Connect with us

india

24 മണിക്കൂറില്‍ 45,951 രോഗികള്‍ ; 817 മരണം

കഴിഞ്ഞ ദിവസം രാജ്യത്ത് 817 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറില്‍ 45,951 പേര്‍ കോവിഡ് ബാധിതരായി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ 3,03,62,848 ആയി ഉയര്‍ന്നു.

ഇന്നലെ രാജ്യത്ത് 60,729 പേര്‍ രോഗമുക്തതരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,94,27,330 ആയി ഉയര്‍ന്നു.96.92 ശതമാനമാണ് രോഗമുക്തി നിരക്ക്. 5,37,064 സജീവ കോവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

കഴിഞ്ഞ ദിവസം രാജ്യത്ത് 817 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 3,98,454 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 33,2854,527 വാക്‌സിന്‍ സ്വീകരിച്ചു

 

india

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍: പ്രധാനമന്ത്രിയും പ്രസിഡന്റും ഇടപെടണമെന്ന് സഭകളും നേതാക്കളും

നാനൂറിലധികം ക്രിസ്ത്യന്‍ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയില്‍ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്.

Published

on

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ നേതാക്കള്‍. നാനൂറിലധികം ക്രിസ്ത്യന്‍ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയില്‍ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്. ഇതിെന്റ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും ശത്രുതയുടെയും ഭയാനകമായ വര്‍ധനവില്‍ ഇവര്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. 2024 ജനുവരിക്കും നവംബറിനും ഇടയില്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ 720 സംഭവങ്ങള്‍ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും 760 കേസുകള്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറവും രേഖപ്പെടുത്തിയിട്ടുണ്ട്.

മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനുള്ള ഭീഷണികള്‍, വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗം, ദലിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി പദവി നിഷേധിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഇവര്‍ ഉന്നയിച്ചു. 2023 മെയ് മുതല്‍ 250ലധികം മരണങ്ങള്‍ക്കും 360 പള്ളികള്‍ തകര്‍ക്കാനും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും കാരണമായ മണിപ്പൂരില്‍ സമാധാനവും അനുരഞ്ജനവും വളര്‍ത്തുന്നതില്‍ പ്രകടമായ പങ്ക് വഹിക്കണമെന്നും നേതാക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

രാജ്യത്തെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള സംഭവങ്ങളെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടുക, മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, എല്ലാ വിശ്വാസ സമുദായങ്ങളുടെയും പ്രതിനിധികളുമായി പതിവായി ചര്‍ച്ചകള്‍ നടത്തുക, ഒരാളുടെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു.

ഇന്ത്യയുടെ ധാര്‍മിക ഘടന, സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക ഐക്യം എന്നിവയ്ക്ക് ഉള്‍ക്കൊള്ളലും ഐക്യവും അത്യന്താപേക്ഷിതമാണെന്നും ഇവര്‍ ഊന്നിപ്പറഞ്ഞു.

Continue Reading

india

പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണം: വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രാജ സിങ്

ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും രാജ സിങ് ആവശ്യപ്പെട്ടു.

Published

on

പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ടി. രാജ സിങ്. ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും രാജ സിങ് ആവശ്യപ്പെട്ടു. വിദ്വേഷ പരാമര്‍ശങ്ങളില്‍ കുപ്രസിദ്ധനാണ് രാജ സിങ്.

‘ഇത് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ വലിയ ഗൂഢാലോചനയാണ്. നാം ആ കെണിയില്‍ വീഴുകയും വരും തലമുറകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ജനുവരി ഒന്ന് ഇംഗ്ലീഷുകാരുടെ പുതുവര്‍ഷമാണ്. ഹിന്ദുക്കളുടെ അല്ല. -രാജാ സിങ് പറഞ്ഞു.

പുതുവത്സരം ആഘോഷിക്കുന്നതിനുവേണ്ടി അമിതവേഗതയില്‍ വാഹനമോടിച്ച് റോഡില്‍ മരിക്കുന്നതിന് പകരം ഹിന്ദു ധര്‍മ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കള്‍ ജീവന്‍ ബലിയര്‍പ്പിക്കണമെന്നും രാജ സിങ് പറഞ്ഞു.

 

Continue Reading

india

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി നീട്ടി

ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.

Published

on

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ജനുവരി 15ലേക്ക് നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.

വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തു ആവശ്യമെങ്കില്‍ വ്യക്തികള്‍ക്ക് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാം. വ്യക്തികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകള്‍ക്ക് ഈ ആനുകൂല്യമില്ല.

പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും താഴെയുള്ളവര്‍ക്ക് 1,000 രൂപയുമാണ് പിഴ. നിങ്ങള്‍ക്ക് ആദായനികുതി ബാധ്യതയില്ലെങ്കിലും വാര്‍ഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കില്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.

റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. പിന്നാലെ പിഴയും അടയ്ക്കേണ്ടി വരും. മാത്രമല്ല, ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസ്സമുണ്ടാകും.

 

Continue Reading

Trending