Connect with us

News

ലോക്‌സഭ: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published

on

രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 12 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്.

കര്‍ണാടകയിലും ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ 18 സീറ്റുകളിലേക്കുമുള്ള പോളിങ്ങും പുരോഗമിക്കുകയാണ്. 1,600 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് 15.80 കോടിയിലധികം വരുന്ന വോട്ടര്‍മാര്‍ ഇന്നു തീരുമാനിക്കുന്നത്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.

kerala

‘സ്നിഗ്ദ്ധ’; ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്‍ത്ഥ ഗംഭീരമായിരുന്നു. ഇതില്‍ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍… അതുകൊണ്ട് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്‍ദേശിച്ച മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Continue Reading

crime

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം

Published

on

തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

 

Continue Reading

india

സാന്റാക്ലോസ് വസ്ത്രം അഴിപ്പിച്ചു, തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് ഹിന്ദുത്വവാദികള്‍; വീഡിയോ

ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്

Published

on

ഭോപാൽ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്.

ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല? -എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ.

തുടർന്ന് സാന്‍റാക്ലോസ് വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഇത് മാർക്കറ്റിങ്ങിനുവേണ്ടിയാണെന്നും ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറഞ്ഞു. പക്ഷേ അക്രമി സംഘം സമ്മതിച്ചില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Continue Reading

Trending