Connect with us

main stories

ബൈസിക്കിള്‍ കിക്കുകളുടെ ആശാന്‍-പെലെ

പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്.

Published

on

മധു പി

മഹാനായ പെലെക്കൊരു നിരാശയുണ്ട്. ആത്മകഥയില്‍ അദ്ദേഹമത്
സൂചിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ റാഫേലിന്റെ മോണാലിസ പോലൊന്ന്
തനിക്ക് വരക്കാനായില്ലെന്ന നിരാശപോലെ തന്റെ സോക്കര്‍ ജീവിതത്തില്‍
പൂര്‍ത്തികരിക്കാനാവാതെ പോയ ഒരഭിലാഷത്തെകുറിച്ച്.. താന്‍ നേടിയ മൂന്നു
ലോകകപ്പ് വിജയങ്ങള്‍ ക്കും, അടിച്ച 1283 ഗോളുകള്‍ക്കും, വിശ്വം മുഴുവന്‍
ആഘോഷിച്ച തന്റെ സോക്കര്‍ പ്രകടനങ്ങള്‍ക്കുമപ്പുറം തനിക്ക് അവസരം ലഭി
ക്കാതിരുന്ന ലോകകപ്പ് മത്സരങ്ങളിലെ നയന മനോഹരമായ ബൈസക്കിള്‍ കിക്ക്
ഗോളായിരുന്നു ആ നിരാശക്കു കാരണം.


അതെ ബൈസക്കിള്‍ കിക്കെടുക്കുക, അത് ഗോള്‍വലയി ലേത്തിക്കുക
എന്നത് ഏതൊരു കളിക്കാരന്റെും മോഹവും ജീവി താഭിലാഷവുമാണ്. അത്
കാണികള്‍ക്കും ആരാധകര്‍ക്കും സോക്കറിലെ നയന മനോഹരമായ നിമിഷമാണ്,
ഒരു പെയിന്റുടെ ബ്രഷില്‍ നിന്ന് തൊടുത്തുവിടുന്ന ബുളളറ്റുപോലെ, ജ്യോമ
ട്രീഷ്യന്റെ കോമ്പസില്‍ ഡിസൈന്‍ ചെയ്ത, നര്‍ത്തക ചടുലതയും
കാളപോരാളിയുടെ കായികക്ഷമതയും കാവ്യഭാവനയും ചൂതാട്ട ക്കാരന്റെ
കൌശലവും ഒത്തിണങ്ങിയ ഒന്നാണ്.
മനസ്ഥൈര്യവും കൃത്യതയും ഒത്തുചേരുന്നിടത്താണ് ബൈസിക്കിള്‍ കിക്ക്
പിറക്കുന്നത്. വായുവില്‍ തലക്കുമുകളില്‍ ഉയര്‍ന്ന പന്തിനെ ശരീരം പിന്നോട്ടു
വളച്ച് ഭൂമിക്കു സമാന്തരമായി വച്ച് കിക്കെടുക്കുന്ന കാല്‍ ആദ്യമുയര്‍ത്തി
കത്രികയുടെ ബ്ലോഡുകള്‍ ചലിക്കുന്നതിനു സമാനമായി ഇരു കാലുകളും നീക്കി
കൃത്യമായ ദിശയില്‍ പന്തിനെ തട്ടിയകറ്റുക എന്നതാണ് ഈ കിക്കിന്റെ
നിര്‍വഹണ രീതി. എതിര്‍ ടീമിനെതിരെയുളള അക്രമണത്തിനും സ്വന്തം ടീമിന്റെ
ഡിഫന്‍സിനും ഒരുപോലെ ഇതുപയോഗിക്കുമെങ്കിലും തടുക്കലിനാണ് ഇത് ഏറെ
ദുഷ്‌കര മാകുന്നതെന്ന് കായിക ചരിത്രകാരന്‍ രിച്ചാര്‍ഡ് വിസ് ടിഗ് അഭി
പ്രായപ്പെടുന്നു. ബൈസക്കിള്‍ കിക്കെടുക്കുന്നതിനുളള ക്രോസുക ളുടെ കൃത്യത
വലിയ ഘടക്കമായതിനാള്‍ ഉറപ്പുളള അവസരങ്ങളില്‍ പോലും ലക്ഷ്യ
പൂര്‍ത്തീകരണം ദുഷ്‌കരമാണെന്ന് പെറുവിയന്‍ ഡിഫണ്ടര്‍ പീറ്റര്‍
ഗോണ്‍സാല്‍വസ് ഒരു മാധ്യമ അഭിമുഖത്തില്‍ സൂചിപ്പിച്ചത് പ്രസക്തമാണ്. ഈ
കിക്കിന്റെ ശൈലിക്കനുസരിച്ച് ഓവര്‍ഹെഡ് കിക്കെന്നും സിസര്‍കിക്കെന്നും
അപരനാമങ്ങളിലും ഇതറിയപ്പെയുന്നുണ്ട്.

