kerala
31 കോടി പിന്നിട്ടു: മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം നാളെ സമാപിക്കും

വയനാടിന്റെ കണ്ണീരൊപ്പാൻ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി മുസ്ലിംലീഗ് നടത്തിവരുന്ന പുനരധിവാസ ഫണ്ട് സമാഹരണം നാളെ (ശനി) സമാപിക്കും. നാളെ അർധരാത്രിയോടെയാണ് ഫണ്ട് സമാഹരണം പൂർത്തിയാകുന്നത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ മുസ്ലിംലീഗ് നടപ്പാക്കിവരികയാണ്. 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും 54 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം ഇതിനകം വിതരണം ചെയ്തു. വാഹനങ്ങൾ നഷ്ടമായവർക്ക് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ധനസമാഹരണം ഇതിനകം 31 കോടി കവിഞ്ഞു.
100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്ലിംലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് ക്യാമ്പയിൻ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ പുനരധിവാസ ഫണ്ടിന് വിവിധ മേഖലകളിൽനിന്ന് മികച്ച സഹായവും പ്രതികരണവുമാണ് ലഭിച്ചത്. നാളെ അർധരാത്രിക്ക് ശേഷം ഫണ്ടുകൾ സ്വീകരിക്കില്ലെന്നും അതിന് മുമ്പ് തന്നെ ആപ്പ് വഴി തുക നിക്ഷേപിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു.
kerala
പാലിയേക്കര ടോള്‍ വിലക്ക് തുടരും; ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി
ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി സ്വീകരിച്ചില്ല

കൊച്ചി പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി സ്വീകരിച്ചില്ല. റോഡ് തകര്‍ച്ച പരിഹരിക്കാന്‍ 15 ദിവസം കൂടി ദേശീയപാതാ അതോറിറ്റി സാവകാശം ചോദിച്ചിരുന്നു.
തൃശൂര്‍ കലക്ടറോട് ഓണ്‍ലൈനായി ഹാജരായി സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
സര്‍വീസ് റോഡുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ടോള്‍ പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് എന്‍ എച്ച് ഐ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ നാളെ ഓണ്‍ലൈനില്‍ ഹാജരാകണമെന്നും നിലവിലെ സ്ഥിതിഗതികള്‍ ജില്ലാ കലക്ടര്‍ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന പൊലീസ് റിപ്പോര്‍ട്ട് അവഗണിക്കാന്‍ ആകില്ലെന്നും വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്തെണെന്നും കോടതി ചോദിച്ചു. ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.
kerala
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം
നടിയെ അപമാനിച്ചെന്ന പരാതിയിലാണ് സനല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം അനുവദിച്ച് കോടതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് സംവിധായകനെ കോടതിയില്‍ ഹാജരാക്കിയത്. നടിയെ അപമാനിച്ചെന്ന പരാതിയിലാണ് സനല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സനല്‍കുമാര്‍ ശശിധരന്റെ മൊബൈല്‍ ഫോണ്‍ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങി വരും വഴിയാണ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച സനല്‍കുമാറിനെ ഇന്നലെ രാത്രിയാണ് എളമക്കര എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിച്ചത്.
2022ലും നടി സമാനമായ പരാതി ഇയാള്‍ക്കെതിരെ നല്‍കിയിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് പുതിയ കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി നല്‍കിയിട്ടുള്ളത്.
kerala
അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായി
നിലവില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായി. നിലവില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മുമ്പ് രോഗം ബാധിച്ച് മരണപ്പെട്ട ഒമ്പതു വയസുകാരിയുടെ സഹോദരനാണ് രോഗം ഭേദമായത്. കുട്ടിയുടെ ചികിത്സയിലായിരുന്ന മറ്റൊരു സഹോദരനും ഇന്നലെ രോഗം ഭേദമായിരുന്നു.
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പത്തു ദിവസം വെന്റിലേറ്ററിലായിരുന്ന വയനാട് സ്വദേശിയായ 45 കാരന്‍ മരിച്ചു.
-
india17 hours ago
പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഇന്ത്യക്കാരനെ അമേരിക്കയില്‍ വെടിവെച്ച് കൊന്നു
-
kerala17 hours ago
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News18 hours ago
ജറൂസലേമില്‍ വെടിവെപ്പ്; ആറ് പേര് കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്
-
india16 hours ago
വിമര്‍ശനങ്ങള്‍ സഹിക്കാന്‍ ഒരു രാഷ്ട്രീയക്കാരന് തൊലിക്കട്ടി വേണം; ബിജെപിയെ പരിഹസിച്ച് സുപ്രീം കോടതി
-
News18 hours ago
നേപ്പാളിലെ ജെന്‍ സി കലാപം; 16 മരണം; നിരോധനാജ്ഞ
-
kerala19 hours ago
സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു; ഗ്രാം വില പതിനായിരത്തിന് അരികെ
-
News14 hours ago
ജെന്‍ സി കലാപം; നേപ്പാള്‍ ആഭ്യന്തര മന്ത്രി രാജിവെച്ചു
-
News15 hours ago
കാഫ നേഷന്‍സ് കപ്പ്; ഒമാനെതിരെ ഇന്ത്യക്ക് ചരിത്ര വിജയം