ന്യുഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡി എഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. ഈ മാസം 14 വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ document update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. നേരിട്ടു ചെയ്യുകയാണെങ്കില്‍ സൗജന്യമാണ്. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം.
10 വര്‍ഷത്തിലൊരിക്കല്‍ ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നതു നിര്‍ബന്ധമല്ലെങ്കിലും രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ആധാര്‍ വിവരശേഖരത്തിന്റെ കൃത്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.