കാനറികളാണ് കൂടുതലായി ഈ കാഴ്ച നമുക്കു സമ്മാനിച്ചത്.
ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വ മുതല്‍ റിച്ചാലിസണ്‍ വരെ
നിരവധിപേര്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ നമുക്കു നല്കിയിട്ടുണ്ട്. ചരിത്രത്തില്‍
ആര് ആദ്യമായി ഈ കിക്കെടുത്തു എന്നതിനു വിവിധ അഭിപ്രായങ്ങളുണ്ട്. ഇത്
പെറു, ചിലി, ബ്രസീല്‍ എന്നിവിടങ്ങളി ലാണെന്ന വാദങ്ങളാണ് നിലവിലുളളത്.
അതുകൊണ്ടു തന്നെ ഇത് ലാറ്റിന്‍ അമേരിക്കയിലാണ് ആരംഭിച്ചത് എന്ന്
നിസംശയം പറയാം. 1800 കളുടെ അവസാനത്തില്‍ പെറുവിലെ പ്രധാന
തുറവുഖ നഗരമായ കലാവോയില്‍ ബ്രിട്ടീഷ് നാവികരും തദ്ദേശീയരായ
തൊഴിലാളികളും തമ്മില്‍ നടന്ന കളികളില്‍ ഇത്തരത്തിലുളള
കിക്കെടുത്തിരുന്നതായും അതിനെ ചലാക്ക എന്നു വിളിച്ചിരുന്ന തായും
പറയുന്നു. 1910 ല്‍ റോമന്‍ ഉന്‍സാഗ എന്ന സ്‌പെയിന്‍ വംശജനായ
ചിലിയക്കാരന്‍ ചിലിയിലെ തല്‍ക്കാഹാനോയില്‍ ഈ കിക്ക് പരീക്ഷിച്ചിരുന്നു
എന്ന രേഖപ്പടുത്തലുകള്‍ കാണുന്നു. ചിലിയന്‍ ടീമുകളാണ് ഇത് മറ്റു
രാജ്യങ്ങളിലേക്ക് പ്രചരിപ്പിച്ചത്. ചിലിയന്‍ ടീമായ കോള കോളയുടെ 1927ലെ
സ്‌പെയിന്‍ ടൂറുകളില്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് അതിന് ചിലാന എന്ന പേര്
നല്കി വിളിച്ചിരുന്നു.


