Connect with us

kerala

‘സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും’; യുവ ഡോക്ടറുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്‌

ഷഹനയുടെ മരണം വേദനാജനകമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു

Published

on

മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായിരുന്ന ഷഹാനയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഡോക്ടറുടെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ വനിതാ കമ്മിഷനോട് വെളിപ്പെടുത്തി.

ഇതിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.  ഷഹനയുടെ മരണം വേദനാജനകമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സതീദേവി അറിയിച്ചു.

ഷഹന സുഹൃത്തായ ഡോക്ടറുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു ആവശ്യം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു.

kerala

‘നീല ട്രോളി ബാ​ഗ്’ പാഴ്സൽ അയച്ച് മധുര പ്രതികാരവുമായി യൂത്ത് കോൺ​ഗ്രസ്

പാലക്കാട്ടെ സിപിഎമ്മിനാണ് ഇത്തരത്തില്‍ ട്രോളി ബാഗ് പാഴ്‌സലായി അയച്ച് കൊടുത്തത്. പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലാണ് ട്രോളി ബാഗ് അയച്ചത്.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍ വിജയത്തിന് പിന്നാലെ ട്രോളി ബാഗ് പാഴ്‌സല്‍ അയച്ച് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മധുര പ്രതികാരം. പാലക്കാട്ടെ സിപിഎമ്മിനാണ് ഇത്തരത്തില്‍ ട്രോളി ബാഗ് പാഴ്‌സലായി അയച്ച് കൊടുത്തത്. പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിലാണ് ട്രോളി ബാഗ് അയച്ചത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടയില്‍ നടന്ന പാതിരാ ഹോട്ടല്‍ റെയ്ഡിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തിന് മറുപടിയായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രോളി ബാഗ് അയച്ചു കൊടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തിനെതിരായി സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടികാട്ടി യുഡിഎഫ് മുന്‍പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഉണ്ടായ മികച്ച ഭൂരിപക്ഷം ചൂണ്ടികാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദത്തില്‍ മധുര പ്രതികാരം നടത്തുകയായിരുന്നു.

സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി ഡ്രൈവര്‍ക്ക് ബാഗ് കൈമാറിയത്.

Continue Reading

kerala

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തറപറ്റിച്ച വിജയം; രമേശ് ചെന്നിത്തല

പാലക്കാട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

Published

on

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ നിയോജക മണ്ഡലത്തിലും പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിലും യുഡിഎഫിന് ചരിത്ര വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി. വയനാട്ടില്‍ ചരിത്ര വിജയം നേടി പ്രിയങ്ക ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു. പ്രിയങ്ക ഗാന്ധിക്കും വയനാട്ടിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

പാലക്കാട്ട് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച്, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനുള്ള സിപിഎം തന്ത്രത്തിനേറ്റ കനത്ത തിരിടച്ചടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റെക്കോഡ് ഭൂരിപക്ഷം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ചെയ്തതു പോലെ ബിജെപിക്ക് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സിപിഎം പാലക്കാട്ട് ഒരുക്കിക്കൊടുത്തു. എന്നാല്‍ പാലക്കാട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ കെണി തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടിത്തിലിന് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

പിണറായി വിജയന്റെ ദുര്‍ഭരണത്തെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ചേലക്കരയില്‍ ഭരണ സ്വാധീനവും പാര്‍ട്ടി സംവിധാനവും പണക്കൊഴുപ്പും ദുരുപയോഗപ്പെടുത്തി വിജയിക്കാനായെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കു പൊതുവിലും സിപിഎമ്മിനു പ്രത്യേകിച്ചും സംഭവിച്ചത്.

എല്‍ഡിഎഫിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ നാലിലൊന്നായി കുറച്ച ചേലക്കരയിലെ മതേതര വിശ്വാസികള്‍ക്കും യു. എഡി എഫ് പ്രവര്‍ത്തകര്‍ക്കും ചെന്നിത്തല അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പാലക്കാട്ട് തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തേക്കു പാര്‍ട്ടി പിന്തള്ളപ്പെട്ടതിന്റെ കാരണവും ഇതാണ്.

രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെയും ബി ജെ പി – സി പി എം അവിശുദ്ധ സഖ്യത്തിനെതിരെയും ഉള്ള ജനാധിപത്യ മതേതര ചേരിയുടെ വിജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധി; കെ.സി.വേണുഗോപാല്‍

കേരളത്തെ ഹൈജാക്ക് ചെയ്യാനുള്ള ക്വട്ടേഷനുമായി വരുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സന്ദേശം നല്‍കുന്നതാണ് പാലക്കാട്ടെ ജനവിധി.

Published

on

പ്രിയങ്കാ ഗാന്ധിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് ജനതയോട് നന്ദി പറയുന്നുയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. പ്രിയങ്കാ ഗാന്ധിയെ വയനാട് ജനത ഹൃദയം കൊണ്ട് സ്വീകരിച്ചു. കേരളത്തെ ഹൈജാക്ക് ചെയ്യാനുള്ള ക്വട്ടേഷനുമായി വരുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന സന്ദേശം നല്‍കുന്നതാണ് പാലക്കാട്ടെ ജനവിധി.

നേമത്തിന് ശേഷം ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലമാണ് പാലക്കാട്. അവിടെയാണ് യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വിള്ളലുണ്ടാക്കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്. അതുതന്നെയാണ് ആ വിജയത്തിന്റെ തിളക്കവുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പാലക്കാട്ടെ വിജയം വര്‍ഗീയതയുടെ വിജയമായി ചിത്രീകരിക്കുന്ന എല്‍ഡിഎഫിന്റെ വാദം വലിയ തമാശയാണ്. യുഡിഎഫ് പാലക്കാട് വിജയിച്ചതിലും ബിജെപി അവിടെ തോറ്റത്തിലും സിപിഎമ്മും പാര്‍ട്ടി സെക്രട്ടി എം.വി ഗോവിന്ദനും വലിയ നിരാശയിലാണ്. അത് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ബിജെപിയെ പരജായപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാകാത്തത് അതിനാലാണ്.

തോറ്റെങ്കിലും ചേലക്കരയില്‍ യുഡിഎഫ് മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ യുഡിഎഫിന് പതിനായിരം വോട്ടുകള്‍ വര്‍ധിപ്പിക്കാനായി.അതോടൊപ്പം എല്‍ഡിഎഫിന്റെ വോട്ടുകള്‍ വലിയതോതില്‍ കുറയ്ക്കാനും സാധിച്ചു.

ഭരണവിരുദ്ധവികാരമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ തടിതപ്പാന്‍ ശ്രമിക്കുന്നത് അവരെ വീണ്ടും അപകടത്തിലാക്കും.എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരായ വോട്ടും ചേലക്കരയിലുണ്ടായിട്ടുണ്ട്. വിവാദങ്ങളിലല്ലാ ജനത്തിന് തല്‍പ്പര്യമെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. വര്‍ഗീയതയുടെ ക്യാപ്സൂള്‍ വിറ്റ് ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎമ്മിനെതിരായ ജനവിധിയാണ് വയനാടും പാലക്കാടും ചേലക്കരയിലും പ്രതിഫലിച്ചത്. സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന് എതിരായ ജനവിധി കൂടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യത്തിന്റെ പരാജയം അവിശ്വസനീയമാണ്. അനുകൂല ട്രെന്റായിരുന്നു. പരാജയകാരണം പരിശോധിക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി വലിയ തോതില്‍ പണം ഒഴുക്കി. അതിന് തെളിവാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ കള്ളപ്പണവുമായി പിടികൂടിയത്. ജാര്‍ഖണ്ഡില്‍ മികിച്ച പ്രകടനമാണ് കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending