Connect with us

kerala

ആലപ്പുഴ അപകടം; കാര്‍ ഓടിച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസ്

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്

Published

on

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ വാഹനം ഓടിച്ച ഗൗരിശങ്കറെന്ന വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് കോടതിയില്‍ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍,പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം,കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്തികളാണ് അഞ്ച് പേരും . കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണ് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവര്‍ ലോഡും, കനത്ത മഴയും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിന് കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചിരുന്നു.

kerala

കോഴിക്കോട്ട് ബൈക്കില്‍ യുവാക്കളുടെ വാഹനം തടഞ്ഞുള്ള അഭ്യാസ പ്രകടനം; ചോദ്യം ചെയ്തതിന് പിന്നാലെ കൂട്ടത്തല്ല്

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

Published

on

താമരശേരിയിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തത് കയ്യാങ്കളിയായി. താമരശേരി ബാലുശേരി റോഡില്‍ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ ബൈക്കിലെത്തിയവര്‍ അഭ്യാസപ്രകടനം നടത്തുകയും വാഹനം തടയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

മൂന്ന് ബൈക്കുകളിലായി എത്തിയ ആറം​ഗസംഘമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ട് വിഭാഗവും റോഡിലിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഇരു വിഭാഗവും മറ്റ് ആളുകളെ വിളിച്ചു വരുത്തി വലിയൊരു കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഘർഷത്തിനിടെ പരിക്കേറ്റവരുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

സ്വർണകപ്പിന്​ ഇഞ്ചോടിഞ്ച്​; പോയന്‍റ്​ നില

207 വീതം പോയന്റുമായി ആലപ്പുഴ, പാലക്കാട് ജില്ലകള്‍ നാലും, അഞ്ചും സ്ഥാനത്താണ്.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ സ്വര്‍ണക്കപ്പിനുള്ള പോരാട്ടത്തില്‍ 215 പോയന്റുമായി കണ്ണൂര്‍ മുന്നില്‍. 214 പോയന്റുള്ള തൃശ്ശൂരും മുന്‍ ചാമ്പ്യന്‍മാരായ കോഴിക്കോടിന് 213 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 207 വീതം പോയന്റുമായി ആലപ്പുഴ, പാലക്കാട് ജില്ലകള്‍ നാലും, അഞ്ചും സ്ഥാനത്താണ്.

പോയന്റ് നില
കണ്ണൂര്‍

215
തൃശൂര്‍

213
കോഴിക്കോട്

213
പാലക്കാട്

207
ആലപ്പുഴ

207
എറണാകുളം

206
കോട്ടയം

197
തിരുവനന്തപുരം

199
കൊല്ലം

194
മലപ്പുറം

198
കാസര്‍കോട്

189
വയനാട്

182
പത്തനംതിട്ട

179
ഇടുക്കി

167

Continue Reading

kerala

ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി; വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ ചെയര്‍ കൈമാറി

ജന്മനാ സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വാന്തനഹസ്തമെത്തിയത്.

Published

on

ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി. ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വേണമെന്ന ജസീമിന്റെ ആഗ്രഹം എം.എ യൂസഫലി ഉടന്‍ തന്നെ സാധിച്ചു നല്‍കി. ജന്മനാ സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്വാന്തനഹസ്തമെത്തിയത്.

ഇരട്ടകളായി ജനിച്ച ജസീന് സഹോദരനെ പോലെ നടക്കാന്‍ സാധിച്ചിരുന്നില്ല. പരിശോധനയിലാണ് സെറിബ്രല്‍ പാഴ്‌സിയാണ് അസുഖമെന്ന് കണ്ടെത്തുന്നത്. പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുള്‍ മനാഫ് വളര്‍ത്തുകയായിരുന്നു. നടുവട്ടം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് പരിമിതികള്‍ക്കുള്ളിലും പ്ലസ് ടു വിദ്യാഭ്യാസം ജസീം സ്വന്തമാക്കി. ഒരു ഇലക്ട്രിക്ക് വീല്‍ ചെയര്‍ ലഭിച്ചാല്‍ പരസഹായം ഇല്ലാതെ തനിക്ക് സ്വന്തമായി ചലിക്കാം എന്നതായിരുന്നു ഇരുപത്തി മൂന്ന് കാരന്‍ ജസീമിന്റെ ആഗ്രഹം. പിന്നാലെയാണ് സഹായം അഭ്യര്‍ത്ഥിച്ച് എം.എ യൂസഫലിക്ക് മെയില്‍ അയക്കാന്‍ മാതൃ സഹോദരന്‍ അബ്ദുള്‍ മനാഫ് തീരുമാനിക്കുന്നത്.

അങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് 6ന് യൂസഫലിയുടെ ഓഫീസിലേക്ക് ഈ മെയില്‍ അപേക്ഷ അയച്ചു. മെയിലിന് മറുപടിയുമായി ജസീമിന്റെ അവസ്ഥ തിരക്കി അറിയാന്‍ ലുലു പ്രതിനിധികളും എത്തി. ഹരിപ്പാട് സബര്‍മതി സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ ജസീമിനെ എം.എ യൂസഫലി നേരില്‍ കണ്ടതും ഭാഗ്യമായി. ഇലക്ട്രിക്ക് വീല്‍ചെയര്‍ വീട്ടിലെത്തും നീ ധൈര്യമായി ഇരുന്നോ എന്നായിരുന്നു ജമീമിന്റെ തോളില്‍ തട്ടി എം.എ യൂസഫലി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ലുലു മീഡിയ ഇന്ത്യ ഹെഡ് എന്‍.ബി സ്വരാജ് ലുലുഗ്രൂപ്പ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തി പുതിയ ഇലക്ട്രിക്ക് വീല്‍ചെയര്‍ കൈമാറി. ഇലക്ട്രിക്ക് വീല്‍ ചെയറില്‍ ഇരുന്ന് സഞ്ചരിച്ചപ്പോള്‍ ജസീമിന്റെ മനസും ഹാപ്പിയായി. സ്വന്തമായി എന്തെങ്കിലും തൊഴില്‍ കണ്ടെത്തണമെന്നതാണ് ജസീമിന്റെ ആഗ്രഹം. ബിസിനസോ ഉപജീവനമോ നടത്താന്‍ ഈ വീല്‍ ചെയര്‍ കൊണ്ട് സാധിക്കുമെന്നും യൂസഫലി സാറിനോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയെന്നും ജസീം പ്രതികരിച്ചു.

Continue Reading

Trending