Connect with us

india

ബി.ജെ.പിയെ ഞെട്ടിച്ച് സീ ന്യൂസിന്റെ പുതിയ എക്‌സിറ്റ് പോള്‍; എന്‍.ഡി.എക്ക് 78 സീറ്റ് കുറയാന്‍ സാധ്യത, ഇന്ത്യക്ക് 43 സീറ്റ് കൂടിയേക്കും

ആദ്യപ്രവചനത്തിലുള്ളതിനേക്കാള്‍ എന്‍.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍ പറയുന്നു.

Published

on

ജൂണ്‍ ഒന്നിന് പുറത്തിറക്കിയ എക്‌സിറ്റ് പോളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പുതിയ എ.ഐ എക്‌സിറ്റ് പോളുമായി സീ ന്യൂസ് ചാനല്‍. ആദ്യപ്രവചനത്തിലുള്ളതിനേക്കാള്‍ എന്‍.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍ പറയുന്നു. ഇന്ത്യ മുന്നണിക്ക് 43 സീറ്റ് വരെ കൂടുമെന്നാണ് സീ ന്യൂസിന്റെ എ.ഐ പ്രവചനം.

ഒന്നാം പ്രവചനത്തില്‍ എന്‍.ഡി.എക്ക് 353 മുതല്‍ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ 305 മുതല്‍ 315 വരെയായി കുറഞ്ഞു. ഇന്ത്യ മുന്നണിക്ക് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്‌സിറ്റ് പോളില്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരമാവധി 52 സീറ്റുകള്‍ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.

ശനിയാഴ്ചയാണ് ആദ്യ എക്‌സിറ്റ് പോള്‍ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്‌സിറ്റ് പോളും പ്രസിദ്ധീകരിച്ചു. 10 കോടി ആളുകളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്താണ് രണ്ടാമത്തെ എക്‌സിറ്റ് പോള്‍ തയാറാക്കിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു. ഇതനുസരിച്ച് ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് 52 മുതല്‍ 58 സീറ്റും ഇന്ത്യ സഖ്യത്തിന് 22-26 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.

ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചനം

എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 22 മുതല്‍ 26 വരെ ഇന്‍ഡ്യ സഖ്യം വിജയിക്കും. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 52 മുതല്‍ 58 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. മറ്റ് പാര്‍ട്ടികള്‍ക്ക് 0-1 സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്നാണ് ബി.ജെ.പി അനുകൂല ചാനലിന്റെ പ്രവചനം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 64 സീറ്റ് നേടിയപ്പോള്‍ എസ്.പി 5 സീറ്റും കോണ്‍ഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചത്. ബി.എസ്.പി പത്ത് സീറ്റുകള്‍ നേടിയിരുന്നു.

ഡല്‍ഹിയില്‍ ഇന്ത്യ നേട്ടമുണ്ടാക്കും

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ആകെയുള്ള 7 ലോക്സഭാ സീറ്റില്‍ 3 മുതല്‍ 5 വരെ സീറ്റ് ഇന്ത്യ വിജയിക്കുമെന്ന് എ.ഐ എക്സിറ്റ് പോള്‍ പറയുന്നു. കഴിഞ്ഞ തവണ ഏഴും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 2-4 സീറ്റില്‍ ഒതുങ്ങിയേക്കുമെന്നും ചാനല്‍ പറയുന്നു.

ബീഹാറില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ 39 എണ്ണവും എന്‍.ഡി.എ നേടിയിരുന്നു. എന്നാല്‍, സീ ന്യൂസിന്റെ എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ബിഹാറില്‍ എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്. എന്‍.ഡിഎക്കും ഇന്ത്യക്കും 15 മുതല്‍ 25 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്ത്യക്ക് വന്‍ നേട്ടം

മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്ക് വന്‍ നേട്ടമാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എക്സിറ്റ് പോള്‍ പ്രകാരം മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 26-34 സീറ്റുകള്‍ എന്‍.ഡി.എക്കും ഇന്ത്യക്ക് 15-21 സീറ്റുകളും നേടിയേക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ എന്‍.ഡി.എ സഖ്യം 48ല്‍ 41 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഒരു സീറ്റിലും മറെറാരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.

ഹരിയാനയിലും രാജസ്ഥാനിലും ബി.ജെ.പിയുടെ സീറ്റ് കുറയാന്‍ സാധ്യത

ഹരിയാനയില്‍ ആകെയുള്ള 10 സീറ്റുകളില്‍ എന്‍.ഡി.എ 3-5 സീറ്റില്‍ ഒതുങ്ങും. അതേസമയം ഇന്ത്യ മുന്നണി 5-7 സീറ്റുകള്‍ നേടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച രാജസ്ഥാനില്‍ സീ ന്യൂസ് എ.ഐ എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എ 15-19 സീറ്റുകളും ഇന്ത്യ സഖ്യം 6-10 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.

ബംഗാളില്‍ എന്‍.ഡി.എക്ക് 24 സീറ്റ് വരെ പ്രവചനം

പശ്ചിമ ബംഗാളില്‍ എന്‍.ഡി.എക്ക് 20-24 സീറ്റുകളും തൃണമൂലിന് 16-22 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം ഇന്ത്യ സഖ്യത്തിന് 0-1 സീറ്റ് ലഭിച്ചേക്കും. നോര്‍ത്ത് ഈസ്റ്റില്‍ എന്‍ഡിഎ 18-22 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ 2-4 സീറ്റുകള്‍ നേടുമെന്നും പ്രതീക്ഷിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 2-3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പി കോട്ടയായ ഗുജറാത്തില്‍ എന്‍.ഡി.എയ്ക്ക് 20-26 സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ 2-4 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ സഹായിക്കുമെന്ന്

ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് നിര്‍ണായക സീറ്റുകള്‍ ലഭിക്കുമെന്ന് സീ ന്യൂസ് പ്രവചിക്കുന്നു. എ.ഐ എക്സിറ്റ് പോള്‍ പ്രകാരം തമിഴ്നാട്ടില്‍ എന്‍.ഡി.എക്ക് 10-12 ഉം ഇന്ത്യക്ക് 21-27 ഉം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയില്‍ എന്‍.ഡി.എക്ക് 04-06 സീറ്റുകളും ഇന്ത്യക്ക് 10-14 സീറ്റുകളും ലഭിച്ചേക്കും. കര്‍ണാടകയില്‍ എന്‍.ഡി.എ 10-14 സീറ്റുകളും ഇന്‍ഡ്യ സഖ്യം 12-20 സീറ്റുകളും നേടിയേക്കും.

കേരളത്തില്‍ എന്‍.ഡി.എക്ക് 6 സീറ്റ്

കേരളത്തില്‍ എന്‍.ഡി.എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് 11 സീറ്റും മറ്റുള്ളവര്‍ക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനല്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭൂമിയില്‍ വന്‍ ക്രൂഡോയില്‍ നിക്ഷേപം

സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ബലിയ അസംസ്‌കൃത എണ്ണ നിക്ഷേപം കണ്ടെത്തി. ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിന് സമീപം സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചു.

മൂന്ന് മാസത്തെ സര്‍വേയ്ക്ക് ശേഷമാണ് ഗംഗാ നദീ തടത്തില്‍ 3000 മീറ്റര്‍ ആഴത്തില്‍ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതല്‍ ആഴത്തില്‍ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തില്‍നിന്ന് മൂന്ന് വര്‍ഷത്തേക്ക് ആറര ഏക്കര്‍ ഭൂമി പ്രതിവര്‍ഷം 10 ലക്ഷം രൂപ നിരക്കില്‍ ഒഎന്‍ജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.

ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുക്കും.

Continue Reading

india

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു

വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

Continue Reading

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending