Connect with us

india

സഹോദരിയുമായി ബന്ധം; കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു-ഇരുപത്തിയാറുകാരനെ കഴുത്തറുത്ത് കൊന്നു

അര്‍മന്റെ സഹോദരിയുമായി ധര്‍മേന്ദറിനു ബന്ധമുണ്ടായിരുന്നു. യുവതിയുമായുള്ള ബന്ധത്തെപ്പറ്റി ധര്‍മേന്ദര്‍ കൂട്ടുകാര്‍ക്കിടയില്‍ പാടി നടക്കാറുമുണ്ടായിരുന്നു. ഇതറിഞ്ഞ അര്‍മാന്‍ ധര്‍മേന്ദറിനെ താക്കീതു ചെയ്ത് വിട്ടയതാണ്.
എന്നാല്‍ ബന്ധം പിന്നീടും ധര്‍മേന്ദര്‍ തുടര്‍ന്നതോടെഴാണ് കൊലപാതകം നടത്തിയതെന്ന് അര്‍മാന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: സഹോദരിയുമായി ബന്ധം കൂട്ടുകാര്‍ക്കിടയില്‍ പാടിനടന്ന ഇരുപത്തിയാറുകാരനെ സഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ശഹ്ബാദ് ഡയറിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് കൊല നടന്നത്.

യുവതിയുമായി ബന്ധം സ്ഥാപിച്ച ഇരുപത്തിയാറുകാര്‍ ധര്‍മേന്ദറിനെയാണ് സഹോദരനും ഇരുപത്തിരണ്ടുകാരനായ അര്‍മാന്‍ കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അര്‍മന്റെ സഹോദരിയുമായി ധര്‍മേന്ദറിനു ബന്ധമുണ്ടായിരുന്നു. യുവതിയുമായുള്ള ബന്ധത്തെപ്പറ്റി ധര്‍മേന്ദര്‍ കൂട്ടുകാര്‍ക്കിടയില്‍ പാടി നടക്കാറുമുണ്ടായിരുന്നു. ഇതറിഞ്ഞ അര്‍മാന്‍ ധര്‍മേന്ദറിനെ താക്കീതു ചെയ്ത് വിട്ടയതാണ്.

എന്നാല്‍ ബന്ധം പിന്നീടും ധര്‍മേന്ദര്‍ തുടര്‍ന്നതോടെഴാണ് കൊലപാതകം നടത്തിയതെന്ന് അര്‍മാന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അര്‍മാന്‍ കൂട്ടുകാരനായ 28കാരന്‍ കരണ്‍ സിങുമൊത്താണ് കൊല നടത്തിയത്. ബവാനയിലെ പോളിഷ് നിര്‍മാണ ശാലയിലെ ജീവനക്കാരായ ഇരുവരേയും പൊലീസ് പിടികൂടി.
വാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. വാള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

india

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചു; അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

ഹരിയാനയിലാണ് സംഭവം.

Published

on

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്നപ്പോള്‍ പടക്ക ബോംബ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു.

സയന്‍സ് അധ്യാപികയാണ് പരിക്കേറ്റത്. മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ശകാരിച്ച അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാര്‍ത്ഥികള്‍ യൂട്യൂബില്‍ നോക്കി പടക്കം നിര്‍മിക്കാന്‍ പഠിക്കുകയായിരുന്നു.

എന്നാല്‍ അധ്യാപികയ്ക്ക് പ്രാങ്ക് നല്‍കിയതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.

സംഭവത്തില്‍ 13 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ക്ലാസ് മുറിയിലെ സ്‌ഫോടനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അന്വേഷിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുള്‍പ്പെടെ ക്ഷമാപണവുമായി രംഗത്തെത്തിയതോടെ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. നിലവില്‍ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം; സിവിയര്‍ പ്ലസ് വിഭാഗത്തില്‍

ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം സിവിയര്‍ പ്ലസ് വിഭാഗത്തില്‍. പലയിടത്തും 400 മുകളില്‍ വായു ഗുണനിലവാര സൂചിക മലിനീകരണം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രണ്ടാം തവണയാണ് സിവിയര്‍ പ്ലസ് വിഭാഗത്തിലേക്ക് ഡല്‍ഹിയിലെ വായു ഗുണനിലവാരം എത്തുന്നത്. ബവാന 490, അശോക് വിഹാര്‍ 487, വസീര്‍പൂര്‍ 483 എന്നിങ്ങനെയാണ് വായു ഗുണനിലവാരം.

ഡല്‍ഹിയിലെ വിവിങ സ്ഥലങ്ങളില്‍ നിലവില്‍ ശക്തമായ പുകമഞ്ഞാണ്. നാളെ അതിശക്തമായ പുക മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടകം ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞ് രാജ്യ തലസ്ഥാനത്തെ വിമാന സര്‍വീസുകളെ ബാധിച്ചേക്കും.

 

Continue Reading

india

മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് എന്‍പിപി പിന്തുണ പിന്‍വലിച്ചത്.

Published

on

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് എന്‍പിപി പിന്തുണ പിന്‍വലിച്ചത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ് കോണ്‍റാഡ് സംഗ്മ നയിക്കുന്ന എന്‍പിപി പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കത്തില്‍ പറയുന്നു.

Continue Reading

Trending