Connect with us

kerala

നവകേരള വിളംബര ജാഥയില്‍ പങ്കെടുക്കാതെ വീട്ടില്‍പോയി: അംഗന്‍വാടി ജീവനക്കാര്‍ വിശദീകരണം നല്‍കണം

മലപ്പുറം പൊൻമള്ള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐ.സി.ഡി.എസ് സൂപ്പർവൈസർ വിശദീകരണം ചോദിച്ചത്.

Published

on

അംഗൻവാടി ജീവനക്കാരോട് നവകേരള സദസിൻ്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തതിന് വിശദീകരണം ചോദിച്ചതായി പരാതി. മലപ്പുറം പൊൻമള്ള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐ.സി.ഡി.എസ് സൂപ്പർവൈസർ വിശദീകരണം ചോദിച്ചത്.

നാല് മണിക്ക് നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സൂപ്പർ വൈസർ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം.

നവകേരള സദസ്സിലേക്ക് ആളെക്കൂട്ടാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നു എന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം.

പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. ജാഥയിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ഇതിൽ പങ്കെടുക്കാതെ മടങ്ങിയവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ്ടു കോഴക്കേസ്: ‘സിജെപി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’; സന്ദീപ് വാര്യര്‍

ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു.

Published

on

മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സര്‍ക്കാറും ഇ.ഡിയും നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ഷാജിക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാറിനും ഇ.ഡിക്കും തിരിച്ചടിയായാണ് സുപ്രീംകോടതി ഉത്തരവ്.

‘സി.ജെ.പി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’ എന്ന കുറിപ്പോടെ ഷാജിയെ മെന്‍ഷന്‍ ചെയ്ത് ചുവന്ന ഹൃദയത്തിന്റെ ഇമോജി ഇട്ടാണ് കുറിപ്പ്. ഷാജി പ്രസംഗിക്കുന്ന ഫോട്ടോയും ഇ?തോ?ടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി സി.പി.എം അവിശുദ്ധ ബാന്ധവത്തെ സൂചിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് സി.ജെ.പി അഥവാ കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി. പാലക്കാട് ?ഉപതെരഞ്ഞെടുപ്പില്‍ നീല ട്രോളിയടക്കമുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി സി.പി.എം കൂട്ടുകെട്ടുണ്ട് എന്നാരോപിച്ചാണ് ‘സി.ജെ.പി’ പ്രയോഗം കൂടുതല്‍ ഇടംപിടിച്ചത്. ഇതാണ് ഇപ്പോള്‍ സന്ദീപ് വാര്യരും ഉപയോഗിച്ചത്.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 2014ല്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഷാജിക്കെതിരായ തുടര്‍നടപടികള്‍ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈകോടതി വിധിയില്‍ ഇടപടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമര്‍ശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്നും ജസ്റ്റിസ് അഭയ് എസ്.ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു.

2020ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

‘പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാവില്ല’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്.

Published

on

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്.

എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണമെന്നും കോടതി വാക്കാൽ പറഞ്ഞു. ഇതിനിടെ, ശബരിമല പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ ഇടപെടലുമായി എഡിജിപി രംഗത്തെത്തി.

സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

‘കടുത്ത അവഗണന’; ബിജെപി വയനാട് ജില്ലാ മുന്‍ പ്രസിഡന്റ് പാര്‍ട്ടി വിട്ടു

പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് കെ.പി മധു പറഞ്ഞു. 

Published

on

വയനാട്ടിലെ ബിജെപിയിലും കൊഴിഞ്ഞുപോക്ക്. ബിജെപി വയനാട് ജില്ലാ മുൻ പ്രസിഡന്റ് കെ.പി മധു പാർട്ടിവിട്ടു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് കെ.പി മധു പറഞ്ഞു.

വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് ഫെബ്രുവരിയിൽ കെ.പി മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു.

പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിലെ അക്രമത്തിന് പിന്നിൽ ളോഹയിട്ട ചിലരാണെന്നായിരുന്നു കെ.പി മധുവിന്റെ പരാമർശം. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.

Continue Reading

Trending