Connect with us

More

20 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ആനാട് സ്വദേശി പ്രമോദിന്റെ വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ഉല്‍പന്നങ്ങളാണ് പിടകൂടിയത്

Published

on

തിരുവനന്തപുരം : നെടുമങ്ങാട്-ആനാട് വീട്ടില്‍ സൂക്ഷിച്ച 20 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറായ ആനാട് സ്വദേശി പ്രമോദിന്റെ (37) വീട്ടിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല ഉല്‍പന്നങ്ങളാണ് പിടകൂടിയത്. വിപണയില്‍ ഇതിന് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വിലവരും.എക്‌സൈസ് സി.ഐ. എസ്.ജി അരവിന്ദിന്റെ നേതൃത്വത്തിലെ സംഘമാണ് കണ്ടെത്തിയത്.

നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലകളെ കേന്ദ്രീകരിച്ചാണ് വില്പന. വിതുര, പാലോട്, ഭരതന്നൂര്‍, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും വില്‍പ്പന നടത്തുന്നത്. തമിഴ്‌നാടില്‍ നിന്ന് കൊണ്ട് വന്നതാണെന്നാണ് പ്രതി മൊഴി നല്‍കിയത്. പുകയില ഉല്‍പന്നങ്ങള്‍ തെന്‍മല വഴിയാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍

Published

on

ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.

പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.

കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.

Continue Reading

kerala

‘കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; തെളിവുകള്‍ പുറത്ത്

Published

on

അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌.
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.

അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’

Published

on

കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകിയാണ് ജയകുമാറിനെ ക്ഷേത്ര ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിലെത്തി ‘പൊന്നിൻകുടം’ വഴിപാട് കഴിപ്പിച്ച വിവരം വാർത്തയായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിലെത്തി ഇതേ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്.
Continue Reading

Trending