Connect with us

News

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; വെളിപ്പെടുത്തലുമായി യു.എസ് സൈബര്‍ വിദഗ്ധന്‍

Published

on


ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇത് വഴി കോണ്‍ഗ്രസിന് 201 സീറ്റുകള്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.


എങ്ങിനെയാണ് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നതെന്ന് ലണ്ടനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഷൂജ കാണിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സന്നിഹിതനായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. 2014 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ നിന്നും സിഗ്നലുകള്‍ പുറത്തു പോകുന്നതായി കണ്ടെത്തുകയും ഇക്കാര്യം ബി.ജെ.പി നേതാക്കളെ അറിയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ താനും സംഘവും ഹൈദരാബാദിനു സമീപം ഒരു പ്രാന്ത പ്രദേശത്തു വെച്ച് ബി.ജെ.പി നേതാക്കളെ കാണാനിരിക്കെ തങ്ങള്‍ക്കു നെരെ ആക്രമണമുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഷൂജ അടക്കമുള്ളവര്‍ക്ക് വെടിയേറ്റിരുന്നു. സംഭവം മൂടിവെക്കുന്നതിനായി ഹൈദരാബാദിലെ കിഷന്‍ഗഡില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.


2014ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയാണ് ഈ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്കു ചെയ്തിരുന്നതെന്നും മിലിറ്ററി ഗ്രേഡ് ഫ്രിക്വന്‍സി പുറത്തുവിടുന്ന മോഡുലേറ്റര്‍ ഉപയോഗിച്ചാണ് ഇത് നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എം ഹാക്കിങിനെ കുറിച്ച് അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ഷൂജ അവകാശപ്പെട്ടു. ബി.ജെ.പിക്ക് പുറമെ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ്, എ.എ.പി എന്നീ പാര്‍ട്ടികളും ഇ.വി.എം ഹാക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


2015ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കായെന്നും അതിന്റെ ഫലമായി എ.എ.പി 70ല്‍ 67 സീറ്റും നേടിയതായും, അല്ലാത്ത പക്ഷം ബി.ജെ.പി വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ടി.വി ചര്‍ച്ചകളില്‍ വാതോരാതെ ഒച്ചവെക്കുന്ന പ്രശസ്തനായ ഒരു ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇ.വി.എം കൃത്രിമത്തെക്കുറിച്ച് താന്‍ പറഞ്ഞിരുന്നതായും ഷൂജ അവകാശപ്പെട്ടു. തന്റെ ആളുകള്‍ക്ക് ഇ.വി.എം ഹാക്കിങ് തടയാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണയും ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്നെന്നും ഷൂജ പറഞ്ഞു. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യുന്നതിനായി താഴ്ന്ന ഫ്രിക്വന്‍സി സിഗ്നലുകള്‍ നല്‍കി ടെലികോം കമ്പനിയായ റിലയന്‍സാണ് ബി.ജെ.പിയെ സഹായിക്കുന്നതെന്നും ഇതിന് സൗകര്യമുള്ള ഒമ്പത് കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഇവിടെയുള്ള തൊഴിലാളികള്‍ക്ക് അറിയില്ലെന്നും അവര്‍ ഡാറ്റ എന്‍ട്രിയാണ് ചെയ്യുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ അഭയം തേടാനായി താന്‍ സമര്‍പ്പിച്ച ഇതു സംബന്ധിച്ച തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇ.വി.എം ഹാക്കിങ് സംബന്ധിച്ച വാര്‍ത്ത പുറത്തു വിടാന്‍ തയാറാണെന്ന് തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മിക്കുന്നതെന്ന ആര്‍.ടി.ഐ അപേക്ഷ സമര്‍പ്പിച്ച ഉടന്‍ അവരും കൊല്ലപ്പെട്ടതായി ഷൂജ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടാനാണ് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ ലണ്ടനില്‍ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് അമേരിക്കയിലുളള സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ പോരായ്മ തുറന്നു കാട്ടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യുക്രെയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ ട്രംപുമായി ചര്‍ച്ചക്ക് തയാര്‍: പുടിന്‍

യുക്രെയ്‌നുമായുള്ള സംഭാഷണങ്ങള്‍ തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന്‍ അറിയിച്ചു.

Published

on

യുക്രെയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്നതിനായി ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചക്ക് തയാറെന്നാണ് പുടിന്‍. യുക്രെയ്‌നുമായുള്ള സംഭാഷണങ്ങള്‍ തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന്‍ അറിയിച്ചു.

അതേസമയം യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന് പുടിന്‍ അവകാശപ്പെടുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണെന്നും പുടിന്‍ പറഞ്ഞു.

യുക്രെയ്ന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ആരുമായും ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് റഷ്യ തയാറാണെന്നും ചര്‍ച്ചയിലെ ധാരണ യുക്രെയ്‌ന്റെ നിലവിലെ നിയമപരമായ അധികൃതരായ പാര്‍ലമെന്റുമായി മാത്രമേ ഒപ്പിടുകയൊള്ളെന്നും പുടിന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

 

Continue Reading

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

kerala

29ാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപനം നാളെ

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Published

on

ഏഴു ദിനരാത്രങ്ങള്‍ നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29ാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6ന് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും.

സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’, മുഖ്യമന്ത്രി സമ്മാനിക്കും. സുവര്‍ണ ചകോരം, രജത ചകോരം, കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങള്‍ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകരായ സെര്‍ജി അവേദികന്‍, നോറ അര്‍മാനി എന്നിവരെ ആദരിക്കും. 29 ാമത് ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തും. ജൂറി അംഗങ്ങള്‍ക്കുള്ള പുരസ്‌കാരം മന്ത്രി കെ.രാജന്‍, വി.കെ പ്രശാന്ത് എം.എല്‍.എ എന്നിവര്‍ നല്‍കും.

പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും. മാധ്യമ പുരസ്‌കാരങ്ങള്‍ മേയര്‍ ആര്യ രാജേന്ദ്രനും തീയറ്റര്‍ പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാറും സമ്മാനിക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചടങ്ങില്‍ സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാഡമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ ആമുഖ ഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കെ മധുപാല്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. സംവിധായകനും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ സോഹന്‍ സീനുലാല്‍ നന്ദി പറയും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ കച്ചേരി നടക്കും.

 

Continue Reading

Trending