Connect with us

kerala

വയനാട് ഉരുള്‍പ്പൊട്ടല്‍:കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കെ സുധാകരന്‍ എംപി

Published

on

തിരുവനന്തപുരംഃ അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു.

അതീവ ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനോടകം നിരവധി ജീവനുകള്‍ പൊലിഞ്ഞു. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്‍. അതീവ ഗുരുതരമായ സാഹചര്യമാണവിടെ. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഈ സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കണം.

ആവശ്യമായ മരുന്ന്, ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും അടിയന്തരമായി എത്തിക്കണം. മന്ത്രിസഭ ചേര്‍ന്ന് ഉള്‍പ്പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കണം. ഉള്‍പ്പൊട്ടലില്‍ ഗുരുതമായ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസഹായം ഉറപ്പാക്കണം. സംസ്ഥാനത്തിന് അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പ്രകൃതിദുരന്തങ്ങളില്‍ അക്കപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുരാവസ്തു തട്ടിപ്പുകേസ്; മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം

വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്

Published

on

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബര്‍ മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ ആണ്. പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിട്ടുള്ളത്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കിയുളള കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂര്‍ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശമുണ്ട്. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കാന്‍ മാറ്റി. പോക്സോ കേസിലും പ്രതിയാണ് മോന്‍സണ്‍ മാവുങ്കല്‍. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുളളത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി പത്തുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ്.

Continue Reading

kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്: പി.കെ കുഞ്ഞാലില്‍ക്കുട്ടി

പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Published

on

മലപ്പുറം:രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദുറെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആ ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

Trending