kerala
കേരളത്തില്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായത് 29 ഭീമന്‍ മൊബൈല്‍ ടവറുകള്‍
സംസ്ഥാനത്ത് കൂടുതല്‍ മൊബൈല്‍ ടവറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം.

അനീഷ് ചാലിയാര്‍
പാലക്കാട്
സംസ്ഥാനത്ത് കൂടുതല്‍ മൊബൈല്‍ ടവറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം. ഇന്നലെയോടെ പുറത്ത് വന്ന വിവരങ്ങളനുസരിച്ച് 10 ജില്ലകളിലായി 29 മെബൈല്‍ ടവറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 40 മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള ടവറുകളാണ് ഇതൊക്കെയും.
കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷന്‍ ഒന്ന്, കോഴിക്കോട് ജില്ലയില്‍ നല്ലളം (ഒന്ന്), നടക്കാവ് (3), വയനാട് പുല്‍പള്ളി(ഒന്ന്), മലപ്പുറം പരപ്പനങ്ങാടി (ഒന്ന്), തൃശൂര്‍ ജില്ലയിലെ കൊരട്ടി, പീച്ചി, വലപ്പാട് (ഒരോന്ന് വീതം), എറണാകുളം ജില്ലയില്‍ ടൗണ്‍ നോര്‍ത്ത്, കളമശ്ശേരി, തേവര (ഒരോന്ന് വീതം), ആലപ്പുഴ ജില്ലയില്‍ സൗത്ത്, അമ്പലപ്പുഴ (ഓരോന്ന് വീതം), കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട്, കോട്ടയം വെസ്റ്റ് (ഓരോന്ന് വീതം), കൊല്ലം പാരിപ്പള്ളി (ഒന്ന്), തെന്മല (ഒന്ന്), തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (2), മ്യൂസിയം, പേരൂര്‍ക്കട (ഓരോന്ന് വീതം), പാലക്കാട് ജില്ലയില്‍ കസബ,വടക്കഞ്ചേരി, മങ്കര, അഗളി, പാലക്കാട് സൗത്ത്,കല്ലടിക്കോട് സ്‌റ്റേഷനുകളില്‍ ഓരോന്ന് വീതം ടവറുകള്‍ മോഷണം പോയിട്ടുണ്ടെന്നാണ് ജി.ടി.എല്‍ ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ കമ്പനി ലീഗല്‍ അഡൈ്വസര്‍ അഡ്വ.ഹാന്‍സന്‍ പി മാത്യു മുഖാന്തിരം പരാതി നല്‍കിയിരിക്കുന്നത്.
അമ്പത് ലക്ഷം രൂപ വരെ വില വരുന്നതാണ് ഓരോ ടവറുകളും. ടവര്‍ അപ്രത്യക്ഷമായ സ്ഥലങ്ങളില്‍ അതാത് സ്‌റ്റേഷനുകളില്‍ പ്രത്യേകമായി പരാതി നല്‍കിയതാണ് വന്‍ കവര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരാന്‍ വൈകിയതിന് കാരണം. പാലക്കാട് കസബ പൊലീസ് പുതുശ്ശേരിയിലെ ടവര്‍ മോഷണക്കേസില്‍ തമിഴ്‌നാട് സേലം മേട്ടൂര്‍ നരിയനൂര്‍ ഉപ്പുപള്ളം പളളിപ്പെട്ടി കൃഷ്ണകുമാര്‍( 46) നെ പിടികൂടിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. 2022 ഏപ്രില്‍ നാലിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ റിമാന്റിലാണ്.
2008 മുതല്‍ എയര്‍സെലിന് വേണ്ടിയാണ് ജി.ടി.എല്‍ കമ്പനി സംസ്ഥാനത്ത് 500 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചത്. ഇതിനായി സ്ഥലം ഉടമകള്‍ക്ക് മാസ വാടക നിശ്ചയിച്ച് 20 വര്‍ഷത്തേക്ക് കരാറും ഉണ്ടാക്കിയിരുന്നു. 2013 ല്‍ എയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും മറ്റു സേവന ദാതാക്കള്‍ക്കായി ടവറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2015 മതുല്‍ 2020 വരെ കാലയളവില്‍ 250 ഓളം ടവറുകളില്‍ സേവനം ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് സംഘം മോഷണത്തിന് പദ്ധതി തയ്യാറാക്കിയത്. പുതിയ മൈബല്‍ സേവന ദാതാക്കള്‍ ജി.ടി.എല്‍ കമ്പനിയെ സമീപിച്ചതോടെ നടത്തിയ പരിശോധനയിലാണ് ടവറുകള്‍ അപ്രത്യക്ഷമായതായി കണ്ടത്. ഇതോടെ കോഴിക്കോട് നടക്കാവില്‍ 2021 ഡിസംബറില്‍ ആദ്യം പരാതി നല്‍കി. അവസാനമായി എറണാകുളം കളമശ്ശേരിയില്‍ ഒരു മാസം മുമ്പും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രവര്‍ത്തനം ഇല്ലാത്ത ടവറുകള്‍ മനസ്സിലാക്കി സ്ഥലം ഉടമകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ നല്‍കിയാണ് പ്രതി കൃത്യം കടത്തിയത്. പുതുശ്ശേരിയിലെ സംഭവം 2021 ഡിസംബര്‍ 3,4,5 ദിവസങ്ങളിലാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം രാവും പകലുമായി പത്തോളം തൊഴിലാളികള്‍ ടവര്‍ ജോലി ചെയ്താണ് പാലക്കാട് നിന്നും ലോറികളില്‍ ടവര്‍ കഷ്ണങ്ങളാക്കി തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്. തമിഴ് നാട്ടിലും സമാനം സംഭവം നടന്നിട്ടുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്.
