Connect with us

News

ക്രൊയേഷ്യയെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍3-0

ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. മുന്‍ലോകചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇവരിലൊരാളുമായി ഡിസംബര്‍ 18നാണ് ഫൈനലില്‍ കളിക്കേണ്ടത്. 17നാണ് ലൂസേഴ്‌സ് ഫൈനല്‍.

Published

on

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ആദ്യസെമിഫൈനലില്‍ അര്‍ജന്റീന ഫൈനലില്‍. ക്രൊയേഷ്യയെ 3-0ന് തകര്‍ത്താണ് ലയണല്‍ മെസ്സിയുടെ ടീം ഫൈനലിലെത്തിയത്. ഫിഫ റാങ്കിംഗില്‍ മൂന്നാമതുള്ള അര്‍ജന്റീനക്ക് ഇത് ലോക ഫുട്‌ബോള്‍ കപ്പ് നേടാനുള്ള അവസരമാണ്. ഇതുവരെ ഫൈനലില്‍ തോല്‍വി അറിയാത്ത ടീമാണ് മറഡോണയുടെ അര്‍ജന്റീന. മെസ്സി തന്നെയാണ് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ പ്രതീക്ഷിച്ചതുപോലെ ടീമിന്റെ വിജയത്തിന ്ചുക്കാന്‍ പിടിച്ചത്. ആദ്യം 34-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ മെസ്സി നേടിയ ഗോളിന് പുറമെ 71-ാം മിനിറ്റിലും മെസിയുടെ പാസിലായിരുന്നു അര്‍ജന്റീനയുടെ ഗോള്‍ പിറന്നത്. ആദ്യ ഗോളിന് തൊട്ടുപുറകെ 39-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് രണ്ടാംഗോള്‍ നേടുകയായിരുന്നു. മെസ്സിയുടെ പാസില്‍ അല്‍വാരസാണ് തന്റെ രണ്ടാം ഗോളും നേടിയത്. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസ്സി കരസ്ഥമാക്കി. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ് ഈ റെക്കോര്‍ഡുള്ള മറ്റൊരു താരം.


കളിയില്‍ ക്രൊയേഷ്യ പലതവണ ഗോളിനടുത്തെത്തിയെങ്കിലും അതെല്ലാം വലയില്‍ തട്ടാതെ പാഴാകുകയായിരുന്നു. ആദ്യപകുതിയുടെ തുടക്കത്തിലും രണ്ടാം പകുതിയിലും ക്രൊയേഷ്യയുടെ കയ്യിലായിരുന്നു പന്തുണ്ടായിരുന്നതെങ്കിലും മുന്നേറ്റനിരയിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നത് അര്‍ജന്റീന തന്നെയാണ്.
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. മുന്‍ലോകചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇവരിലൊരാളുമായി ഡിസംബര്‍ 18നാണ് ഫൈനലില്‍ കളിക്കേണ്ടത്. 17നാണ് ലൂസേഴ്‌സ് ഫൈനല്‍.

kerala

ഹണി ട്രാപ്പ്; വൈദികനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു

Published

on

വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. നേഹ, സാരഥി എന്നിവരെ വൈക്കം പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രില്‍ മാസം മുതല്‍ പലതവണകളായി വൈദികനില്‍ പണം തട്ടി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.

Continue Reading

india

രാജസ്ഥാനില്‍ മോഷണം ആരോപിച്ച് ദളിത് യുവാവിന് ക്രൂര മര്‍ദനം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

Published

on

രാജസ്ഥാനിലെ ബാര്‍മേറില്‍ മോഷണം നടത്തിയെന്ന് സംശയത്തിന് പിന്നാലെ ദളിത് യുവാവിനെ പ്രദേശവാസികള്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടികൊണ്ടും മറ്റും മര്‍ദിക്കുന്നതും വെറുതെവിടണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടും പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കണ്ടാല്‍ തിരിച്ചറിയാവുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി

Continue Reading

kerala

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കില്ല; പി.കെ കുഞ്ഞാലിക്കുട്ടി

പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ല

Published

on

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കാന്‍ പോകുന്നില്ലെന്ന് മുസ്‌ലിംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിച്ചിട്ടും പാലക്കാട് യു.ഡി.എഫ് ജയിച്ചു. ഏതുതരം വര്‍ഗീയത കൊണ്ടു കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. ലീഗിനെതിരായ സാമ്പാര്‍ മുന്നണിയിലെ കഷ്ണങ്ങള്‍ ഏതൊക്കെയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. താനൂരില്‍ ഇടതുപക്ഷം ജയിച്ചത് ഈ സാമ്പാര്‍ മുന്നണി കൊണ്ടാണ്. ലീഗിനെതിരായ പ്രചാരണമൊന്നും ജനം ഏറ്റെടുക്കില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ജനം നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി ഇത്തരം വിവാദങ്ങളുണ്ടാകുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. സമസ്തയില്‍ അച്ചടക്കമുണ്ടാക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. മുസ്‌ലിംലീഗ്‌ പൊതുസമൂഹത്തെ കൂട്ടിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending