Connect with us

Culture

മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുതല്‍ സര്‍ക്കാറിനെ ജനം ശരിയാക്കി തുടങ്ങും: മഞ്ഞളാംകുഴി അലി

Published

on

 

തിരുവനന്തപുരം: എല്ലാം ശരിയാക്കിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാറിനെ എങ്ങനെ ശരിയാക്കാമെന്നാണ് ജനം ഇപ്പോള്‍ ആലോചിക്കുന്നതെന്ന് മഞ്ഞളാംകുഴി അലി. ഏപ്രില്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ ജനം ഈ സര്‍ക്കാറിനെ ശരിയാക്കാന്‍ തുടങ്ങുമെന്നും അലി പറഞ്ഞു. നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ഒരുവര്‍ഷം കൊണ്ട് കേരളത്തെ അഞ്ചുവര്‍ഷം പിന്നോട്ടുകൊണ്ടുപോയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട ഇപ്പോഴത്തെ മന്ത്രി ജി. സുധാകരന്‍ ഇത്തവണ മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് അക്കാര്യം മുഖ്യമന്ത്രിയെ കാണിക്കണം. ഇക്കഴിഞ്ഞ വര്‍ഷവും യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷവും തമ്മില്‍ താരതമ്യപഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിഫ്ബിപോലുള്ള പ്രത്യേക ഉദ്ദേശ സംവിധാനത്തിന് 50,000 കോടി രൂപ കടമെടുക്കണമെങ്കിലും ബോണ്ട് നല്‍കണമെങ്കിലും ആര്‍.ബി.ഐയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അനുമതി വേണ്ടിവരും. കേരളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കലിയിളകുന്ന അവിടത്തെ ഏമാന്മാരുടെ കൈയില്‍ നിന്നും ഇതിനുള്ള അനുമതി വാങ്ങിയെടുക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ തോന്നിയ മാറ്റങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കിഫ്ബിക്ക് വേണ്ടിവെച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലത്. വിദേശമലയാളികള്‍ കെ.എസ്.എഫ്.ഇ ചിട്ടികളില്‍ ചേരുകവഴി 14,000 കോടി രൂപ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. വിദേശമലയാളികള്‍ പെട്ടിയും കിടക്കയും എടുത്ത് നാട്ടിലേക്ക് ഊഴംകാത്ത് കഴിയുകയാണ്. ഇത്രയും സുരക്ഷിതരല്ലാതെ കഴിഞ്ഞുകൂടുന്ന പ്രവാസികളോട് ചിട്ടിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ എത്രപേരുണ്ടാകുമെന്നത് സംബന്ധിച്ച് സംശയമുണ്ട്. ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പലതും അവര്‍ക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ്. മാലിന്യ പ്ലാന്റുകള്‍, പ്ലാസ്റ്റിക് ശേഖരണം, തെരുവ് നായ പ്രശ്‌നം എന്നിവ ഉദാഹരണമാണ്. ബജറ്റില്‍ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റിയാണ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിരുവനന്തപുരം നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിച്ചിട്ടുണ്ടെങ്കില്‍ പകുതിയിലധികം സംഖ്യയും പാഴായി പോയിട്ടുണ്ടെന്ന് കാണാം. ഇപ്പോള്‍ കിട്ടിയ സ്ഥലത്ത് ലാന്‍ഡ് ഫില്ലിംഗ്, കുഴിച്ചുമൂടല്‍ എന്നിവയാണ് നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെഅവസാന കാലത്ത് എറണാകുളത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് കരാര്‍ ഒപ്പിട്ടിരുന്നു. ഇതേ രീതിയിലുള്ള പദ്ധതികള്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാക്കുകയാണ് കേരളത്തിന് അനുയോജ്യം. മാലിന്യ സംസ്‌കരണ പ്ലാന്റുകളോ സ്വീവറേജ്, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളോ നഗരസഭകള്‍ക്ക് ഒറ്റക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ ജല അതോറിറ്റി മാതൃകയില്‍ ഒരു അതോറിറ്റി ആരംഭിക്കണം. 2017-18ല്‍ 1028 കോടി രൂപ പെട്രോള്‍ സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവ വഴി ലഭിക്കുന്നത് അടുത്ത 13 വര്‍ഷം കൊണ്ട് 94,881 കോടി രൂപയാകുമെന്നാണ് മന്ത്രി പറയുന്നത്. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദമെന്ന് മനസിലാകുന്നില്ല. ധനകാര്യവും കയറും കൈകാര്യം ചെയ്യുന്ന മന്ത്രി കേരള ജനതയെ കയര്‍ എടുപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കരുതെ എന്നാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വേറിട്ട ഗെറ്റപ്പിൽ മഞ്ജു വാര്യർ: ഇളയരാജയുടെ ഈണത്തിൽ വിടുതലൈ 2 ലെ ഗാനം റിലീസായി 

Published

on

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന വിടുതലൈ 2 . ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ . ഇളയരാജ സം​ഗീതം നൽകിയ ‘ദിനം ദിനമും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത് .ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്.
വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ പാട്ടിൽ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Continue Reading

crime

സിനിമ താരം പരീക്കുട്ടി എം.ഡി.എം.എയുമായി പിടിയിൽ

കർണാടക രജിസ്ട്രേഷൻ കാറിലാണ് ഇവർ എത്തിയത്.

Published

on

എക്‌സൈസ് വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയിൽ. മുൻ ബി​ഗ് ബോസ് മത്സരാർഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീൻ, വടകര സ്വദേശി പെരുമാലിൽ ജിസ്‌മോൻ എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കൽ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

വാഗമൺ റൂട്ടിലായിരുന്നു വാഹന പരിശോധന. കർണാടക രജിസ്ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. ജിസ്‌മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്സൈസ് ഇവരെ പിടികൂടിയത്. ജിസ്‌മോൻ ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഹാപ്പി വെഡിങ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്‌ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പരീക്കുട്ടി.

Continue Reading

kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം

ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം.

Published

on

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട ഉടമകളുടെ സമരം.

ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷൻകടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം.

തങ്ങൾ ചെയ്യുന്ന ജോലി സർക്കാർ സൗജന്യ സേവനമായി കാണുന്നുവോ എന്നതാണ് റേഷൻകട വ്യാപാരികളുടെ ചോദ്യം. കഴിഞ്ഞ രണ്ടുമാസമായി റേഷൻകട വ്യാപാരികൾക്ക് ഒരു നയാ പൈസ വേതനമായി ലഭിച്ചിട്ടില്ല. ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടർന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടീസ് നൽകി.

Continue Reading

Trending