Connect with us

india

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

അഞ്ച് യന്ത്രവല്‍കൃത ബോട്ടുകള്‍ പിടിച്ചെടുത്തു.

Published

on

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് യന്ത്രവല്‍കൃത ബോട്ടുകള്‍ പിടിച്ചെടുത്തു.

രാമേശ്വരത്ത് നിന്ന് 450 ഓളം യന്ത്രവല്‍കൃത ബോട്ടുകളാണ് കഴിഞ്ഞ ദിവസം രാത്രി കടലില്‍ പോയത്. സമുദ്രാതിര്‍ത്തിക്ക് സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ശ്രീലങ്കന്‍ നാവികസേന പറഞ്ഞയച്ചു. എന്നാല്‍ കടലില്‍ തുടര്‍ന്നുകൊണ്ടിരുന്ന അഞ്ചു ബോട്ടുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അറസ്റ്റിലായവരെ കൂടുതല്‍ നിയമനടപടികള്‍ക്ക് മാന്നാര്‍ ഫിഷറീസ് വകുപ്പിന് കൈമാറി.

മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, ഫെബ്രുവരി 28 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ശക്തമാക്കാന്‍ രാമനാഥപുരത്തെ മത്സ്യത്തൊഴിലാളി സംഘടന തീരുമാനിച്ചു.

നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത ബോട്ടുകളും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടന ആവശ്യപ്പെട്ടു.

india

സിംഗിള്‍ പാരന്റായ അച്ഛന്‍മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ലീവ് നല്‍കാനാണ് തീരുമാനം

Published

on

18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ സിംഗിള്‍ പാരന്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍. വിവാഹമോചിതരോ വിഭാര്യരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ രണ്ടു കുട്ടികളുടെ വരെ കസ്റ്റഡി ചുമതല ഉള്ളവരാണെങ്കില്‍ അവര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ചൈല്‍ഡ് കെയര്‍ ലീവ് നല്‍കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നതാണ് ഈ നിയമ ഭേദഗതി എന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ധരങ് പ്രദേശത്ത് പുതിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് 572 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 430 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. നൂറോളം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ കഴിയും.

Continue Reading

india

മഹാരാഷ്ട്രയില്‍ പള്ളിയില്‍ സ്‌ഫോടനം; രണ്ടുപേര്‍ അറസ്റ്റില്‍

ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം

Published

on

മഹാരാഷ്ട്രയിലെ പള്ളിയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തില്‍ പള്ളിക്കകം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി.

ഒരാള്‍ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ രീതിയിലുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

india

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ പൂട്ടിച്ച് സര്‍ക്കാര്‍

പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്

Published

on

ഹരിയാനയില്‍ മുസ്‌ലിംകള്‍ നടത്തുന്ന ഇറച്ചിക്കടകള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയതായി ആരോപണം. കഴിഞ്ഞദിവസം പല്‍വാല്‍ സിറ്റിയില്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര്‍ കടകള്‍ സീല്‍ ചെയ്തത്. അധികൃതരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, ലൈസന്‍സില്ലാത്തതിന്റെ പേരിലാണ് കടകള്‍ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്‌ലിംകളുടെ കടകള്‍ മാത്രമാണ് സീല്‍ ചെയ്തത്, ബാക്കിയുള്ളവരുടെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം നടപടി സ്വീകരിക്കുന്നതെന്നും കച്ചവടക്കാര്‍ ആരോപിച്ചു.

‘ഇത് ഞങ്ങളുടെ ജീവനോപാധിയാണ്. മുസ്‌ലിംകളുടെ കടകള്‍ മാത്രം സീല്‍ ചെയ്യുന്ന അധികൃതരുടെ നടപടി തെറ്റാണ്. നാല് കടകള്‍ ഇവിടെ അടച്ചുപൂട്ടി. എന്തുകൊണ്ടാണ് നഗരത്തിലുള്ള മറ്റു 200ഓളം കടകള്‍ അടച്ചുപൂട്ടാത്തത്’ -ഒരു കച്ചവടക്കാരന്‍ ചോദിച്ചു.

Continue Reading

Trending