പ്രതിയെ വലയിലാക്കിയത് ആസൂത്രിത നീക്കത്തിലൂടെ
പാലക്കാട്: സംസ്ഥാനത്ത് ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത വന്‍ കവര്‍ച്ചാ കേസിന് തുമ്പുണ്ടാക്കിയത് പാലക്കാട് കസബ പൊലീസിന്റെ ആസൂത്രിത നീക്കത്തിലൂടെ. 2022 ഏപ്രില്‍ 4 നാണ് കോടതിയുടെ നിര്‍ദേശത്തോടെ ദേശീയപാതയോരത്ത് പുതുശ്ശേരിയില്‍ ജി.ടി.എല്‍ കമ്പനിയുടെ ടവര്‍ മോഷണം പോയതിന് കസബ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ടവര്‍ വാങ്ങുന്നതിന് പണം നല്‍കാന്‍ സ്ഥലം ഉടമയുടെ ബന്ധുവിനെ വിളിച്ച മൈബല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
ടവര്‍ കൊണ്ടുപോകുന്നത് കണ്ട പ്രദേശ വാസികളില്‍ നിന്നും ചുമട്ടു തൊഴിലാളികളില്‍ നിന്നും കൂടുതല്‍ വിവരം ലഭിച്ചു. പ്രതി സേലത്തുണ്ടെന്ന് മനസ്സിലാക്കി വീട്ടിലെത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. പിന്നീട് തന്ത്രപൂര്‍വം പാലക്കാട്ടേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. പാലക്കാട് എസ്.പി ആര്‍ വിശ്വനാഥ്, എ.എസ്.പി ഷാഹുല്‍ ഹമീദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് എന്‍.എസ്, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിഷാദ്, വനിതാ സി.പി.ഒ രമ്യ എന്നിവരാണ് കേസ് അന്വേഷിച്ചത്.
രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റു കേസുകളില്‍ സംഭവ സ്ഥലങ്ങളില്‍ പ്രതി കൃഷ്ണകുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന കാര്യമാണ് ഇപ്പോള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നത്. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സംബന്ധിച്ചും പൊലീസ് പരിശോധിച്ച് വരികയാണ്. പാലക്കാടിനു പുറമെ തൃശൂര്‍, കൊല്ലം ജില്ലകളിലെ കവര്‍ച്ചയില്‍ പിടിയിലായ പ്രതിക്ക് നേരിട്ട് പങ്കുണ്ടെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് കസബ പൊലീസ്.
പിന്നില്‍ വന്‍ റാക്കെറ്റെന്ന് സൂചന; കോയമ്പത്തൂരിലും സമാന പരാതികള്‍
പാലക്കാട് ടവര്‍ മോഷണക്കേസില്‍ ഒരു പ്രതി പിടിയിലായതോടെ അയല്‍ സംസ്ഥാനത്തും കൂടുതല്‍ കേസുകളുണ്ടെന്ന് വിവരം. കോയമ്പത്തൂരില്‍ മാത്രം 22 ഓളം ടവര്‍ മോഷണ പരാതികള്‍ ഉണ്ടെന്നും വിവരമുണ്ട്. പാലക്കാട് കസബ പൊലീസ് പ്രതിയെ പിടികൂടിയതോടെ തമിഴ് നാട്ടില്‍ നിന്നും ജി.ടി.എല്‍ കമ്പനിയുടെ പ്രതിനിധി വിവരങ്ങളന്വേഷിച്ച് കഴിഞ്ഞ ദിവസം പാലക്കാട് നേരിട്ടെത്തി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകള്‍ക്ക് പിന്നിലും ഒരേ സംഘമാണോ എന്ന് അറിയാനാണ് ഇവര്‍ കേരളത്തിലെത്തിയത്.
kerala
വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.
കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.
kerala
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.
നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
kerala
വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം
റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി