Connect with us

kerala

2012-2022 കാലയളവില്‍ വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത 27 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

പോക്‌സോ നിയമപ്രകാരം ഈ മേഖലയില്‍ 305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

Published

on

2012-2022 കാലയളവില്‍ വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത 27 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായി സിബിഐ റിപ്പോര്‍ട്ട്. വാളയാറിലെ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തത്.

2012 മുതല്‍ 2022 ഡിസംബര്‍ 20വരെയു് കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത 27 കേസുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ചാര്‍ട്ട് സിബിഐ കൊച്ചിയിലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2010 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ജീവനൊടുക്കിയ, 13 വയസിന് താഴെയുള്ള കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന 101 പേജുള്ള ഒരു റിപ്പോര്‍ട്ടും സിബിഐ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ഈ മേഖലയില്‍ 305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. 2017 ജനുവരി 13ന് 13 വയസുകാരിയെ വാളയാറിലെ ഒറ്റമുറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതു വയസുകാരിയെയും വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

ഇരുവരും വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആയിരുന്നു ആനയുടെ ആക്രമണം

Published

on

പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലന്‍ ആണ് മരിച്ചത്. കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. യുവാവിന്റെ അമ്മ വിജിയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആയിരുന്നു ആനയുടെ ആക്രമണം.

കാട്ടാന പിറകിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നതിനാല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ അലന്‍ മരിച്ചിരുന്നു. അമ്മക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിജിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റായാനാണ് അലനെയും മാതാവിനെയും ആക്രമിച്ചതെന്നാണ് വിവരം. സ്ഥിരം കാട്ടാനകള്‍ ഇറങ്ങാറുള്ള മേഖലയാണിത്. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു

കേസില്‍ മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു.

Published

on

എറണാകുളത്ത് വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. വൈപ്പിനിലെ മുനമ്പത്തെ വീടിനുള്ളിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച സ്മിനോയും സനീഷും സുഹൃത്തുക്കളാണ്. സ്മിനോയെ സനീഷ് മഴു ഉപയോഗിച്ചു തലയില്‍ വെട്ടിയാണ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് വീടിനുള്ളില്‍ സ്മിനോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് സ്മിനോയുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ മോഷണ ശ്രമമത്തിനിടിയില്‍ യുവാവ് കൊല്ലപ്പെട്ടതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം.

Continue Reading

kerala

പത്തനംതിട്ടയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

Published

on

പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടി

മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ പരിചയക്കാരുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. വീട്ടിലുണ്ടായിരുന്ന സ്ത്രീ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്.

Continue Reading

Trending