Connect with us

News

തിരിച്ചടിച്ച്‌ ഹൂതികള്‍; ചെങ്കടലില്‍ യു.എസ് കപ്പലുകള്‍ തകര്‍ത്തു

യു.എസ് കപ്പലുകള്‍ ഇസ്രാഈലിന് സഹായം നല്‍കുകയാണെന്നും, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് എന്ത് ശക്തമായ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും യഹിയ സരി പറഞ്ഞു.

Published

on

യു.എസ് ചെങ്കടലില്‍ നടത്തിയ ആക്രമണത്തിന് പകരമായി യു.എസിന്റെ കപ്പലുകളെ ആക്രമിച്ചതായി യെമനി സേന. യു.എസ് കപ്പലുകള്‍ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ഹൂതി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സരി പറഞ്ഞു. സഖ്യകക്ഷികളുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്‍ ആയിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യു.എസ് കപ്പലുകള്‍ ഇസ്രാഈലിന് സഹായം നല്‍കുകയാണെന്നും, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് എന്ത് ശക്തമായ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും യഹിയ സരി പറഞ്ഞു.

ചെങ്കടല്‍ വഴി സഞ്ചരിക്കുന്ന മറ്റു കപ്പലുകളെ തങ്ങള്‍ ആക്രമിക്കല്ലെന്നും ഇസ്രാഈലിലേക്ക് പോകുന്ന കപ്പലുകളെ മാത്രമാണ് തങ്ങള്‍ തടയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ കഴിഞ്ഞദിവസം യമനി സേന അയച്ച 18 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി അമേരിക്കന്‍ സേന അറിയിച്ചു. ഡിസംബര്‍ 31ന് അമേരിക്കന്‍ നാവികസേന നടത്തിയ ആക്രമണത്തില്‍ 3 ഹൂതി ബോട്ടുകള്‍ തകരുകയും ഹൂതികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ചെങ്കടലില്‍ ഉണ്ടായിരുന്ന സുരക്ഷ ബോട്ടുകളാണ് യു.എസ് ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും യെമനി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.കൂടാതെ യുദ്ധത്തില്‍ ഗസക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും യെമന്‍ അറിയിച്ചിരുന്നു. ചെങ്കടലില്‍ നടക്കുന്ന ആക്രമണത്തെ ഭയന്ന് ഇസ്രാഈല്‍ കപ്പലുകള്‍ പുതിയ വഴിയാണ് ഇസ്രഈലിലേക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കൂടാതെ ഇസ്രാഈലി അധീന പ്രദേശങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണവും യെമന്‍ നടത്തുന്നുണ്ട്.

കൂടാതെ യെമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ വ്യാപകമായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം സങ്കീര്‍ണവും വലുതുമാണെന്നും പെന്റഗണ്‍ പറഞ്ഞു. ഹൂതികളെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് നിരവധി രാജ്യങ്ങള്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; സ്‌പെയ്‌സ് എക്‌സ് തകരാറില്‍

വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്‌പെയ്‌സ് എക്‌സ് ക്രൂ10ന്റെ യാത്ര മുടങ്ങി.

Published

on

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകും. വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്‌പെയ്‌സ് എക്‌സ് ക്രൂ10ന്റെ യാത്ര മുടങ്ങി. സ്‌പെയ്‌സ് എക്‌സിലെ ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതോടെ ഇരുവരും അവിടെ തുടരുകയാണ്. ഉടനെ അടുത്ത വിക്ഷേപണത്തിന്റെ ഏകദേശം സമയം പ്രഖ്യാപിക്കുകയും ഒപ്പം തകരാര്‍ പരിഹരിക്കാനായി പരിശ്രമിക്കുകയും ചെയ്യുകയാണ്.

നാസയും സ്പെയ്‌സ് എക്സും പറയുന്നതനുസരിച്ച്, ലോഞ്ച് കോംപ്ലക്സ് 39A-യിലെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാംപ് ആമിലെ ഹൈഡ്രോളിക് സിസ്റ്റം പ്രശ്നം മൂലമാണ് വിക്ഷേപണം തടസപ്പെട്ടത്. വിക്ഷേപണ സമയത്ത് റോക്കറ്റിനെ പിടിച്ചുനിര്‍ത്തുകയും പുറത്തുവിടുകയും ചെയ്യുന്ന ഘടനയായ ട്രാന്‍സ്പോര്‍ട്ടര്‍-എറക്ടര്‍ സിസ്റ്റത്തിലെ ഒരു ക്ലാംപ് ആമാണ് റോക്കറ്റിനെ സുരക്ഷിതമായി സ്ഥാനത്ത് നിര്‍ത്തുകയും സ്ഥിരതയുള്ള വിക്ഷേപണം ഉറപ്പാക്കുകയും ചെയ്യുന്നത്.

മാര്‍ച്ച് 14 വെള്ളിയാഴ്ച EDT (IST സമയം പുലര്‍ച്ചെ 4:33) വൈകുന്നേരം 7:03 ന് മുമ്പ് വിക്ഷേപിക്കാനാണ് നാസ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ക്രൂ-10 എത്തിക്കഴിഞ്ഞാല്‍, സുനിത വില്യംസും ബുച്ച് വില്‍മോറും നാസയുടെ നിക്ക് ഹേഗും ബഹിരാകാശയാത്രികനായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവും ഭൂമിയിലേക്ക് മടങ്ങും, കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാര്‍ച്ച് 17 ഓടെ ഭൂമിയിലെത്തും.

നാല് പുതിയ ക്രൂ അംഗങ്ങളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) പറത്തുകയും സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു റോക്കറ്റിന്റെ ലക്ഷ്യം. മാര്‍ച്ച് 14 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്(EDT) NASA+ ല്‍ വിക്ഷേപണ കവറേജ് ആരംഭിക്കും . മാര്‍ച്ച് 15 ശനിയാഴ്ച രാത്രി 11:30 ന് ഡോക്കിങ് ലക്ഷ്യമിടുന്നു.

 

 

Continue Reading

kerala

കുന്നംകുളത്ത് കൃഷി നശിപ്പിച്ച പതിനാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

Published

on

തൃശൂര്‍ കുന്നംകുളത്ത് കൃഷി നശിപ്പിച്ച പതിനാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടിംഗില്‍ പരിശീലനം നേടിയ പ്രത്യേകസംഘമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. കാണിയാമ്പല്‍, നെഹ്‌റു നഗര്‍, ആര്‍ത്താറ്റ്, ചീരംകുളം എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് പതിനാല് കാട്ടുപന്നികളെ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതലാണ് കാട്ടുപന്നികളെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.

 

 

Continue Reading

india

യുപിയില്‍ മുസ്‌ലിം വ്യാപാരിയെ ഗോവധക്കേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍; ‘ഗോ രക്ഷകന്‍’ അറസ്റ്റില്‍

വിശ്വ ഹിന്ദു പരിവാര്‍ സ്ഥാപകന്‍ വിഷ് സിങ് കംബോജ് എന്ന് വ്യക്തിയാണ് അറസ്റ്റിലായത്.

Published

on

വ്യാജ പശു കശാപ്പ് കേസില്‍ മുസ്‌ലിം മാംസ വ്യാപാരിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയതിന് സഹാറന്‍പൂരില്‍ നിന്നുള്ള ‘ഗോ രക്ഷകനെ’ യുപി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. വിശ്വ ഹിന്ദു പരിവാര്‍ സ്ഥാപകന്‍ വിഷ് സിങ് കംബോജ് എന്ന് വ്യക്തിയാണ് അറസ്റ്റിലായത്.

തന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന മുസ്ലിം യുവാവിനെ കേസില്‍ കുടുക്കാന്‍ ആഗ്രഹിച്ചിരുന്ന മാംസ വ്യാപാരിയായ ഖുറേഷിയില്‍ നിന്ന് 50,000 രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് വിവരം.

പശുവിനെ കൊന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കൂട്ടാളികളും ജില്ലയിലെ ഒരു പ്രധാന ഹൈവേയില്‍ കന്നുകാലികളുടെ അവശിഷ്ടങ്ങളുമായി റോഡ് ഉപരോധിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ ജഡത്തിന് വളരെ പഴക്കം ഉണ്ടായിരുന്നത് സംശയത്തിന് കാരണമായി. പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതിഷേധക്കാരില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് വലതുപക്ഷ സംഘടനയായ വിശ്വ ഹിന്ദു പരിവാര്‍ സ്ഥാപകന്‍ വിഷ് സിങ് കാംബോജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഖുറേഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ വെച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അയാള്‍ സമ്മതിച്ചു എന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഖുറേഷിയും പഴയ ബിസിനസ്സ് പങ്കാളിയും മാംസക്കച്ചവടക്കാരാണെന്നും എന്നാല്‍ അയാളുടെ ബിസിനസ്സ് കൂടുതല്‍ വിജയിക്കുകയായിരുന്നു. ഇതാണ് ഖുറേഷിയെ ഇത്തരം പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

അതേസമയം ഖുറേഷി ഇപ്പോള്‍ ഒളിവിലാണ്. ഗുണ്ടാ ആക്ട്, കലാപം എന്നിവയുള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പതിവ് കുറ്റവാളിയാണ് വിഷ് സിങ് കാംബോജ് എന്നും പൊലീസ് അറിയിച്ചു.

 

Continue Reading

Trending