Connect with us

News

മ്യാന്‍മാറില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ

Published

on

ന്യൂഡല്‍ഹി: മ്യാന്‍മാറില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ. പട്ടാള അട്ടിമറിയെ അപലപിച്ചാണ് യു എന്‍ പൊതുസഭ പ്രമേയം പസാക്കിയത്. ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

193 രാജ്യങ്ങളില്‍ 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.36 രാജ്യങ്ങള്‍ മാറി നിന്നു. രാജ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കണം ,രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ നല്‍കണമെണമെന്നും പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് പൂര്‍ണ്ണമായി ഉള്‍പ്പെടാത്തതിനാലാണ് ഇന്ത്യ വിട്ടു നിന്നത്.

kerala

മാസപ്പടി കേസ്; വീണ വിജയനെതിരെ ഇഡി കേസെടുത്തേക്കും

ഇന്ന് എസ്എഫ്ഐഒ- സിഎംആര്‍എല്‍ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണയ്ക്കെതിരെ കേസെടുക്കാനുള്ള ഇഡി നീക്കം

Published

on

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഇഡി കേസെടുത്തേക്കും. വിഷയത്തില്‍ എസ്എഫ്‌ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടു. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടക ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോഴായിരുന്നു ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്എഫ്‌ഐഒയോട രേഖകള്‍ ആവശ്യപ്പെട്ടതും വീണക്കെതിരെ കേസെടുത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്. ഇന്ന് എസ്എഫ്ഐഒ- സിഎംആര്‍എല്‍ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണയ്ക്കെതിരെ കേസെടുക്കാനുള്ള ഇഡി നീക്കം. നേരത്തെ വീണയെ പ്രതിയാക്കി എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിക്കുകയും ഇതിനെതിരെ ഹരജി സമര്‍പ്പിക്കുകയും ചെയ്തതിരുന്നു.

സേവനം നല്‍കാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്സാലോജിക് കമ്പനിക്കാണ് പണം നല്‍കിയിരിക്കുന്നത്. ഒരു സേവനവും നല്‍കാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ടി. വീണ, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിയുണ്ടായത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണനെ സാക്ഷിയാക്കാന്‍ ഇ ഡിയുടെ നീക്കം

മൂന്നാം വട്ടവും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന്‍ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ തീരുമാനം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്, ഇനി ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും.

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം രാധാകൃഷ്ണന്‍ പ്രതികരിച്ചു. അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു. തന്റെ സ്വത്ത് വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നുവെന്നും എം പി പറഞ്ഞു.

മൂന്നാം വട്ടവും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന്‍ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. കൊച്ചി ഇ ഡി ഓഫീസില്‍ അഭിഭാഷകന് ഒപ്പമാണ് എത്തിയത്. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന്‍ ഹാജരായിരുന്നില്ല.

Continue Reading

News

ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ പകരച്ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്

Published

on

ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കെതിരെയുള്ള അമേരിക്ക പ്രക്യാപിച്ച പകരച്ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യയ്ക്ക് 26 ശതമാനം ആണ് തീരുവ. വിഷയത്തില്‍ 70 രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകള്‍ക്കെതിരെ ചൈന പ്രതികാര നടപടികള്‍ എടുത്തതിനെ തുടര്‍ന്ന് 104 ശതമാനം അധിക തീരുവയാണ്ഏര്‍പ്പെടുത്തിയത്. എന്നാല്‍ അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാന്‍ സജ്ജമാണെന്നാണ് ചൈനയുടെപ്രത പ്രതികരണം. അമേരിക്കയുടെ പുരോഗതിക്ക് തന്റെ തീരുവ പ്രഖ്യാപനം മുതല്‍ക്കൂട്ടാണെന്ന് ട്രംപ് പ്രതികരിച്ചു. ചുങ്കം ലോകരാജ്യങ്ങള്‍ തമ്മിലുള്ള സമ്പൂര്‍ണ വ്യാപാരയുദ്ധമായി മാറുമെന്നാണ് വിലയിരത്തല്‍.

ഡിസ്‌കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ശരാശരി മൂന്ന് ശതമാനമാണ് തീരുവ. കഴിഞ്ഞ ദിവസവും പകര തീരുവ പ്രഖ്യാപനം അമേരിക്കന്‍ വിപണിക്ക് വന്‍തിരിച്ചടിയായിരുന്നു. ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോണ്‍സ് സൂചിക 1200 പോയിന്റ് താഴേക്ക് പതിച്ചു. നാസ്ഡാക്. എസ് ആന്‍ഡ് പി 500 സൂചികകള്‍ക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമായിരുന്നു ഇത്.

Continue Reading

Trending