Connect with us

india

2024ല്‍ ബി.ജെ.പിക്ക് 300 സീറ്റുകള്‍; മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

Published

on

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പ്രതിപക്ഷമായ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. കോണ്‍ഗ്രസിന് നിഷേധാത്മക മനോഭാവമാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

അടുത്ത വര്‍ഷം 300ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടു.ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. നിഷേധാത്മക നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.എന്നാല്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോണ്‍ഗ്രസ് അത് ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം

Published

on

മുംബൈ: നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം. പ്രാദേശിക മാധ്യമങ്ങളിൽ നടന് നേരെ നടക്കുന്ന ഭീഷണി വാർത്ത കാണുന്നതിനിടെയാണ് ബികാറാം മുംബൈ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് പറഞ്ഞു.

‘‘ഇതു ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – ഭിക്കാറാം ഭീഷണി സന്ദേശത്തിൽ പറഞ്ഞത് ഇങ്ങനെ.

Continue Reading

india

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; വന്‍ അപകടം ഒഴിവാക്കി കണ്ടക്ടറുടെ ഇടപെടല്‍

ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി.

Published

on

ബംഗളൂരുവില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉടനെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബി.എം.ടി.സിയുടെ ബസിലെ ഡ്രൈവറായ കിരണ്‍ കുമാറാണ് ഓട്ടത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സീറ്റില്‍ നിന്ന് ഡ്രൈവര്‍ മറിഞ്ഞുവീണതോടെ ബസ് നിയന്ത്രണംവിട്ടു പാഞ്ഞു. സമീപത്ത് കൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു.

ഇതോടെ കണ്ടക്ടര്‍ ഒബലേഷ് ഓടിയെത്തി ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറി ബസ് നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് വിട്ടു. എന്നാല്‍, വഴിമദ്ധ്യേ ഡ്രൈവര്‍ മരിച്ചിരുന്നു.

 

Continue Reading

india

യമുന നദിയിലെ വിഷപ്പതയില്‍ തലകഴുകി സ്ത്രീ; വ്യാപക വിമര്‍ശനം

ഛാട്ട് പൂജയോടനുബന്ധിച്ചാണ് ആളുകള്‍ നദിയിലിറങ്ങി പ്രാര്‍ത്ഥന നടത്തിയത്.

Published

on

മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ ആളുകള്‍ യമുനാ നദിയിലിറങ്ങുന്ന സാഹചര്യമാണുള്ളത്. ഛാട്ട് പൂജയോടനുബന്ധിച്ചാണ് ആളുകള്‍ നദിയിലിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. അതിനിടെ യമുനയിലെ വിഷപ്പതയില്‍ തലകഴുകുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് സ്ത്രീയെയും മുന്നറിയിപ്പ് മറികടന്ന് നദിയിലിറങ്ങിയവരേയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ യുമനദിയില്‍ ഇറങ്ങരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

 

Continue Reading

Trending