കേസില്‍ പെട്ട രണ്ട് മലയാളികളുമായി സംസാരിക്കുന്നു. തങ്ങള്‍ നിരപരാധികളാണെന്നും മനപൂര്‍വമല്ലാതെ കയ്യബദ്ധത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു അവരുടെ കണ്ണീര്‍ കഥനം. അപ്പോഴേക്കും സംഭവം കഴിഞ്ഞ് മാസം ഏഴ് പിന്നിട്ടിരുന്നു. പ്രാഥമിക അന്വേഷണങ്ങളെല്ലാം രേഖയിലാക്കിയ കാലം. പ്രാഥമിക കോടതി രേഖകളില്‍ കൊലകുറ്റമാണ് രേഖപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന്, ജയിലിലുള്ളത് തന്റെ നാട്ടുകാരാണെന്നറിഞ്ഞതോടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. പത്രങ്ങളില്‍ വാര്‍ത്തയും വന്നു. നാട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കേസന്വേഷണത്തിലേക്ക് കടന്നു. വിഷയം വേഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയിലെത്തിച്ചു. അക്കാലത്ത് ഇന്ത്യക്കാരുടെ കേസുകളില്‍ വിശിഷ്യാ എംബസിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുന്ന അബു മിസ്ഫര്‍ എന്ന സഊദി വക്കീലിനെയും ഏര്‍പ്പാടാക്കി. നിരപരാധിത്വം കോടതിക്ക് മുമ്പില്‍ ബോധ്യപ്പെടുത്താന്‍ അന്നത്തെ പരിഭാഷകനായിരുന്ന അലവിക്കുട്ടി മൗലവിയെയും പറഞ്ഞു ഉറപ്പാക്കി. എംബസിയില്‍ നിന്ന് കോടതി, ജയില്‍ ചുമതലയുള്ള വെല്‍ഫയര്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി തുടക്കം മുതല്‍ തന്നെ കേസുകള്‍ അറ്റന്‍ഡ് ചെയ്യാനെത്തി.

