crime
സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം: ബിഹാറില്‍ സ്‌കൂളിന് തീയിട്ടു
കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
പട്‌ന:ബിഹാറിലെ ദിഘ നഗരത്തിലെ സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ  നാട്ടുകാർ ഇന്നു രാവിലെയാണു
സ്കൂളിനു തീയിട്ടത്.
സ്‌കൂളിൽ കടന്നുകയറി സാധനസാമഗ്രികൾ തല്ലിത്തകർത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്കൂളിലെത്തിയെങ്കിലും കണ്ടില്ല.
സ്കൂൾ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
crime
രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍; എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു
ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു
 
														കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറി ബോയ്‌സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്.
സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരി കൈമാറിയത്, വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്‌സൈസ് സംഘം സൂചിപ്പിച്ചു.
crime
കാറില്‍ സ്‌കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍
 
														ബംഗളൂരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ബോയിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര്‍ (32) ഭാര്യ ജമ്മു കശ്മീര്‍ സ്വദേശിനി ആരതി ശര്‍മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്‍ശന്‍ ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 25 ന് പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ സ്‌കൂട്ടര്‍ മനോജിന്റെ കാറില്‍ ഉരസുകയും വലതുവശത്തെ റിയര്‍വ്യൂ മിററിന് നേരിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ദര്‍ശന്‍ പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞ് സ്‌കൂട്ടര്‍ ഓടിച്ചുപോയി.
എന്നാല്‍ രോഷാകുലനായ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ സ്‌കൂട്ടര്‍ പിന്തുടരുകയും പിന്നില്‍ നിന്ന് കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദര്‍ശനെയും പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് വരുണിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പേ ദര്‍ശന്‍ മരിച്ചു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദര്‍ശന്റെ സഹോദരി ഭവ്യ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അപകടസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്ന് ഇത് മനപ്പൂര്‍വമുണ്ടാക്കിയ അപകടമാണെന്ന് പൊലീസ് കണ്ടെത്തി. ബംഗലൂരു ബന്നാർഘട്ട റോഡിൽ കളരിപ്പയറ്റ് അക്കാദമി നടത്തുകയാണ് മനോജ് കുമാർ. അറസ്റ്റിലായ ദമ്പതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
crime
കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി
രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്
 
														കോഴിക്കോട് ആറുവയസുകാരി അദിതി നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ നിലവിൽ വധശിക്ഷ നൽകാനുള്ള സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചാണ് പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ പിഴയും ചുമത്തി. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.
ഇന്നലെയാണ് പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 2013 ഏപ്രിൽ 19നാണ് അദിതി കൊല്ലപ്പെട്ടത്. മരക്കഷണം കൊണ്ടും, കൈകൾ കൊണ്ടും അടിക്കുകയും, മർദ്ദിക്കുകയും ചെയ്യുമായിരുന്നു. മതിയായ ഭക്ഷണം നൽകാതെ കുട്ടികളെ പട്ടിണിക്കിടുകയും പതിവായിരുന്നു. വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിച്ചു. അഥിതിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു. ശരീരത്തിൽ ഏറ്റ മുറിവുകൾക്ക് ചികിത്സ നൽകിയിരുന്നില്ല.
ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് കുട്ടികൾ തുടർച്ചയായ ഉപദ്രവം നേരിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
കുട്ടികളെ ഇവർ വീട്ടിൽ പൂട്ടിയിടുക പതിവായിരുന്നു. കേസിൽ നിർണായകമായത് സഹോദരൻ അരുണിൻ്റെ മൊഴികളായിരുന്നു. അച്ഛനും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരൻ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമായി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 19 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇതിൽ മരണകാരണമായ അടിയേറ്റ പരുക്കും പ്രധാനമായിരുന്നു.
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്‌കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്‍കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
																	 
									 
									 
																	 
									 
																	 
									 
																	 
									