Connect with us

india

കരിപ്പൂരിൽ മാസം 2,03,262 യാത്രക്കാർ; വർധന മൂന്നിരട്ടി, കൂടുതൽ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ

രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്.

Published

on

കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാലു വർഷങ്ങളിൽ മാസം ശരാശരി 70,782 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നതെങ്കിൽ നിലവിൽ 2,03,262 യാത്രക്കാരാണ് ഇതുവഴി ഓരോ മാസവും യാത്രചെയ്യുന്നത്. രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്. പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് കരിപ്പൂരിനു മുന്നിലുള്ളത്.

മുൻ വർഷങ്ങളിൽ 484 വിമാനസർവീസുകളാണ് കോഴിക്കോടിന്റെ പ്രതിമാസ ശരാശരിയെങ്കിൽ നിലവിൽ അത് മൂന്നിരട്ടിയിലധികം വർധിച്ച് 1334 സർവീസുകളായി. കോഴിക്കോട് സർവീസ് നിർത്തിവെച്ചിരുന്ന മിക്ക വിദേശ കമ്പനികളും മടങ്ങിയെത്തുകയാണ്. ഇത്തിഹാദ് വിമാനമാണ് ഈ പരമ്പരയിൽ ഒടുവിൽ എത്തിയത്.

ജനുവരി ഒന്നിന് സർവീസ് ആരംഭിച്ച ഇത്തിഹാദ് 158 പേർക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സർവീസ് തുടങ്ങാൻ ഉപയോഗിച്ചത്. എന്നാൽ യാത്രക്കാരുടെ ബാഹുല്യം നിമിത്തം തൊട്ടടുത്ത ദിവസം തന്നെ ഇത് 196 പേർക്ക് സഞ്ചരിക്കാവുന്ന എ 321 ആക്കി.

മിക്ക വിദേശ വിമാനകമ്പനികളും സർവീസുകൾ വർധിപ്പിക്കുകയോ കൂടുതൽ വലിയ വിമാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. റൺവേ വികസനം പൂർത്തിയാകുകയും വലിയ വിമാനങ്ങൾ കരിപ്പൂരിൽ എത്തുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനയുണ്ടാകുമെന്ന് കരുതുന്നു.

2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് ഉണ്ടായ വിമാന അപകടത്തെത്തുടർന്ന് പഠനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ച സുരക്ഷാക്രമീകരണങ്ങൾ ഒന്നൊന്നായി പൂർത്തിയായി വരുകയാണ്.

india

ക്ഷമാപണം അല്ലെങ്കിൽ അഞ്ചു കോടി; സൽമാൻ ഖാന് വീണ്ടും വധഭീഷണി; പത്തു ദിവസ

മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സന്ദേശം എത്തിയത്.

Published

on

സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണെന്ന വിശേഷണത്തോടെയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സന്ദേശം എത്തിയത്.

സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നതെന്നും വർലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീഷണി സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ;

‘‘ഇത് ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് ജീവൻ നഷ്ടമാകേണ്ടെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. ഇല്ലാത്ത പക്ഷം ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – സന്ദേശം അയച്ച നമ്പർ പോലീസിന് ലഭിച്ചതായാണ് വിവരം.

അടുത്ത ദിവസങ്ങളിലായി സല്‍മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്. രണ്ടുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 30നും സമാനമായ വധഭീഷണി സന്ദേശം എത്തിയിരുന്നു.

Continue Reading

india

പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍.ഡി.എയും; വയനാട്ടില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്ന് പ്രവര്‍ത്തകര്‍

വയനാട്ടിലെ മെഡിക്കല്‍ കോളേജ് സംബന്ധിച്ച ചോദ്യവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാത്തത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയത്.

Published

on

വയനാട് ലോക സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയ രാഷ്ട്രിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍ ഡിഎ യും.

വയനാട്ടിലെ മെഡിക്കല്‍ കോളേജ് സംബന്ധിച്ച ചോദ്യവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാത്തത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയത്.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി രാഷ്ട്രിയം പറയുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ എല്‍ ഡി എഫും, എന്‍ ഡി എ യും വിമര്‍ശനമായി ഉന്നയിച്ചത്.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രിയങ്ക ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇരു മുന്നണികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രിയങ്ക ഗാന്ധി കല്‍പറ്റയിലെ റോഡ്‌ഷോ മുതല്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനം വയനാട്ടിലെ മെഡിക്കല്‍ കോളേജ് വിഷയവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സഹായം നല്‍കാത്തത് ഉള്‍പ്പടെയായിരുന്നു.

വയനാടന്‍ ജനത നേരിടുന്ന വികസന പ്രശ്‌നങ്ങള്‍, രാത്രിയാത്രാ നിരോധനം,  കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് ഉള്‍പ്പടെ പ്രിയങ്ക വയനാടന്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.പ്രിയങ്ക ഗാന്ധിക്ക് മറുപടി നല്‍കാന്‍ എല്‍ഡിഎഫിന്റെയും, എന്‍ ഡി എ യുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading

india

ഗണപതി പൂജക്ക് പ്രധാനമന്ത്രി വീട്ടിൽ വന്നതിൽ തെറ്റില്ല: ചീഫ് ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂഡ്

ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് നവംബർ 10ന് വിരമിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ എക്‌സ്‌പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഗ​ണേ​ശോ​ത്സ​വ പൂ​ജ​ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടിൽ വന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് നവംബർ 10ന് വിരമിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ എക്‌സ്‌പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ ഉത്തരവാദിത്തമെന്താണെന്ന് ജഡ്ജിമാർക്കും അവരുടെ ഉത്തരവാദിത്തമെന്താണെന്ന് രാഷ്ട്രീയക്കാർക്കുമറിയാം. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള അധികാര വിഭജനം ഇരുകൂട്ടരും തമ്മിൽ കണ്ടുമുട്ടാൻ പാടില്ലെന്ന് അർഥമാക്കുന്നില്ല.

രാഷ്ട്രപതി ഭവനിലും മറ്റും പ്രധാനമന്ത്രിയുമായും മന്ത്രിമാരുമായും ന്യായാധിപന്മാർ സംഭാഷണം നടത്താറുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.

സെപ്റ്റംബർ 12ന് പൂജക്ക് പ്രധാനമന്ത്രിയെ വിളിച്ചതിൽ പ്രതിപക്ഷവും മുതിർന്ന അഭിഭാഷകരും രൂക്ഷ വിമർശനം നടത്തിയിരുന്നു.

Continue Reading

Trending