മുന്നൂറോളം പേര്‍ ജോലി ചെയ്യുന്ന ഷിഫ അല്‍ജസീറ പോളിക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടെയാണ് അഷ്‌റഫ് ജീവശ്വാസം പോലെ 17 വര്‍ഷക്കാലം ദൗത്യത്തിന് പിന്നാലെ അലഞ്ഞത്. അഭിഭാഷകരെ കïെത്തല്‍, കോടതിയിലെ ഹിയറിംഗ് ദിവസങ്ങളില്‍ ദ്വിഭാഷിയെ ഏര്‍പ്പാടാക്കല്‍, ഓരോ സിറ്റിങ്ങുകളിലെയും വിലയിരുത്തലുകള്‍, നിയമ സഹായ സമിതിയുടെ നിരന്തര കൂടിയാലോചനകള്‍ എന്നിങ്ങനെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ടകഥ മുള്‍മുനയിലായിരുന്നു. റിയാദ് ദീരയിലെ ജനറല്‍ കോടതിയിലും ഒലയയിലെ വിചാരണ കോടതിയിലുമായി ഇടയ്ക്കിടെ ഉണ്ടാകുന്ന സിറ്റിങുകള്‍. കൂടുതല്‍ കാലം വാദിച്ച അബൂ മിസ്ഫര്‍ ഉള്‍പ്പെടെ മൂന്ന് വക്കീലുമാര്‍ കേസ് വാദിക്കാനെത്തി. അബു ഫൈസല്‍, അലി അല്‍ ഹൈദാന്‍ തുടങ്ങിയവര്‍. റിയാദിലെ പ്രമുഖ അഭിഭാഷകനായിരുന്ന അബ്ദുല്ല അല്‍ ഗാംദിയുടെ ഉപദേശങ്ങള്‍ തേടി. എംബസിയിലെ വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥനും മലയാളിയുമായ യുസഫ് കാക്കഞ്ചേരിക്കായിരുന്നു കേസിന്റെ മുഖ്യ ചുമതല. ഒന്നര പതിറ്റാïിലേറെയായി അദ്ദേഹം സഹോദര തുല്യനായി കണ്ട് റഹീമിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ കോടതിയും വക്കീല്‍ ഓഫീസുകളും കയറിയിറങ്ങുകയായിരുന്നു. വിവിധ കാലയളവില്‍ പരിഭാഷകരായി അലവികുട്ടി മൗലവിയെ കൂടാതെ മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുല്‍ റസാഖ് സലാഹി, അബ്ദുല്‍ റഹ്മാന്‍ മദീനി, മുഹമ്മദ് നജാത്തി എന്നിവരുമെത്തി. വിവരം കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിച്ചു. അബ്ദുറഹീമിന്റെ കുടുംബം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തിയതോടെ ടീം വര്‍ക്കിലൂടെ കാര്യങ്ങള്‍ നീക്കാന്‍ ശ്രമിച്ചു. റിയാദില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെട്ട നിയമ സഹായ സമിതി രൂപീകരിച്ചു. അതിന്റെ ഭാരവാഹിയായും അല്ലാതെയുമെല്ലാം വര്‍ഷങ്ങളായി കേസിന്റെ പിന്നാലെയായി. അക്കാലത്ത് വിവരമറിഞ്ഞ് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫറോക്ക് കോടമ്പുഴയിലുള്ള അബ്ദുറഹീമിന്റെ വീട്ടിലെത്തുകയും ഉപ്പയും ഉമ്മയും ഉള്‍പ്പെടുന്ന കുടുംബത്തെ ആശ്വസിപ്പിക്കുകയും ആവുന്നതെല്ലാം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഒരു വര്‍ഷം പിന്നിടും മുമ്പേ മകന്റെ അപ്രതീക്ഷിതമായ ജയില്‍ വാസം തളര്‍ത്തിയ ശരീരവുമായി അബ്ദുറഹീമിന്റെ ഉപ്പ മുഹമ്മദ്കുട്ടി ഈ ലോകത്തോട് വിടവാങ്ങി. ഇതിനിടെ കേസിന്റെ നടപടികള്‍ തുടര്‍ന്നു.
കൊലക്കേസ് ഭയന്നാണ് രക്ഷപെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് റഹീമും നസീറും കോടതിക്ക് മുമ്പാകെ പറഞ്ഞു. കയ്യബദ്ധം മാപ്പാക്കണമെന്ന് അബ്ദുറഹീം അഭ്യര്‍ത്ഥിച്ചെങ്കിലും കുടുംബം നിരസിച്ചു. യാദൃച്ഛികമായി കൈതട്ടിയാണ് അപകടമെങ്കില്‍ ഉടനെ കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കില്‍ വൈദ്യസഹായം നല്‍കാനും മകനെ രക്ഷിക്കാനും കഴിയുമായിരുന്നുവെന്നും അതുകൊï് തന്നെ അബ്ദുറഹീം മരണത്തിന് ഉത്തരവാദിയാണെന്നും കുടുംബവും പ്രോസിക്യൂഷനുമെല്ലാം വാദിച്ചു. റിയാദിലെ ജനറല്‍ കോടതിയിലാണ് ആദ്യം എട്ടു വര്‍ഷത്തോളം നീï കേസ് വിചാരണ നടന്നത്. അബദ്ധത്തിലാണെങ്കിലും തന്റെ കൈകൊണ്ടാണ് അനസ് കൊല്ലപ്പെട്ടതെന്നത് അബ്ദുറഹീം തന്നെ കുറ്റസമ്മതം നടത്തിയതും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതിയുടെ പ്രധാന തെളിവുകളായി. വിസ്താരം പൂര്‍ത്തിയായ ആദ്യ ഘട്ടത്തില്‍ 2011 ഫെബ്രുവരി രണ്ടിന് റഹീമിന് കോടതി വധശിക്ഷ വിധിച്ചു. സഹായിച്ചതിന് നസീറിനും ജയില്‍ ശിക്ഷ.
അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇ അഹമ്മദ് വഴി കാര്യങ്ങള്‍ വിശദമാക്കി സഊദി രാജാവിന് ദയാഹരജി സമര്‍പ്പിച്ചു. അന്ന് കിരീടാവകാശിയായിരുന്ന സല്‍മാന്‍ രാജകുമാരനുമായി അഹമ്മദ് സാഹിബിന് വലിയ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ ആയതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. റിയാദ് ഗവര്‍ണറേറ്റ്, അസീര്‍ ഗവര്‍ണറേറ്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വഴികളിലെല്ലാം നീക്കങ്ങള്‍ നടത്തി. പക്ഷെ ഒന്നും ഫലവത്തായില്ല. ദിയാധനം നല്‍കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കി. മരണപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അശ്ശഹ്‌രിയെ റിയാദ് മന്‍സൂറയിലുള്ള അദ്ദേഹത്തിന്റെ വിട്ടീലെത്തി കï് മാപ്പു നല്‍കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടത്തി. അഷ്‌റഫിന്റെയും സഹപ്രവര്‍ത്തകരുടെയും ദയനീയതക്ക് മുമ്പില്‍ സൗമ്യനായ അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല കാത്തിരിക്കാന്‍ പറഞ്ഞു. അനസിന്റെ മാതാവ് ആ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്ന് ഇതുവരെ കര കയറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറെയും മക്കളുണ്ടായിരുന്നെങ്കിലും ചെറുപ്പത്തിലേ അപകടത്തില്‍ പരിക്കേറ്റ് നെഞ്ചിന് താഴെ തളര്‍ന്ന അനസായിരുന്നു അവരുടെ എല്ലാമെല്ലാം. നിങ്ങള്‍ കാത്തിരിക്കൂ; മാതാവിന്റെ ദുഃഖം തണുക്കാനും മനസ്സ് മാറാനും പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു ആ പിതാവിന്റെ നിര്‍ദേശം. പക്ഷെ വിധി വൈപരീത്യമെന്ന് പറയട്ടെ, വാഹനാപകടത്തില്‍ അനസിന്റെ പിതാവ് മരിച്ചതോടെ കുടുംബത്തെ ബന്ധപ്പെടാനുള്ള വാതില്‍ അടഞ്ഞു. മൂത്ത സഹോദരന്‍ സാമി ഫായിസ് അബ്ദുല്ലയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനസിന്റെ വക്കീലിനെ മാത്രം ബന്ധപ്പെടാനാണ് അറിയിച്ചത്. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തി. കേസ് തുടര്‍ന്നുപോയി.
റിയാദ് ജനറല്‍ കോടതിയില്‍ നിന്ന് 2017 ഒക്‌ടോബര്‍ 12ന് റഹീമിന് ആശ്വാസമായ വിധി വന്നു. കേസ് രേഖകളും പ്രതികളുടെ മൊഴികളും പരിശോധിച്ച പ്രത്യേക ബെഞ്ച് വധശിക്ഷ മരവിപ്പിച്ചെന്നു മാത്രമല്ല, ഇരയുടെ നിയമപരമായ അവകാശികള്‍ക്ക് മോചനദ്രവ്യം നഷ്ടപരിഹാരമായി ആവശ്യപ്പെടാനുള്ള അവകാശമുïാവുമെന്നും വിധി പുറപ്പെടുവിച്ചു. കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിച്ചതിന് മുഹമ്മദ് നസീര്‍ ശിക്ഷ കഴിഞ്ഞു ഇതിനകം ജാമ്യം നേടി. പക്ഷെ കോടതി വിധിയെ ഉള്‍കൊള്ളാതെ സഊദി കുടുംബം റിയാദ് ക്രിമിനല്‍ കോടതിയില്‍ വീണ്ടും അപ്പീല്‍ നല്‍കുകയായിരുന്നു. വീണ്ടും കേസ് തുടര്‍ന്നു.
മനപൂര്‍വം സംഭവിച്ചതല്ല, കയ്യബദ്ധമാണെന്നും സഊദിയിലെത്തി ഒരു മാസം മാത്രമായപ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും അനസും താനും തമ്മില്‍ ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്നുമുള്ള അബ്ദുറഹീമീന്റെ പ്രധാന വാദം കോടതിയുടെ പുതിയ ബെഞ്ചില്‍ സ്വീകാര്യമായില്ല. അതോടെ 2019 ഒക്‌ടോബര്‍ 31ന് വധശിക്ഷ ശരിവെച്ച് പുതിയ വിധി വന്നു. വീണ്ടും രാജാവിന് ദയാഹരജി സമര്‍പ്പിച്ച്, റിയാദ് അപ്പീല്‍ കോടതിയെ സമീപിച്ചു നിയമ പോരാട്ടം തുടര്‍ന്നു. വിചാരണക്ക് പതിവിലും വേഗത കൈവന്നു. 25 തവണയാണ് വാദം കേട്ടത്. 2021 ഒക്‌ടോബര്‍ മൂന്നിന് വാദം അവസാനിപ്പിച്ച അപ്പീല്‍കോടതി രൂപീകരിച്ച പ്രത്യേക അഞ്ചംഗ ബെഞ്ച് 2021 നവംബര്‍ 17ന് വധശിക്ഷ ശരിവെച്ചതോടെ ആശങ്ക പതിന്മടങ്ങായി. ഇത്രകാലം പൊരുതി നിന്നിട്ട് എല്ലാം കൈവിടുകയാണോ. കുടുംബം മാപ്പ് നല്‍കി ദിയാധനം സ്വീകരിക്കാനുള്ള മാര്‍ഗം തേടുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു.
എന്തുവിലകൊടുത്തും റഹീമിന്റെ ജീവന്‍ രക്ഷിക്കുക എന്ന ചിന്ത മാത്രമായി പിന്നീട്. നിരന്തരം അവരുടെ വക്കീലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫിനോടും റിയാദിലെ നിയമ സഹായ സമിതി നേതാക്കള്‍ക്കുമൊപ്പം പലതവണ കൂടിക്കാഴ്ച. ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.
കുരുക്കഴിച്ച് ദിയാധനം
മൂന്നാമതും വധശിക്ഷക്ക് വിധിച്ചതോടെ രാജാവിന് ദയാഹര്‍ജി നല്‍കി കുടുംബത്തിന്റെ പ്രതിനിധികളുമായി തുടര്‍ന്നും പലവഴിക്ക് സംസാരിച്ചു നോക്കി. മരണപ്പെട്ട അനസിന്റെ പിതാവ് മരിച്ചതിനാല്‍ സഹോദരങ്ങളില്‍ നിന്നാണ് അനുകൂല മറുപടി ലഭിക്കേïത്. കേസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ ഇളയ സഹോദരന് പ്രായപൂര്‍ത്തിയെത്താന്‍ കാത്തിരുന്നു. ഇതിനകം പ്രമുഖരടക്കം പലരും ഇടപെട്ടു. പലരെയും ഇടപെടുവിച്ചു. ആര് ഇടപെട്ടാലും റഹീമിനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുക എന്നതായിരുന്നു അഷ്‌റഫിന്റെ ലക്ഷ്യം. ഇന്ത്യന്‍ എംബസി മുഖേന നിരന്തരം ബന്ധപ്പെട്ടപ്പോള്‍ അവരുടെ വക്കീലുമാര്‍ കൂടിയിരിക്കാന്‍ അവസരം നല്‍കി. അഭിഭാഷകരുമായുള്ള ചര്‍ച്ചക്കിടെ മരിച്ച അനസിന്റെ പേരില്‍ പള്ളിയുണ്ടാക്കുകയെന്ന ആഗ്രഹം സഊദി കുടുംബത്തിനുïെന്ന് മനസ്സിലാക്കി അങ്ങനെയൊരു ശ്രമവും നടത്തി. ഇക്കാര്യത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി സഹായിക്കാമെന്നേറ്റു. സഊദിയിലെ ബാങ്കിങ് മേഖലയിലെ അല്‍റാജ്ഹി ഗ്രൂപ്പും പള്ളി നിര്‍മിച്ചുകൊടുക്കാനുള്ള സഹായം മുന്നോട്ടു വെച്ചു. പക്ഷെ ആ നിലപാടില്‍ നിന്ന് കുടുംബം പിന്നീട് പിന്മാറി. വീണ്ടും ചര്‍ച്ച തുടര്‍ന്നു. ഒരിക്കലും താങ്ങില്ലെന്ന് അവര്‍ തന്നെ കരുതുന്ന തുകയാണ് മുന്നോട്ടു വെച്ചത്. റഹീമിന്റെ അഭിഭാഷകരായ അബൂ അനസ്, മുഹമ്മദ് മുബാറക് അല്‍ ഖഹ്താനി എന്നിവരാണ് ദിയാധനം സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യക്തത വരുത്തിയത്. ബാഹ്യമായൊരു ഇടപെടലോ ഇടനിലക്കാരോ പാടില്ലെന്നും ഇന്ത്യന്‍ എംബസിയുമായി മാത്രമായിരിക്കും തുടര്‍ന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടര്‍ന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കല്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി എംബസിയുടെ പേരിലാക്കി. ഒടുവില്‍ മാസങ്ങള്‍ നീï നിരന്തരമായ ചര്‍ച്ചക്കൊടുവില്‍ 15 ദശ ലക്ഷം റിയാലെന്ന ആവശ്യത്തില്‍ അനസിന്റെ കുടുംബം ഉറച്ചുനില്‍ക്കുന്നതായി അവരുടെ വക്കീലുമാര്‍ അന്തിമമായി അറിയിച്ചു. അതും ആറു മാസത്തിനകം സ്വരൂപിച്ച് നല്‍കണം. 34 കോടിയോളം ഇന്ത്യന്‍ രൂപയാണ് ഏതാനും മാസങ്ങള്‍ കൊണ്ട് സ്വരൂപിക്കേïത്. ആര്‍ക്കാണ് കൂട്ടിയാല്‍ കൂടുക. നെഞ്ചിടിപ്പേറി. പക്ഷെ, ഇതു സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല താനും.
റിയാദിലെ മുഴുവന്‍ സംഘടനകളുടെയും യോഗം വിളിച്ചു സി.പി മുസ്തഫ ചെയര്‍മാനും അബ്ദുല്ല വല്ലാഞ്ചിറ കണ്‍വീനറും സെബിന്‍ ഇഖ്ബാല്‍ ട്രഷററുമായി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആ യോഗത്തില്‍ വെച്ച് കൂടിയ നാട്ടില്‍ 2021 മുതല്‍ പ്രവര്‍ത്തിക്കുന്ന കെ.സുരേഷ് (ചെയര്‍മാന്‍), കെ.കെ ആലിക്കുട്ടി മാസ്റ്റര്‍ (കണ്‍വീനര്‍), എം.ഗിരീഷ് (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെ അബ്ദുറഹീം ലീഗല്‍ അസിസ്റ്റന്‍സ് ട്രസ്റ്റുമാക്കി. പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. നാട്ടിലെയും വിദേശത്തെയും ബന്ധപ്പെടാന്‍ പറ്റുന്ന നേതാക്കളെയെല്ലാം ബന്ധപെട്ടു. നാട്ടിലെയും റിയാദിലെയും സമിതി അരയും തലയും മുറുക്കി രംഗത്തിറങ്ങി. റഹീമിന്റെ കുടുംബവും വലിയ ദൗത്യം നിറവേറ്റുന്നതിനായി ഒരുങ്ങി. പിന്നീട് ഫണ്ട് സ്വരൂപണം എങ്ങിനെയെന്ന ചോദ്യമായി. സുതാര്യവും പൊതുജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടുന്നതുമാകണം. ആപ് വഴി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷെ നാഥന്‍ ധൈര്യം തന്നു. മുന്നോട്ട് പോയി. അങ്ങിനെ മുസ്‌ലിംലീഗ് ഫണ്ട് സമാഹരണത്തിന് സമീപ കാലത്ത് ഉപയോഗപ്പെടുത്തിയ ആപ്പ് മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചു. ട്രസ്റ്റിന്റെ ഓഡിറ്ററും പി.എം.എ അസോസിയേറ്റ്‌സ് എം.ഡിയുമായ പി.എം.എ സമീര്‍ വഴി മലപ്പുറത്തെ സ്‌പൈന്‍ കോഡിനെ സമീപിച്ചതോടെ വളരെ പെട്ടെന്ന് അവര്‍ സേവ് അബ്ദുറഹീം എന്ന ആപ്പ് നിര്‍മിച്ചു നല്‍കി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ആപ്പ് ലോഞ്ച് ചെയ്ത അതേ ദിവസമാണ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എല്ലാം അവതാളത്തിലാവുമോ എന്നായിരുന്നു ആശങ്ക. ആദ്യ ആഴ്ച ആപ്പില്‍ വലിയ ചലനമൊന്നുമുïായില്ല. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അബ്ദുറഹീമിന്റെ വീട്ടിലെത്തിയതിന് പുറമെ ജിഫ്‌രി തങ്ങളും ടി.പി അബ്ദുല്ലക്കോയ മദനിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും ഡോ.എം.കെ മുനീറും ഡോ.എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയും തുടങ്ങി ഒട്ടേറെ നേതാക്കളുടെ ആഹ്വാനവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുസ്‌ലിംലീഗ് ഘടകങ്ങള്‍ക്കെല്ലാം പ്രത്യേക സര്‍ക്കുലറായും ദൗത്യത്തെ ചലിപ്പിച്ചു. സഊദിയില്‍ നിന്ന് കെ.എം.സി.സി ലോകമാകെ പ്രവാസ മേഖലയുടെ സഹായം ഉറപ്പാക്കാന്‍ പരിശ്രമിച്ചു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊï് പിന്തുണച്ചപ്പോള്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സുകാരായ ഷമീര്‍ കുന്നമംഗലം, ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പടെ പലരും അബ്ദുറഹീമിന്റെ വീട്ടിലെത്തി ഉമ്മയെ ഉള്‍പ്പെടുത്തി വിഷയത്തിന്റെ ഗൗരവം ജനങ്ങളിലെത്തിച്ചു. പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത്, യാത്രയും തുടങ്ങി. റമസാന്‍ അവസാന പത്തിന്റെ പുണ്യരാപകലുകളില്‍ ലോകം ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധം കാരുണ്യഹസ്തം നീïു. ഊരും പേരും അറിയാത്ത ഏതൊക്കെയോ നാട്ടിലെ പതിനായിരങ്ങള്‍ പത്തു രൂപ മുതല്‍ കോടി വരെ അകമഴിഞ്ഞ് നല്‍കിയപ്പോള്‍, നാല് നാള്‍ ബാക്കി നില്‍ക്കെ സംഘാടകരെയെല്ലാം ഞെട്ടിച്ച് ലക്ഷ്യം കൈവരിച്ച് ആപ്പ് പൂട്ടി. മുസ്‌ലിംയൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെ വണ്‍ ഡേ ഡ്രൈവിന് തയ്യാറായിരുന്നു.

നിയമ വ്യവസ്ഥയും
സഊദിയിലെ നീതിയും

നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും സഊദിയില്‍ ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയാണ് ക്രമീകരിച്ചിട്ടുള്ളത്. രാജാവിനും പൗരനും പണക്കാരനും പാവപ്പെട്ടവനുമെല്ലാം തുല്യനീതിയാണ് ആധാരശില. മനപൂര്‍വം അഥവാ ബോധപൂര്‍വമുള്ള കൊലക്കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ തന്നെ വിധിക്കാനും നടപ്പാക്കാനും ബാഹ്യപ്രേരണയോ സ്വാധീനമോ ഇവിടെ സാധ്യമല്ല. അബദ്ധത്തില്‍ സംഭവിക്കുന്ന കൊലക്ക് ഇരയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരമാണ് ശിക്ഷ. ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഭരണകൂടവും മാത്രമെയുള്ളൂ. എന്നാല്‍, ബോധപൂര്‍വമുള്ള കൊലപാതകത്തില്‍ ശരിയായ വാദത്തിന് ശേഷം കൊലയാളിക്ക് വധശിക്ഷ വിധിക്കുമെങ്കിലും അയാളെ ശിക്ഷിക്കണമോ വേïയോ എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അവകാശം കൊല്ലപ്പെട്ടയാളുടെ ഉറ്റവര്‍ക്കാണ്. അവര്‍ക്ക് ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടാനും നിരുപാധികം മാപ്പു നല്‍കി വിട്ടയക്കാനും മോചനദ്രവ്യം സ്വീകരിച്ച് വിടുതല്‍ നല്‍കാനും കഴിയും. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനായി നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയാണെങ്കില്‍ അതു നിശ്ചയിക്കാനോ പരിമിതപ്പെടുത്താനോ കോടതി ഇടപെടില്ല. വിട്ടയക്കാന്‍ വെക്കുന്ന നിബന്ധനകള്‍ പുറത്ത് തീരുമാനിച്ച് കോടതിയെ അറിയിക്കുകയെന്നതാണ് നിയമം. ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്‍കാന്‍ ഭരണകൂടം തന്നെ സഹായിച്ച എത്രയോ സംഭവങ്ങളുï്. ഇരയുടെ കുടുംബം ഒത്തുതീര്‍പ്പിന് ഒരുക്കമല്ലെങ്കില്‍ എത്ര ഉന്നതരാണെങ്കിലും കൊലക്കയറല്ലാതെ മറ്റൊരു പോംവഴി ഇല്ലതാനും. 2016 ഒക്ടോബര്‍ 18ന് രാജകുമാരനായ തുര്‍ക്കി ബിന്‍ അല്‍കബീറിന്റെ തലവെട്ടിയത് ലോക ശ്രദ്ധയാകര്‍ശിച്ചതാണ്. സഊദി രാജവംശ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പിതൃവ്യപുത്രനായ സഊദ് അല്‍ കബീര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ പേരമകനായിട്ടു കൂടി സ്വാധീനിക്കാനോ രക്ഷിച്ചെടുക്കാനോ സാധിച്ചില്ല. രാജകുടുംബത്തിന്റെ സ്വാധീനമോ എത്രായിരം കോടി മോചനദ്രവ്യം നല്‍കാനുള്ള ത്രാണിയോ ഉïെങ്കിലും പന്ത് കൊല്ലപ്പെട്ടയാളുടെ ഉറ്റവരുടെ കോര്‍ട്ടിലാണ്.
അബ്ദുറഹീമിന് വധശിക്ഷ വിധിച്ച അപ്പീല്‍ കോടതി, പുറത്ത് കുടുംബവുമായി ഒത്തുതീര്‍പ്പിനുള്ള വാതായനവും തുറന്നിട്ടതാണ് ശ്രദ്ധേയം. അപരാധിയോ നിരപരാധിയോ എന്നിതിനപ്പുറം കോടതിയില്‍ കുറ്റം തെളിഞ്ഞതെങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. കയ്യബദ്ധത്തിലാണ് അനസ് മരിച്ചതെന്ന് അബ്ദുറഹീം ഉറപ്പിച്ച് പറയുമ്പോഴും മനപൂര്‍വമുള്ള കൊലക്കുറ്റത്തിന്റെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍ സ്ഥാപിച്ചെടുത്തതാണ് അബ്ദുറഹീമിന് വധശിക്ഷ വിധിക്കാന്‍ കാരണമായത്. എന്നാല്‍ അബ്ദുറഹീമിന്റെ കാര്യത്തിലും മുന്‍വിധിയോ അനീതിയോ ഉണ്ടായിട്ടില്ല; പ്രത്യാശയുടെ ജാലകം കൊട്ടിയടക്കപ്പെട്ടേയില്ല. മാനവികതയുടെ മുഖവുമായി സഊദി റഹീമിനെ ജീവനോടെ തന്നെ നിലനിര്‍ത്തി. പതിനെട്ട് വര്‍ഷം പിന്നിട്ടാലും ഉറ്റവര്‍ക്കിടയിലേക്ക് മടങ്ങിയെത്താന്‍ റഹീമിന് വഴിയൊരുക്കുന്നതും പരിപാവനമായ ഈ രാജ്യത്തിന്റെ നിയമം തന്നെയാണ്.

