ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ നിര്‍ണായക കേസില്‍ അന്തിമ വിധി പുറത്തുവന്നു. മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ.രാജ, കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുമുള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിടുന്നതാണ് വിധി. പട്യാലയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി പ്രസ്താവം. പ്രതികളെന്ന് പ്രോസിക്യൂഷന്‍ പറയുന്നവര്‍ക്കെതിരെ കുറ്റംതെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട അഴിമതി കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് വിധി വന്നത്. പ്രത്യേക ജഡ്ജി ഒ.പി സെയ്‌നിയാണ് വിധി പ്രസ്താവം നടത്തിയത്. മൊബൈല്‍ കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്ന സിഎജി കണ്ടെത്തലാണ് കേസിനാധാരമായത്.
2ജി കേസില്‍ പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ മന്‍മോഹന്‍ സിങ് സര്‍ക്കാറിനെതിരെ അഴിമതി ആരോപിച്ച ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
2ജി സ്‌പെക്ട്രം: ബിജെപിക്ക് തിരിച്ചടിയായ വിധി ഇങ്ങനെ
Tags: 2G Spectrum