Connect with us

kerala

ടീകോമിന് പകരം ആര്? മുഖ്യമന്ത്രിയുടെ മകൾ വീണയോ: ചോദ്യങ്ങളുമായി കെ.എം ഷാജി

ടീകോമിന് പകരം ആരാണ് കേരളത്തിലേക്ക് വരുന്നതെന്ന് ഷാജി ചോദിച്ചു.

Published

on

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രിയുടെ മകള്‍ക്കോ മകന്റെ ബദ്ധുക്കള്‍ക്കോ വേണ്ടിയാണ് ദുബൈ സര്‍ക്കാറിന് പങ്കാളിത്തമുള്ള കമ്പനിയെ മാറ്റുന്നതെന്ന് സംശയിക്കേണ്ടി വരുമെന്നും കെ.എം ഷാജി പറഞ്ഞു.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഐ.ടി കൊണ്ട് പണമുണ്ടാക്കുന്ന ആധുനിക കാലത്ത് ടീകോമിനെ കേരളം പറഞ്ഞയക്കുന്നു. ടീകോമിന് പകരം ആരാണ് കേരളത്തിലേക്ക് വരുന്നതെന്ന് ഷാജി ചോദിച്ചു.

ഊരാളുങ്കല്‍ ആണോ! അതല്ല മുഖ്യമന്ത്രിയുടെ മകന്റെ അമ്മായിയപ്പനാണോ? മകള്‍ സാക്ഷാല്‍ വീണയാണോ? മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂരിപക്ഷമുള്ള ഏത് കമ്പനിയാണെന്ന് പറയാന്‍ ഉത്തരവാദിത്തമുണ്ടെന്നും കെ.എം ഷാജി വ്യക്തമാക്കി.

അതേസമയം കരാര്‍ പ്രകാരമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കെ, സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോം കമ്പനിയെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭ തീരുമാനമാണ് വിവാദത്തിലായത്.

സംസ്ഥാനത്തിന് നഷ്ടമുണ്ടായ സാഹചര്യത്തില്‍ കമ്പനിക്ക് നഷ്ടപരിഹാരം അങ്ങോട്ടുനല്‍കി കരാര്‍ അവസാനിപ്പിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കമ്പനിക്ക് പണം നല്‍കാനുള്ള തീരുമാനം കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ നിലപാട്.

മന്ത്രിസഭ തീരുമാനങ്ങള്‍ സംബന്ധിച്ച അറിയിപ്പില്‍ നാലുവരി മാത്രമാണ് ഈ സുപ്രധാന വിഷയത്തിലെ തീരുമാനമുള്‍പ്പെടുത്തിയിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചാണ് തീരുമാനമെന്നാണ് കുറിപ്പിലുള്ളത്. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയെ ഒഴിവാക്കുന്നതെന്നതില്‍ അറിയിപ്പിലും മൗനംപുലര്‍ത്തി.

നഷ്ടപരിഹാരം നല്‍കി ടീകോമിനെ ഒഴിവാക്കിയ ശേഷം പുതിയ സംരംഭകരെ കണ്ടെത്തി പദ്ധതി പുതിയ രൂപത്തില്‍ ചലിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്‍ഫോപാര്‍ക്കിന്റെ അടക്കം വികസനം സര്‍ക്കാറിന്റെ മുന്നിലുണ്ട്. അതേസമയം സര്‍ക്കാറിന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന വിമര്‍ശനവുമുണ്ട്.

kerala

പള്ളിയിലേക്ക് പോകുന്നതിനിടെ സ്വിഫ്റ്റ് ബസിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്.

Published

on

തൃശൂര്‍ ഒല്ലൂരില്‍ റോഡ് മുറിച്ചു കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിടിച്ച് രണ്ട് പേര്‍ മരിച്ചു. ചീരാച്ചി വാകയില്‍ റോഡില്‍ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. രണ്ടു സ്ത്രീകളും സംഭവ സ്ഥലത്തുവച്ചു തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍.

 

Continue Reading

kerala

ഹണി റോസിനെതിരായ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി.

Published

on

ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലീം എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി. ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ നടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ നടിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനു മാത്രമേ ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയൊള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ കേസ് വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരന്‍, ആശ എന്നിവരാണ് മരിച്ചത്.

എന്താണ് മരണകാരണം എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

Trending