Connect with us

main stories

സ്വര്‍ണകടത്ത്: 3 ഇന്‍സ്‌പെകടര്‍മാരെ കസ്റ്റംസ് പിരിച്ചുവിട്ടു

Published

on

കണ്ണൂര്‍: വിമാനതാവളത്തില്‍ സ്വര്‍ണകടത്തിന് കൂട്ടുനിന്ന 3 ഇന്‍സ്‌പെകടര്‍മാരെ കസ്റ്റംസ്
പിരിച്ചുവിട്ടു. രോഹിത്ശര്‍മ,സാകേന്ദ്ര പസ്വാന്‍,ക്യഷ്ന്‍ കുമാര്‍ എന്നിവരെയാണ് കസ്റ്റംസ്
പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത് കുമാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

2019 ല്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ 4.5 കിലോഗ്രം സ്വര്‍ണവുമായി പിടിയിലായ സംഭവത്തിന്റെ അടിസ്ഥാനമാക്കിയാണ് നടപടി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

ലിയോ പതിനാലാമന്‍ എന്ന് അദ്ദേഹം അറിയപ്പെടും.

Published

on

ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഷിക്കാഗോയില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലിയോ പതിനാലാമന്‍ എന്ന് അദ്ദേഹം അറിയപ്പെടും.

കോണ്‍ക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു.

കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്.

2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പെര്‍വോസ്റ്റ്.

Continue Reading

kerala

കോട്ടക്കല്‍ എടരിക്കോടില്‍ വാഹനങ്ങളില്‍ ലോറി ഇടിച്ചുകയറി ഒരു മരണം

10 വാഹനങ്ങള്‍ തകര്‍ന്നു

Published

on

കോട്ടക്കല്‍ എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയിലര്‍ വാഹനങ്ങളില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയില്‍ നിന്ന് ഇറങ്ങി വന്ന ട്രെയിലര്‍ മമ്മാലിപ്പടിയില്‍ 10ഓളം വാഹനങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്ര?വേശിപ്പിച്ചു.

Continue Reading

india

വീണ്ടും യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യ

ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്.

Published

on

ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.

വ്യേമാക്രമണത്തില്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ചാവേര്‍ ആക്രമണവുമായി പാകിസ്താന്‍ മുന്നിടുകയായിരുന്നു. രജൌരിയിലാണ് പാക് ചാവേര്‍ ആക്രമണം നടത്തിയത്.

സുരക്ഷ മുന്‍ നിര്‍ത്തി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളിലേക്ക് പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.

Continue Reading

Trending