Connect with us

india

വഖഫ് ബിൽ: ജെ.പി.സിക്ക് 1.25 കോടി മെയിലുകൾ വന്നത് അന്വേഷിക്കണമെന്ന് ബി.ജെ.പി

ജെ.പി.സി ചെയർമാനും ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി എം.പിയുമായ ജഗദാംബികാ പാലിന് അയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

Published

on

വഖഫ് ബിൽ സംബന്ധിച്ച് 1.25 കോടി പേർ സംയുക്ത പാർലമെന്ററി സമിതിയെ അഭിപ്രായങ്ങൾ അറിയിച്ചതിനെക്കുറിച്ച് കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവും ഝാർഖണ്ഡിൽനിന്നുള്ള ലോക്സഭാംഗവുമായ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ജെ.പി.സി ചെയർമാനും ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി എം.പിയുമായ ജഗദാംബികാ പാലിന് അയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

വഖഫ് ബില്ലിനെ എതിർക്കുന്ന മുസ്‍ലിം സംഘടനകളുടെയും അനുകൂലിക്കുന്ന സംഘ് പരിവാറിന്റെയും ആഹ്വാനത്തെതുടർന്ന് ആളുകൾ മത്സരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ജെ.പി.സിക്ക് ഇ മെയിൽ അയ​ച്ചതോടെയാണ് അഭിപ്രായങ്ങൾ കോടി കടന്നത്.

എന്നാൽ, ഈ മെയിലുകൾ വന്ന ഉറവിടങ്ങൾ അന്വേഷിക്കണമെന്നും സാകിർ നായികിന്റെയും ഐ.എസ്.​ഐ, ചൈന തുടങ്ങിയ വി​ദേശശക്തികളുടെയും പങ്ക് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.

india

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്: ആവേശമായി എം.എസ്.എഫ് പ്രചാരണം

Published

on

വികസനത്തിനും വൈവിധ്യമാർന്ന വീക്ഷണങ്ങളുടെ പ്രാതിനിധ്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന വിദ്യാർത്ഥി സമൂഹം ഉയർന്നു വരേണ്ടത് രാഷ്ട്ര നിലനിൽപിന്റെ അനിവാര്യതയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു.ഡൽഹി സർവ്വകലാശാല എം എസ് എഫ് ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
വലതുപക്ഷ വർഗ്ഗീയ തിവ്രവാദ മുക്ത ക്യാമ്പസുകളുടെ സൃഷ്ടിപ്പും പരിപാലനവും ജനാധിപത്യ വിദ്യാർത്ഥി സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം ഉണർത്തിച്ചു. എം എസ് എഫ് പ്രകടന പത്രികയും ചടങ്ങിൽ പുറത്തിറക്കി. പത്രികയിലെ ഇന്റേൺഷിപ് സെൽ, സാക് ഐ ഏ എസ് -സിവിൽ സർവീസ് സൊസൈറ്റി, മെഡിക്കൽ കൗൺസലിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വിദ്യാർത്ഥി സമൂഹത്തിനിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു.
എം എസ് എഫ് ഡൽഹി സർവകലാശാല പ്രസിഡന്റ് സീഷൻ അലി അധ്യക്ഷത വഹിച്ചു. എൻ എസ് യു ഐ നേതാവും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമായ യാഷ് നന്ദൽ, എം എസ് എഫ് ദേശീയ ട്രെഷറർ അഡ്വ. അതീബ് ഖാൻ, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ ഫാറൂഖി, നേതാക്കളായ നസീഫ്, എം ടി ജദീർ, കാമിൽ, ബുതാൻ, സ്ഥാനാർഥികളായ നാഫിയ ഷെറിൻ, ഷിഫാന, അഫ്‌ലാഹ് എന്നിവർ സംസാരിച്ചു.

Continue Reading

india

മാനനഷ്ടക്കേസിൽ സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷയും പിഴയും; മുൻ ബി.ജെ.പി എം.പിയുടെ ഭാര്യയാണ് പരാതിക്കാരി

ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയുടെ പരാതിയിലാണ് നടപടി.

Published

on

അപകീർത്തിക്കേസിൽ മഹാരാഷ്ട്രയിലെ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന് തടവുശിക്ഷ. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തെ തടവാണ് വിധിച്ചത്. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയുടെ പരാതിയിലാണ് നടപടി.

ഐപിസി വകുപ്പ് 500 പ്രകാരം റാവത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 25,000 രൂപ പിഴയും വിധിച്ചു. തനിക്കും ഭർത്താവിനുമെതിരെ റാവത്ത് അടിസ്ഥാന രഹിതവും അപകീർത്തികരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് പരാതി.

മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ്റെ അധികാരപരിധിയിൽ പൊതു ടോയ്‌ലറ്റുകളുടെ നിർമാണവും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ടുണ്ടായ 100 കോടിയുടെ അഴിമതിയിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു റാവത്തിന്റെ ആരോപണമെന്ന് മേധ പറഞ്ഞു. റാവത്തിന്റെ പ്രസ്താവനകൾ അപകീർത്തികരമാണ്. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് പരാമർശങ്ങൾ നടത്തിയതെന്നും പരാതിയിൽ പറയുന്നു.

അതേസമയം, ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഉത്തരവിനെതിരെ മുംബൈ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്നും റാവത്തിൻ്റെ അഭിഭാഷകനും സഹോദരനുമായ സുനിൽ റാവത്ത് പറഞ്ഞു. അതേസമയം, മജിസ്‌ട്രേറ്റ് ആരതി കുൽക്കർണി റാവത്തിൻ്റെ ശിക്ഷ 30 ദിവസത്തേക്ക് തടയുകയും കോടതിയിൽ നിന്ന് പുറത്തുപോകാൻ 15,000 രൂപ ബോണ്ട് കെട്ടിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച സഞ്ജയ് റാവത്ത്, മേധയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് താൻ മാത്രമല്ലെന്നും രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയതെന്നും പറഞ്ഞു. ജുഡീഷ്യറിയെ കാവിവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറിയിൽ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും ഉടൻ സെഷൻസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

കാറിനുള്ളില്‍ അഞ്ചംഗകുടുംബം മരിച്ചനിലയില്‍; കൂട്ട ആത്മഹത്യയെന്ന് നിഗമനം

സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

Published

on

തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. സേലം സ്വദേശികളായ മണികണ്ഠന്‍(50) ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തിരുച്ചിറപ്പള്ളി-കാരക്കുടി ദേശീയപാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്തായിരുന്നു സംഭവം.

ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നമനസമുദ്രത്തിൽ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചതോടെയാണ് അഞ്ച് പേരെയും മരിച്ചനിലയില്‍ കണ്ടത്.

സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കുറിപ്പില്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലത്താണ് ഇവർ താമസിക്കുന്നത്

വിഷം ഉള്ളില്‍ച്ചെന്നാണ് അഞ്ച് പേരുടെയും മരണം സംഭവിച്ചതെന്നാണ് സംശയം. സേലത്ത് ലോഹവ്യാപാരിയായ മണികണ്ഠന് സാമ്പത്തികബാധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending