Connect with us

kerala

വയനാട് ദുരന്തം; പുനരധിവാസ കരട് പട്ടികയിലും വെള്ളം ചേര്‍ത്ത് അധികാരികള്‍

ഒന്നിലേറെ തവണ പേരുകള്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു

Published

on

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ വെള്ളം ചേര്‍ത്ത് അധികാരികള്‍. കരട് പട്ടികയിലെ നിരവധി അപാകതകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ദുരന്തബാധിതര്‍. ഒന്നിലേറെ തവണ പേരുകള്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു. ഇതിനെതിരെ ദുരന്തബാധികര്‍ എല്‍എസ്ജെഡി ജോയിന്റെ ഡയറക്ടര്‍ക്ക് പരാതി നല്‍കും.

ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുകയാണെന്നും ദുരന്തബാധിതര്‍ ഇപ്പോഴും ദുരിതത്തിന്നാല്‍ ഇത്രയും കാലമെടുത്ത് തയാറാക്കിയ കരട് പട്ടികയിലാണ് വലിയ അപാകതകളുണ്ടായിരിക്കുന്നത്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതാണ് മാനദണ്ഡമെങ്കില്‍ പൂര്‍ണമായും വീട് നഷ്ടപ്പെടാത്ത നിരവധി പേരുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ഹരായ പലരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുമില്ല. അപാകതകള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടൗണ്‍ഷിപ്പിനുള്ള കരട് പട്ടികയില്‍ 388 കുടുംബങ്ങളാണ് ഒന്നാംഘട്ട പട്ടികയിലുള്ളത്. ടൗണ്‍ഷിപ്പിനുള്ള കരട് പട്ടികയില്‍ താമസയോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ സ്ഥലത്ത് ടൗണ്‍ഷിപ്പുണ്ടാക്കിയാല്‍ തങ്ങള്‍ എങ്ങനെ സമാധാനത്തോടെ താമസിക്കുമെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. പലര്‍ക്കും വാടക താങ്ങാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്നലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് പഞ്ചായത്ത് മെമ്പറുമാരോട് അഭിപ്രായം ചോദിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

kerala

‘പ്രകോപനമാണ് ലക്ഷ്യം, അതിൽ വീഴരുത്’; നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപ്പര്യം ഈ നാടിന്റെ സമാധാനമാണ്‌; പി.കെ ഫിറോസ്

സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന്” പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

Published

on

മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ”അജണ്ട കൂടുതല്‍ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്ന്” പി.കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലായിരുന്നു വിദ്വേഷ പ്രസംഗം.വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അജണ്ട കൂടുതൽ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുക. അതു വഴി മറ്റു പലർക്കും ലാഭമുണ്ടാക്കിക്കൊടുക്കുക. യൂത്ത് ലീഗ് പ്രവർത്തകരോടാണ്, എരിവ് കയറ്റാനും എരിതീയിൽ എണ്ണയൊഴിക്കാനും ഫേസ്ബുക്കിൽ വികാര ജീവികളൊരുപാടുണ്ടാകും. അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുത്. നിങ്ങളെ സംയമന പാർട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക. നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപര്യം ഈ നാടിന്‍റെ സമാധാനമാണ്. സൗഹാർദ്ദമാണ്. മറക്കരുത്.

Continue Reading

kerala

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം

നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം. അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Continue Reading

kerala

എസ്.ഡി.പി.ഐ നേതാവിന് അനധികൃത സഹായം; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി: എസ് ഡി പി ഐ നേതാവിന് അനധികൃത സഹായം ചെയ്ത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്കാണ് അനധികൃത സഹായം നല്‍കിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് കാന്റീന്‍ ഐഡി കാര്‍ഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെയാണ് അനധികൃത സഹായം നല്‍കിയത്.

Continue Reading

Trending