Connect with us

kerala

കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്.

Published

on

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 872, എറണാകുളം 904, തൃശൂര്‍ 811, കൊല്ലം 806, പാലക്കാട് 348, മലപ്പുറം 678, കോഴിക്കോട് 551, ആലപ്പുഴ 443, കണ്ണൂര്‍ 392, കാസര്‍ഗോഡ് 313, പത്തനംതിട്ട 289, കോട്ടയം 267, വയനാട് 101, ഇടുക്കി 60 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, 3 വീതം, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1705, കൊല്ലം 1332, പത്തനംതിട്ട 390, ആലപ്പുഴ 1005, കോട്ടയം 834, ഇടുക്കി 720, എറണാകുളം 1180, തൃശൂര്‍ 1907, പാലക്കാട് 1124, മലപ്പുറം 1336, കോഴിക്കോട് 1016, വയനാട് 201, കണ്ണൂര്‍ 451, കാസര്‍ഗോഡ് 395 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,30,728 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,03,462 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

 

kerala

ലൈംഗികാതിക്രമക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. 

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ അറിയിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.

നടനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. അതേസമയം പരാതിക്കാരിയും ജാമ്യാപേക്ഷ എതിര്‍ക്കും.

നേരത്തെ, ലൈംഗികാതിക്രമക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് സുപ്രീം കോടതിയില്‍ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പരാതിക്കാരി പറയാത്ത കാര്യങ്ങളടക്കം തനിക്കെതിരെ കെട്ടിച്ചമക്കുന്നുണ്ടെന്നും ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും നടന്‍ ആരോപിച്ചിരുന്നു.

 

 

Continue Reading

kerala

പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍

അധികാരത്തില്‍ മൂന്ന് വര്‍ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്‍കാന്‍ മാത്രം 6,41,94,223 രൂപ സര്‍ക്കാര്‍ ചെലവിട്ടു.

Published

on

പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജന്‍സികള്‍ക്കായി പരസ്യ പ്രദര്‍ശനത്തിന് നല്‍കിയത്.
2021-22 സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. അന്ന് പതിനാലോളം സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചിരുന്നു. 2022-23 ല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോര്‍ഡിങുകള്‍ക്കായി ചെലവഴിച്ചത്് 1,16,98,385 രൂപയാണ്. ഈ വര്‍ഷത്തേക്ക് കടന്നപ്പോഴേക്കും സ്വകാര്യ എജന്‍സികളുടെ എണ്ണം ഇരുപത്തിരണ്ടായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ 7 മാസങ്ങള്‍ക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികള്‍ക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.

എന്നാല്‍ അധികാരത്തില്‍ മൂന്ന് വര്‍ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്‍കാന്‍ മാത്രം 6,41,94,223 രൂപ സര്‍ക്കാര്‍ ചെലവിട്ടു. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയില്‍ ഇത്തരം ഞെട്ടിക്കുന്ന കണക്കുകളാണ് കാണാന്‍ കഴിയുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാല്‍ അതേസമയമാണ് പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണെന്ന് പുറത്തു വരുന്നത്.

Continue Reading

kerala

വയനാട് ദുരന്തം: സര്‍ക്കാരിന് കിട്ടിയത് 658.42 കോടി, ചില്ലിക്കാശ് പോലും ചെലവാക്കിയില്ല

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല.

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 658.42 കോടിയിൽ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ.

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. കിട്ടിയ പണത്തിൽനിന്ന് ചില്ലിക്കാശ് പോലും ചെലവാക്കിയതുമില്ല.

Continue Reading

Trending