തോരുന്ന സങ്കടപ്പെയ്ത്ത്

കുട്ടീനെ നമുക്ക് കിട്ടൂലേ… എന്ന കണ്ണുനിറഞ്ഞുള്ള ആ ഉമ്മയുടെ സങ്കടപ്പെയ്ത്ത് അവസാനിക്കാന്‍ പോകുകയാണ്. ഭരണകൂടം മുഖംതിരിച്ച് കണ്ണടച്ച് ഇരുട്ടാക്കി മാറി നിന്നപ്പോള്‍, മലയാളി ഒറ്റമനസ്സായി ഇറങ്ങി ജനസംഖ്യയുടെ പത്തിരട്ടി തുകയാണ് സ്വരൂപിച്ചത്. 34 കോടി രൂപ സ്വരൂപിക്കാനായതോടെ ആശ്വാസത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. കോടതി സഊദി കുടുംബത്തിന്റെ പേരില്‍ എക്കൗï് തുടങ്ങണം. സ്വരൂപിച്ച പണം എംബസി വഴി ആ എക്കൗïിലേക്ക് മാറ്റി കുടുംബത്തിന് കൈമാറിയാല്‍ മോചിപ്പിക്കാനുള്ള സമ്മത പത്രം കോടതിയില്‍ നല്‍കും. അതോടെ കോടതി ഉത്തരവോടെ ജയിലില്‍ നിന്നിറങ്ങാം. അബ്ദുറഹീമിനെ ഉമ്മയുടെ മുന്നില്‍ കൊïുപോയി നിര്‍ത്താന്‍ ഏതാനും ആഴ്ചകള്‍കൂടി കാത്തിരുന്നേ മതിയാവൂ.
എത്ര യാദൃച്ഛികമാണ് ജീവിതം. മരിക്കുമ്പോള്‍ അനസിന് വയസ്സ് 18. റഹീം ജയിലില്‍ കിടന്നതും 18 വര്‍ഷം. അബ്ദുറഹീം പുറംലോകം കാണാതെ നഷ്ടപ്പെട്ടത് വര്‍ഷങ്ങളാണ്. ജോലിക്കായി സഊദിയില്‍ ഇറങ്ങി 36ാം ദിനമാണ് ജയിലിലാവുന്നത്. കേരളത്തില്‍ നിന്ന് പോവുമ്പോള്‍ 23 വയസ്സായിരുന്നു അബ്ദുറഹീമിന്. ഇപ്പോള്‍ 41 ലെത്തി. ലുലു ഗ്രൂപ്പ് വീടു നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുï്.
അകതാരില്‍ ആത്മനിര്‍വൃതിയുടെ തുടികൊട്ടുകയാണ്; 34 കോടി നന്ദി.
ഓര്‍ക്കപ്പെടേണ്ടവര്‍ നിരവധിയാണ്. എല്ലാവര്‍ക്കും നന്ദി; പ്രാർത്ഥന…

 

gulf

ദുബൈ കെഎംസിസി മാറാക്കര പ്രവർത്തക സമിതി, വളണ്ടിയർ മീറ്റും യാത്രയയപ്പ് സംഗമവും നടന്നു

Published

on

നീണ്ട 48 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പട്ടാക്കൽ കുഞ്ഞാപ്പു ഹാജിക്ക് മാറാക്കര പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നൽകി ജദ്ദാഫ് സാബിൽ ക്രൂയിസറിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ബാപ്പു ചേലകുത്ത് അധ്യക്ഷത വഹിച്ചു മലപ്പുറം ജില്ല കെഎംസിസി ട്രഷറർ സിവി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ പോലെ ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്തെ പ്രവാസ ജീവിതത്തെ അനുഭവങ്ങളും കഷ്ടതകളും പങ്കു വെച്ചു കൊണ്ട് കുഞ്ഞാപ്പു ഹാജി നടത്തിയ നന്ദി പ്രസംഗം പുതിയ തലമുറയിലെ പ്രവാസികൾക്ക് പഠനാർഹവും കൗതുകവുമായി,മാറാക്കര സോക്കർ ഫെസ്റ്റിൽ വളണ്ടിയർ വിങ് സേവനം ചെയ്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദീൻ മാറാക്കര,ഷെരീഫ് പിവി കരേക്കാട്, സമീർ കാലൊടി ,ജലീൽ കൊന്നക്കൽ ,ജാഫർ പതിയിൽ,സൈദലവി പി,ഷെരീഫ് മുത്തു, ബദറു കല്പക,മുബഷിർ ,ഷമീം സി,അയ്യൂബ് സിപി, തുടങ്ങിയർ സംസാരിച്ചു ജനറൽ സെക്രട്ടറി അഷറഫ് ബാബു കാലൊടി സ്വാഗതവും ട്രഷറർ ഷിഹാബ് എപി നന്ദിയും പറഞ്ഞു

Continue Reading

gulf

കെ.​എം.​സി.​സി യാം​ബു ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാരവാഹികള്‍

Published

on

കെ.​എം.​സി.​സി ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ​ത​ല ക​ൺ​വെ​ൻ​ഷ​നി​ൽ അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. മു​ഹ​മ്മ​ദ്, സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ഷ്റ​ഫ് ക​ല്ലി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഏ​രി​യാ​ത​ല ഉ​ദ്‌​ഘാ​ട​നം അ​ബ്ദു​റ​ഹീം ക​രു​വ​ൻതിരു​ത്തി നി​ർ​വ​ഹി​ച്ചു. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന് സ്വാ​ഗ​ത​വും സു​ൽ​ഫി​ക്ക​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ഫൈ​സി (ചെ​യ​ർ.), അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ (പ്ര​സി.), റി​യാ​സ് അ​മ്പ​ല​പ്പാ​റ, ഗ​ഫൂ​ർ വ​ണ്ടൂ​ർ, അ​ജ് നാ​സ് മ​ഞ്ചേ​രി, മു​ജീ​ബ് വെ​ള്ളേ​രി, മു​ഹ​മ്മ​ദ​ലി അ​രി​മ്പ്ര (വൈ​സ് പ്ര​സി.), സൈ​ഫു​ല്ല ക​രു​വാ​ര​കുണ്ട് (ജ​ന.​സെ​ക്ര.), ശ​രീ​ഫ് പെ​രി​ന്താ​റ്റി​രി (ഓ​ർ​ഗ. സെ​ക്ര.), നി​ഷാ​ദ് കൊ​യി​ലാ​ണ്ടി, ഫൈ​റോ​സ് മ​ഞ്ചേ​രി, നി​സാ​ർ വ​ളാ​ഞ്ചേ​രി, റി​യാ​സ് മ​മ്പു​റം, ഹം​സ കൂ​ട്ടി​ല​ങ്ങാ​ടി (ജോ. ​സെ​ക്ര.), സു​ൽ​ഫി​ക്ക​ർ അ​ലി വള്ളി​ക്കാ​പ്പറ്റ (ട്ര​ഷ.), സ​മീ​ർ ബാ​ബു കാ​ര​ക്കു​ന്ന് (സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ.), ഷ​റ​ഫു ഒ​ഴു​കൂ​ർ, അ​ഷ്റ​ഫ് ക​ല്ലി​ൽ, സി​റാ​ജ് മുസ്‍ലി​യാ​ര​ക​ത്ത്, ഷ​ബീ​ർ ഹ​സ​ൻ കാ​ര​ക്കു​ന്ന് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Continue Reading

gulf

റി​യാ​ദ് കെ.​എം.​സി.​സി ‘സ്​​റ്റെ​പ് അ​പ്’ ലീ​ഡേ​ഴ്സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