ലോകകപ്പ് ഫുട്‌ബോളില്‍ ബൈസക്കിള്‍ കിക്കിന്റെ ആദ്യ പ്രയോഗം 1934
ല്‍ ഇറ്റലിയിലായിരുന്നു. ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വയായിരുന്നു ഈ
ചാരുതയാര്‍ന്ന തന്ത്രം കൊണ്ട് കാണികളെ വിസ്മയിപ്പിച്ചത്. 1982 സ്‌പെയിന്‍
ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ജര്‍മ്മനിയുടെ ക്ലോസ് ഫിഷര്‍
നേടിയ ഗോള്‍ മനോഹരമായ ബൈസക്കിള്‍ കിക്കായി സോക്കര്‍ ലോകം
വാഴ്ത്തുന്നതാണ്, 1986 ലെ മോക്‌സിക്കോ ലോകകപ്പില്‍ ബള്‍ഗോറിയക്കെതിരെ
മെക്‌സിക്കന്‍ മിഡ് ഫീല്‍ഡര്‍ മാനുവല്‍ നെഗ്രീറ്റ നോടിയ ഗോള്‍ 2018 ലെ ഫിഫ
ഫാന്‍പോളില്‍ ലോകകപ്പിലെ മഹത്തായ ഗോളായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. 1994
അമേരിക്കന്‍ ലോകകപ്പിലെ കൊളംബിയ അമോരിക്ക മത്സര ത്തില്‍ ഡിഫന്റര്‍
മാര്‍സലോ ബല്‍ബോവയുടെ കിക്ക് അമോരിക്ക യില്‍ മേജര്‍ ലീഗ് സോക്കര്‍
ആരംഭിക്കുവാന്‍ കാരണമായതായി പറയുന്നു, 2002 ലെ കൊറിയ- ജപ്പാന്‍
ലോകകപ്പിലെ ബെല്‍ജിയണ മിഡ് ഫീല്‍ഡര്‍ മാര്‍ക്ക് വില്‍മോട്ടയുടെ കിക്കിനെ
പ്രശസ്ത ഇംഗ്ലീഷ് കളിയെഴുത്തുകാരനായ ബ്രയാന്‍ ഗ്ലാന്‍വില്‍ വിശേഷിപ്പിച്ചത്
ലോകം കണ്ടതില്‍ എറ്റവും കണ്ണഞ്ചിപ്പിക്കുന്നതായ ബൈസക്കിള്‍ കിക്ക്
എന്നാണ്. 2022 ഖത്തര്‍ ലോകകപ്പിലെ ബ്രസീലിന്റെ റിച്ചാര്‍ലിസന്‍സെര്‍ബിയക്കെതിരെ നോടിയ ഗോള്‍ ഈ ലോക കപ്പിലെ മനോഹരമായ ഗോള്‍
എന്നാണ് മാധ്യമങ്ങള്‍ വാഴ്ത്തിയത്.


പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്. പെലെക്കുശേഷം അര്‍ജന്റീന യുടെ മറഡോണ,
മെക്‌സിക്കോയുടെ ഹ്യൂഗോ സാഞ്ചസ്, പെറുവിന്റെ ജുവാന്‍ കാര്‍ലോസ്
ഒബ്ലിറ്റസ്, പോര്‍ച്ചുരലിന്റെ റൊണാള്‍ഡോ എന്നിവരൊക്കെ ചേര്‍ന്ന് ഇത്
കാണികളുടെ ഹരമാക്കി മാറ്റി. 2016 ല്‍ ഫിഫ ഫുട്‌ബോളിലെ കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചയായി ബൈസക്കള്‍ കിക്കിനെ അംഗീകരിച്ചു
1981 ലെ എസ്‌കേപ്പ് ടു വിക്ടറി എന്ന സിനിമയില്‍ പെലെ
അവതരിപ്പിച്ച ബൈസക്കിള്‍ കിക്ക് സ്‌കിലിന്റെ കൃത്യമായ അവതരണത്തന്റെ
പാഠപുസ്തകമായാണ് ആസ്വാദകര്‍ വിലയിരുത്തിയത്.

ഫിഫയുടെ 2014 ലെഫുട്‌ബോള്‍ സിമുലേഷന്‍ വീഡിയോ ഗെയിമിന്റെ പരസ്യത്തില്‍ ലയണല്‍
മെസ്സിയുടെ കിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ചിലിയി്‌ലെ ടാലകാഹ്വാനോയില്‍
ശില്പി മറിയ ആന്‍ജലിക്ക ഇച്ചവാരി 2014ല്‍ റാമോന്‍ ഉന്‍സാഗയുടെ
ബൈസക്കിള്‍ കിക്കിനു സ്മാരകമായി ചെമ്പിലും ഓടിലും തീര്‍ത്ത ഒരു
ശില്പം നിര്‍മിച്ചിരുന്നു. മെക്‌സിക്കോയില്‍ മാന്വല്‍ നെക്രിറ്റിയുടെ കിക്കിനു
സ്മാരകമൊരുങ്ങുന്നു. ഉറുഗ്വന്‍ നോവലിസ്റ്റ് എഡ്വാര്‍ഡോ ഗലീനോയുടെ
സോക്കര്‍ ഇന്‍ സണ്‍ ആന്റ് ഷാഡോസ് എന്ന കൃതിയിലും പെറുവിയന്‍
നോബല്‍ ജോതാവ് മാരിയോ വാര്‍ഗാസ് ലോസയുടെ ദി ടൈം ഓഫ്
ഹീറോസിലും ബൈസക്കിള്‍ കിക്കിനെകുറിച്ച് പ്രതിപാദനമുണ്ട്.
അതെ സോക്കറിലെ ദിവാസ്വപ്‌നമാണിത്, നയന മനോഹ രമായ
നിമിഷങ്ങളുടെ ശില്പഭംഗി ചോരാത്ത പ്രതിഫലനമാണ്. ഇത്തരം ധന്യ
നിമിഷങ്ങളാണ് സോക്കര്‍ ആസ്വാദകരെ രസത്തി ലാറാടിക്കുന്നത്. ബൈസക്കിള്‍
കിക്കുകള്‍ ഇനിയുമേറെ നല്ല നിമിഷങ്ങള്‍ സോക്കറിനു സമ്മാനിക്കട്ടെ…..

