Connect with us

india

യാത്രക്കാരുടെ പോക്കറ്റടിച്ച് 22 ശതമാനം വര്‍ധന; ബെംഗളൂരു- മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് കൂട്ടി

ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75-90 മിനിറ്റായി ചുരുങ്ങുമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ നിലവില്‍ അതിവേഗ പാതയെയാണ് ആശ്രയിക്കുന്നത്.

Published

on

ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരു -മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാത അതോറിറ്റി. നിലവിലെ നിരക്കിനേക്കാള്‍ 22 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ തിരിച്ചടി ഭയന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വര്‍ധന മരവിപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസം പിന്നിടുമ്പോഴാണ് നിരക്ക് വര്‍ധന വീണ്ടും നടപ്പിലാക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ എന്നീ വാഹനങ്ങള്‍ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നല്‍കേണ്ടിയിരുന്നത് ഇപ്പോള്‍ 165 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ നിരക്ക് 205 രൂപയില്‍ നിന്ന് 250 രൂപയാകും.ബസ് ഉള്‍പ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാന്‍ നേരത്തെ നല്‍കി വന്ന 460 രൂപ 565 രൂപയായും മടക്കയാത്രയ്ക്ക് നല്‍കേണ്ടിയിരുന്ന 690 രൂപ 850 രൂപയാക്കിയും ഉയര്‍ത്തിയാണ് ദേശീയ പാത അതോറിറ്റി പുതിയ നിരക്ക് പ്രഖ്യാപിച്ചത്.

ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75-90 മിനിറ്റായി ചുരുങ്ങുമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ നിലവില്‍ അതിവേഗ പാതയെയാണ് ആശ്രയിക്കുന്നത്. പാത ഉദ്ഘാടനം ചെയ്യും മുന്‍പേ ടോള്‍ നിരക്കിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. യാത്രക്കാരുടെ കീശ കീറുന്ന ഉയര്‍ന്ന ടോള്‍ നിരക്ക് ചോദ്യംചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന സൂചനയാണ് വീണ്ടും 22 ശതമാനം നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതിലൂടെ ലഭിക്കുന്നത്.

അനുബന്ധ പാതകളുടെയും അടിപ്പാതകളുടെയും ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളുടെയും പണി പൂര്‍ത്തിയാക്കാതെയാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ അതിവേഗ പാത ഉദ്ഘാടനം ചെയ്തത്. ഇപ്പോഴും പ്രദേശത്തെ കര്‍ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമരത്തിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാന്‍ നിയമം കൊണ്ടുവരണമെന്ന പ്രസ്താവന; വൊക്കലിഗ സന്യാസിക്കെതിരെ കേസെടുത്തു

ചൊവ്വാഴ്ച ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പരാമര്‍ശം.

Published

on

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്താവന നടത്തിയ വൊക്കലിഗ സന്യാസി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കേസെടുത്തു. ഡിസംബര്‍ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉപ്പാര്‍പേട്ട് പൊലീസ് സ്വാമിയോട് ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സന്‍ഹിത സെക്ഷന്‍ 299 പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്വാമിയുടെ പ്രസ്താവന പ്രകോപനപരവും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമാണ് എന്ന് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാന്‍ നിയമം കൊണ്ടുവരണമെന്നായിരുന്നു സ്വാമിയുടെ പരാമര്‍ശം. ചൊവ്വാഴ്ച ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പരാമര്‍ശം.

രാഷ്ട്രീയക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും മുസ്ലിം പ്രീണനത്തിലുമാണ് ശ്രദ്ധിക്കുന്നതെന്നും മുസ്ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്നുമാണ് ഇയാളുടെ വിവാദ പ്രസ്താവന.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ബുധനാഴ്ച സ്വാമി മാപ്പപേക്ഷയുമായി രംഗത്തെത്തി. നാക്കുപിഴ സംഭവിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം സ്വാമിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.

Continue Reading

india

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; ചെന്നൈ വിമാനത്താവളം അടച്ചിട്ടു

100 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Published

on

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 4 വരെയാണ് വിമാനത്താവളം അടച്ചിടുക. 100 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഫിന്‍ജാല്‍ ചുഴലിക്കാറ്റു മൂലം ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന അവസ്ഥയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരം കരതൊടുന്ന സാഹചര്യത്തിലെത്തിയതോടെ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍, തെക്കന്‍ ആന്ധ്രാപ്രദേശിലും വടക്കന്‍ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം വൈകിട്ട് 7 മണി വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

india

ആം ആദ്മി പദയാത്രയ്ക്കിടെ അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം

പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു.

Published

on

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ പദയാത്രയ്ക്കിടെയാണ് കെജ്‌രിവാളിനു നേരെ ആക്രമണമുണ്ടായത്. ഇന്ന് പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടനടി ഇടപെട്ടതാണ് കെജ്രിവാളിന് രക്ഷയായത്. കെജ്‌രിവാളിന്റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി.

സംഭവത്തിന് പിന്നാലെ എഎപി ദില്ലിയിലെ ക്രമസമാധാനം നഷ്ടപ്പെട്ടതിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. ബിജെപി നേതാക്കള്‍ ഡല്‍ഹിയിലുടനീളം റാലികള്‍ നടത്തുന്നുണ്ടെന്നും അവര്‍ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപി നിരന്തരം അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുകയാണ്. നാഗോലയിലും ഛാത്തര്‍പൂരിലും കെജ്രിവാള്‍ ആക്രമിക്കപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പരാജയപ്പെടുകയാണെന്നും എ.എ.പി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

Continue Reading

Trending