Connect with us

More

ഗസ്സയില്‍ സ്‌കൂളിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

ഒ​മ്പ​ത് കു​ട്ടി​ക​ള​ട​ക്കം 30 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു

Published

on

ഗസ്സയിലെ സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 22 ഫലസ്തീനികൾ ​കൊല്ലപ്പെട്ടു. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ഗസ്സ സിറ്റിയിലെ സൈത്തൂൻ സ്കൂ​ളി​ന് നേരെയായിരുന്നു അ​ധി​നി​വേ​ശ സേ​നയുടെ ബോം​ബി​ങ്. 13 കു​ട്ടി​ക​ളും ആ​റ് സ്ത്രീ​ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​​ടും. ഒ​മ്പ​ത് കു​ട്ടി​ക​ള​ട​ക്കം 30 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗസ്സയിൽ ഇതുവരെ 41,391 പേരാണ് ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ കൊല്ലപ്പെട്ടത്. 95,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദക്ഷിണ ലബനാന്‍റെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ ശക്​തമായ വ്യോമാക്രമണം നടത്തി. ഇന്നലെ വൈകീട്ടും അർധരാത്രിയുമാണ്​ ആക്രമണം. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ബൈറൂത്തിൽ കഴിഞ്ഞ ദിവസം 37 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നാലെയാണ്​ ഇസ്രായേലിന്‍റെ പുതിയ നീക്കം.

 

kerala

പിവി അന്‍വറിനെതിരെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്തുവെന്ന വാര്‍ത്ത വ്യാജം: പി.എം.എ സലാം

Published

on

പി.വി അൻവറിനെ നിലമ്പൂർ മണ്ഡലം മുസ്‌ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നിൽക്കേണ്ടി വരും എന്ന് പറഞ്ഞാൽ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും?

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന മാധ്യമ പ്രവർത്തകർക്ക് മുസ്‌ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്.

അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്‌ലിംലീഗും യു.ഡി.എഫും ഉന്നയിച്ചുവരുന്ന കാര്യങ്ങൾ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുത് എന്ന് മാത്രമേ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കാനുള്ളൂ. – പി.എം.എ സലാം വ്യക്തമാക്കി.

Continue Reading

kerala

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില

Published

on

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. 6885 രൂപയിൽ നിന്നാണ് വില പെട്ടെന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

Continue Reading

crime

യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം

29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു

Published

on

ബംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച്‌ മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ മല്ലേശ്വരത്താണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതായി പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും എന്നും പോലീസ് പറയുന്നു.

വയലിക്കാവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതി നഗരത്തിലെ മാളിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സതീഷ് കുമാര്‍ പറഞ്ഞു.

Continue Reading

Trending