 

 

kerala

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; മൃദംഗ വിഷന്‍ എം.ഡി കീഴടങ്ങി

മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിങ് ഡയറക്ടര്‍ എം. നിഗോഷ് കുമാര്‍ പൊലീസില്‍ കീഴടങ്ങി. നിഗോഷിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഹൈകോടതി നിര്‍ദേശപ്രകാരം ഇന്ന് ഉച്ചക്ക് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിഗോഷ് കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച നിഗേഷിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസിലെ മൂന്നാം പ്രതി ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് പ്രൊപ്രൈറ്റര്‍ പി.എസ്. ജനീഷ് ഇതുവരെ കീഴടങ്ങിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് കീഴടങ്ങാത്തതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു.

മൃദംഗ വിഷന്റെ 38 ലക്ഷത്തോളം രൂപ വരുന്ന ഒരു ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. അതേസമയം, നൃത്തപരിപാടിക്ക് നേതൃത്വം നല്‍കിയിരുന്ന നടി ദിവ്യ ഉണ്ണി യു.എസിലേക്ക് മടങ്ങി.

മൃദംഗ വിഷന്‍ സി.ഇ.ഒ എ.ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ, നിഗോഷ്‌കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ വിശ്വാസവഞ്ചനയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. നിഗോഷ്‌കുമാര്‍, ഷമീര്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ നരഹത്യശ്രമത്തിനും കേസെടുത്തിരുന്നു.

 

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രതിഷേധം; നാവാമുകുന്ദ, മാര്‍ബേസില്‍ സ്‌കൂളുകള്‍ക്ക് വിലക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

Published

on

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്കെതിരെ നടപടി. തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിനെയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കി.

സ്‌കൂള്‍ കലാ-കായിക മേള അലങ്കോലമാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ കായിക മേളയുടെ സമാപന വേദിയില്‍ അധ്യാപകരും കുട്ടികളും നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് നടപടി.

എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതായിരുന്നു പ്രതിഷേധത്തിനു വഴിവെച്ചത്. വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

 

Continue Reading

kerala

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി

ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും

Published

on

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.

പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച്.എസ്.എസ്., ഗവ. മോഡൽ എൽ.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈയ്ക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

സ്വർണകപ്പ് ഘോഷയാത്ര നാളെയെത്തും

കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര നാളെ (ജനുവരി 3) രാവിലെ തിരുവനന്തപുരം ജില്ലയിൽ എത്തിച്ചേരും. വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻ കുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

രജിസ്ട്രേഷൻ നാളെ മുതൽ

സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ (ജനുവരി 3) 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടറിലേക്കും, താമസ സ്ഥലത്തേക്കും, ഭക്ഷണപന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് മേളയ്ക്കെത്തുന്ന വാഹനങ്ങളിൽ പ്രത്യേക തിരിച്ചറിയൽ കോഡുകളോട് കൂടിയ സ്റ്റിക്കറുകൾ പതിക്കും.

ഭക്ഷണ പന്തൽ പുത്തരിക്കണ്ടത്ത്

പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. നാളെ രാത്രി (ജനുവരി 3) ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്. പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലും, താമസ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം ലഭ്യമാകും.

ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

Continue Reading

Trending