സ്വ​ത്വ രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ സ​മ​കാ​ലി​ക പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രു​മാ​യ സി.​പി. സൈ​ത​ല​വി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ന​ട​ത്തി​വ​രു​ന്ന സ്​​റ്റെ​പ്​ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സ്​​റ്റെ​പ് അ​പ്’ ലീ​ഡേ​ഴ്സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ഡ്യൂ​ൺ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​​ന്റെ ആ​ദ്യ സെ​ഷ​ൻ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​കെ. മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘സ്വ​ത്വ രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ സ​മ​കാ​ലി​ക പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രു​മാ​യ സി.​പി. സൈ​ത​ല​വി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

പു​തി​യ കാ​ല​ത്തെ എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജ​യി​ച്ച് മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്​​ട്രീ​യ ധാ​ര മ​ന​സ്സി​ലാ​ക്കാ​നും ഉ​ൾ​​ക്കൊ​ള്ളാ​നും എ​ല്ലാ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും സം​ഘ​ബോ​ധ​വും ഐ​ക്യ​വും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​വും പ​ക്വ​മാ​യ സാ​മു​ദാ​യി​ക നേ​തൃ​ത്വ​വും ഉ​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ച്ഛാ​ശ​ക്തി​യും ന​ല്ല കാ​ഴ്ച​പ്പാ​ടു​മു​ള്ള നേ​തൃ​ത്വം കേ​ര​ളീ​യ മു​സ്‌​ലിം​ക​ൾ​ക്കു​ണ്ടെ​ന്നും ഭി​ന്നി​പ്പ് സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബോ​ധം സ​മു​ദാ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി.​പി. സൈ​ത​ല​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ആ​ദ്യ സെ​ഷ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ണ്ടാം സെ​ഷ​നി​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ ‘സ​ത്യാ​ന​ന്ത​ര കാ​ല​ത്തെ മു​സ്‌​ലിം ലീ​ഗ് രാ​ഷ്​​ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം സെ​ഷ​നി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഫി​റോ​സ് ബാ​ബു ന​യി​ച്ച ‘സ​ർ​വി​ദേ ഖ​യാ​ൽ’ മെ​ഹ്ഫി​ൽ ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു. സ​മാ​പ​ന സെ​ഷ​നി​ൽ അ​ഡ്വ. അ​നീ​ർ ബാ​ബു ന​ന്ദി പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ സി.​പി. സൈ​ത​ല​വി​ക്കും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഫി​റോ​സ് ബാ​ബു​വി​നും കൈ​മാ​റി.

പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ നേ​തൃ​ത്വം ന​ൽ​കി. 600 പേ​രാ​ണ് ക്യാ​മ്പി​ൽ സം​ബ​ന്ധി​ച്ച​ത്. ഉ​ച്ച​ക്ക് ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ക്യാ​മ്പ് രാ​ത്രി ഒ​മ്പ​തി​ന്​ അ​വ​സാ​നി​ച്ചു.

കെ.​കെ. കോ​യാ​മു ഹാ​ജി, മു​ജീ​ബ് ഉ​പ്പ​ട, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ജ​ലീ​ൽ തി​രൂ​ർ, അ​സീ​സ് വെ​ങ്കി​ട്ട, മാ​മു​ക്കോ​യ ത​റ​മ്മ​ൽ, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, റ​ഫീ​ഖ് മ​ഞ്ചേ​രി, സി​റാ​ജ് മേ​ട​പ്പി​ൽ, പി.​സി. അ​ലി വ​യ​നാ​ട്, ന​ജീ​ബ് ന​ല്ലാ​ങ്ക​ണ്ടി, ഷ​മീ​ർ പ​റ​മ്പ​ത്ത്, നാ​സ​ർ മാ​ങ്കാ​വ്, ഷം​സു പെ​രു​മ്പ​ട്ട, പി.​സി. മ​ജീ​ദ്, ക​ബീ​ർ വൈ​ല​ത്തൂ​ർ, മൊ​യ്തീ​ൻ കു​ട്ടി പൊ​ന്മ​ള, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, സ​ഫീ​ർ മു​ഹ​മ്മ​ദ് തി​രൂ​ർ, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, ജാ​ഫ​ർ പു​ത്തൂ​ർ​മ​ഠം, അ​ൻ​വ​ർ വാ​രം.

പി.​ടി.​പി. മു​ഖ്താ​ർ, മു​സ്ത​ഫ പൊ​ന്നം​കോ​ട്, ഇ​ബ്രാ​ഹിം ബാ​ദു​ഷ, ഷാ​ഫി സെ​ഞ്ച്വ​റി, അ​ഷ്‌​റ​ഫ്‌ മേ​പ്പീ​രി, ഷ​റ​ഫു കു​മ്പ​ളാ​ട്, അ​സീ​സ് നെ​ല്ലി​യാ​മ്പ​ത്ത്, മു​ഹ​മ്മ​ദ്‌ കു​ട്ടി മു​ള്ളൂ​ർ​ക്ക​ര, ഹി​ജാ​സ് തൃ​ശൂ​ർ, ക​രീം കാ​നാ​മ്പു​റം, മു​ജീ​ബ് മൂ​വാ​റ്റു​പു​ഴ, അ​ൻ​സ​ർ വെ​ള്ള​ക്ക​ട​വ്, റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ്‌, ജ​സീ​ല മൂ​സ, ഹ​സ്ബി​ന നാ​സ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Trending