Connect with us

Culture

കശ്മീര്‍ സന്ദര്‍ശിക്കുന്ന 27 യൂറോപ്യന്‍ എംപികളില്‍ 22 പേരും തീവ്ര വലുതപക്ഷ വാദികള്‍

Published

on

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കശ്മീര്‍ സന്ദര്‍ശിക്കുന്ന 27 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 22 പേരും തീവ്ര വലുതപക്ഷ വാദികള്‍. കുടിയേറ്റ വിരുദ്ധ നിലപാടിലൂടെ കുപ്രസിദ്ധമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി, ഫ്രാന്‍സിന്റെ റാസെംബ്ല്‌മെന്റ് നാഷണല്‍ തുടങ്ങിയ പാര്‍ട്ടി പ്രതിധികളാണ് അംഗങ്ങള്‍.
തീവ്ര വലതുപക്ഷ പാര്‍ട്ടികളായ ഫ്രാന്‍സിലെ റാസെംബ്ലെമെന്റ് പാര്‍ട്ടിയില്‍ നിന്നും പേര്‍, പോളണ്ടിലെ പ്രാവോ ഐ സ്പ്രാവിഡ്‌ലിവോയില്‍ നിന്നും അഞ്ച് പേര്‍, ബ്രിട്ടണിലെ ബ്രെക്‌സിറ്റ് പാര്‍ട്ടിയില്‍ നിന്നും നാലുപേര്‍, ഇറ്റലിയുടെ ലെഗ പാര്‍ട്ടി-ജര്‍മ്മനിയിലെ ഡച്ച്ഷ്‌ലാന്‍ഡില്‍-ചെക്ക് റിപ്പബ്ലിക്കിന്റെ കെഡിയു ഇഎസ്എല്‍-ബെല്‍ജിയത്തിന്റെ വ്‌ലാംസ് ബെലാങ്-സ്‌പെയിനിന്റെ വോക്‌സ് എന്നീ പാര്‍ട്ടികളില്‍ നിന്നും ഈരണ്ട് പേര്‍ എന്നിവരാണ് അംഗങ്ങള്‍. കുടിയേറ്റ വിരുദ്ധ നിലപാടിനും ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ക്കും പേരുകേട്ട രാഷ്ട്രീയ പാര്‍ട്ടികളാണിവ. യൂറോപ്യന്‍ പാര്‍ലമെന്റില്‍ കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെ പിന്തുണച്ച രണ്ട് പേര്‍ സന്ദര്‍ശക സംഘത്തിലുണ്ട്.

കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവി നിര്‍ത്തലാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്നു സ്ഥിതിഗതികളെക്കുറിച്ച് വാഷിങ്ടനില്‍ നടന്ന യുഎസ് കോണ്‍ഗ്രസ് യോഗത്തില്‍ ജനപ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം. ഞായറാഴ്ചയാണ് സംഘം ഇന്ത്യയിലെത്തിയത്.സന്ദര്‍ശനം അനൗദ്യോഗികമാണെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത മോദി പ്രദേശത്തിന്റെ വികസന- ഭരണ മുന്‍ഗണനകളെക്കുറിച്ചു വ്യക്തമായ വീക്ഷണം നല്‍കുന്നതിനു പുറമെ ജമ്മു കശ്മീര്‍, ലഡാക്ക് മേഖലയിലെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാന്‍ അവരെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. കശ്മീര്‍ നടപടിക്കു മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെയും രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതില്‍ യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇന്ത്യന്‍ സര്‍ക്കാരുമായി ആശങ്ക ഉന്നയിച്ചിരുന്നെന്ന് യുഎസ് അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറി ആലീസ് വെല്‍സ് പറഞ്ഞു.

അതേസമയം ജമ്മുകശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘത്തിന് പ്രവേശനം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യന്‍ നേതാക്കള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്ക് പ്രവേശനാനുമതി നല്‍കുകയും ചെയ്യുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിനേയും ജനാധിപത്യത്തേയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ദേശീയതയുടെ പേരില്‍ നെഞ്ചിടിക്കുന്ന നേതാവ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ജമ്മുകശ്മിരിലേക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ യൂറോപ്യന്‍ പ്രതിനിധി സംഘത്തെ അനുവദിക്കുക വഴി എന്താണ് ദേശീയതയുടെ പേരില്‍ നെഞ്ചിടിക്കുന്ന നേതാവിന് ലഭിക്കുകയെന്നും ജയറാം രമേശ് ട്വീറ്ററില്‍ ചോദിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിന് ശേഷം മേഖലയിലെ സ്ഥിതിവിവരം അറിയുന്നതിന് വേണ്ടി 25 അംഗ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗ പ്രതിനിധി സംഘം ഇന്നാണ് കശ്മീരില്‍ സന്ദര്‍ശനത്തിനെത്തുന്നത്.
പ്രദേശത്തെ ജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് സംഘം അനുമതി തേടിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ ഇന്ത്യന്‍ നേതാക്കള്‍ സുപ്രീം കോടതിയുടെ വാതിലില്‍ മുട്ടുമ്പോള്‍ യൂറോപ്യന്‍ പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി സ്വാഗതമോതുന്നു. എന്തു കൊണ്ടാണ് പലര്‍ക്ക് പല നിയമമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷേര്‍ഗില്‍ ചോദിച്ചു.

കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാനും ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും ഇന്ത്യന്‍ അധികാരികളോട് അഭ്യര്‍ഥിച്ചതായും അവര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ സര്‍ക്കാരിന്റെ നീക്കം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യുഎസ് നേരത്തേ സമ്മതിച്ചിരുന്നു. സ്ഥിതി സാധാരണ നിലയിലാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രം രാജ്യാന്തര സമൂഹത്തിന് ഉറപ്പു നല്‍കിയിരുന്നു.
ജനങ്ങളോടും പ്രാദേശിക മാധ്യമങ്ങളോടും ഡോക്ടര്‍മാരോടും സംസാരിക്കാന്‍ യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വീട്ടുതടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രത്യാശ പ്രകടിപ്പിച്ചു. ലോകം കശ്മീരിനുമേലെയുള്ള ഇരുമ്പ് തിരശീല ഉയര്‍ത്തുമെന്നും കശ്മീരിനെ പ്രക്ഷുബ്ധമാക്കിയതിനു കേന്ദ്ര സര്‍ക്കാരിനെ ഉത്തരവാദിയാക്കണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി ആഗസ്റ്റ് 4 രാത്രി മുതല്‍ താഴ്‌വരയില്‍ നിര്‍ത്തലാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഇത് കാര്യക്ഷമമല്ല. സുരക്ഷാ നടപടികളുടെ ഭാഗമായി 400 ലധികം രാഷ്ട്രീയ പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്.
മെഹ്ബൂബയെ കൂടാതെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.

Film

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്

Published

on

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Continue Reading

news

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ക്രൈസ്തവ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു

ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്

Published

on

ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലായിരുന്നു സംഭവം .ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് ഇടക്കാല ഗവണ്‍മെന്റ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിസ്മസിന് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ബ്ലംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Trending