Connect with us

india

യു.പി സംഭാല്‍ ശാഹി മസ്ജിദ് വെടിവെപ്പ്: സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍

1991 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ നടന്നുവരുന്നത്

Published

on

ഉത്തർപ്രദേശിലെ സംഭാൽ ശാഹീ മസ്ജിദിൽ പരിശോധനക്ക് എത്തിയ പോലീസ് സംഘം അഞ്ച് യുവാക്കളെ വെടിവെച്ച്കൊന്ന അത്യന്തം ഖേദകരമായ സംഭവത്തിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്റ് പാർട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഇന്ന് പാർലമെന്റിന്റെ ശൂന്യവേളയിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടു.

1991 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ നടന്നുവരുന്നത്. ഒരു ബാബരിക്ക് ശേഷം നിരവധി ബാബരികൾ സൃഷ്ടിക്കപ്പെടുകയാണ്. ബാബരി മസ്ജിദ് വിഷയത്തിൽ രാജ്യത്ത് വിവിധ തലങ്ങളിൽ വ്യത്യസ്തമായ ചർച്ചകൾ നടന്നിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ വിധിയിലെ പരാമർശങ്ങളും നാം ഓർത്തിരിക്കേണ്ടതാണ്. ശാഹീ മസ്ജിന് ശേഷം അജ്മീർ ദർഗയേയും വർഗീയവാദികൾ നോട്ടമിട്ടിരിക്കുകയാണ്. വളരെ ക്രൂരവും നീചവും പൈശാചികവുമായ നടപടികളാണ് സർക്കാർ മുസ്ലിംകളുടെ ആരാധനാലയങ്ങളുടെ കാര്യത്തിൽ കൈക്കൊള്ളുന്നത്.

രാജ്യത്തിന്റെ നൻമയും ജനാധിപത്യ അവകാശങ്ങളും പതിയെ പതിയെ ഇല്ലാതെയാക്കുകയും ഒരു വിഭാഗം ജനതയെ മനപ്പൂർവ്വം അവമതിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. സർക്കാർ നേതൃത്വത്തിൽ ആരാധനാലയങ്ങൾ കയ്യേറുന്ന സാഹചര്യം അടിയന്തരമായി ഒഴിവാക്കപ്പെടേണ്ടതാണ്. 1991 ലെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങൾക്ക് എതിരെയും സർക്കാർ നടപടി കൈകൊള്ളുകയും ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ വെക്കുകയും ചെയ്യണമെന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇ.ടി. ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘എളുപ്പവഴി’അവസാനിച്ചത് കനാലില്‍; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ കനാലില്‍ വീണു

ഉത്തര്‍പ്രദേശിലെ ബറൈലിയിലാണ് അപകടം

Published

on

ബറേലി: അറിയാത്ത വഴിയില്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത ‘എളുപ്പവഴി’യിലൂടെ സഞ്ചരിച്ച കാറും യാത്രക്കാരുടെ സംഘവും കനാലില്‍ വീണു. കനാലില്‍ വെള്ളമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായെങ്കിലും കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ചെറിയ പരിക്ക്പറ്റി. ഉത്തര്‍പ്രദേശിലെ ബറൈലിയിലാണ് അപകടം.

ബറൈലിയില്‍ നിന്ന് പിലിഭിത്തിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. ഇടയ്ക്ക് കലാപൂര്‍ ഗ്രാമത്തില്‍ നിന്ന് ഗൂഗില്‍ മാപ്പില്‍ ഒരു ഷോട്ട് കട്ട് ഓപ്ഷന്‍ കിട്ടി. മറ്റൊന്നും ആലോചിക്കാതെ ഈ വഴി തെരഞ്ഞെടുത്ത് മുന്നോട്ട് നീങ്ങിയതാണ് ഒടുവില്‍ കനാലില്‍ വീഴുന്നതില്‍ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാര്‍ അപകടത്തില്‍ പെടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചു. ട്രാക്ടറില്‍ കെട്ടിവലിച്ചാണ് കാര്‍ കനാലില്‍ നിന്ന് പുറത്തെടുത്തത്.അറിയാത്ത വഴിയിലൂടെ ഗൂഗിള്‍ മാപ്പിനെ മാത്രം വിശ്വാസത്തിലെടുത്ത് യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് മനുഷ് പരിക് പറഞ്ഞു. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു. .

 

Continue Reading

india

വിമാന ടിക്കറ്റ് ചാര്‍ജ്ജ് കൊള്ളയ്‌ക്കെതിരെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇടപെടണമെന്ന് സമദാനി

വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കു ന്നത്.

Published

on

വിമാന ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉടന്‍ ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്‍ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കു ന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അധികൃതര്‍ ഇടപെടാത്തതെന്ന് പാര്‍ലിമെന്റിന്റെ ടൂറിസം ആന്റ് ട്രാന്‍സ് പോര്‍ട്ട് സ്റ്റാന്റിങ് കമ്മിറ്റി സിവില്‍ ഏവിയേന്‍ മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ യോഗത്തില്‍ സമദാനി ചോദിച്ചു. ആവശ്യം വര്‍ധിക്കുമ്പോള്‍ നിരക്ക് കുറക്കുക എന്നതാണ് ഏത് വ്യാപാരത്തിലും പാലിക്കുന്ന തത്വം.

എന്നാല്‍ വന്‍തോതില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കുന്ന അവധിക്കാലങ്ങളിലും ആ ഘോഷവേളകളിലുമാണ് എയര്‍ലൈന്‍ കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് ഇരട്ടിയാക്കുന്നത്. ഈ ചൂഷണത്തിന് മുഖ്യമായും വിധേയമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളാണ്. അവരുടെ വിഷമാവസ്ഥ പരിഹരിക്കാന്‍ പലതലങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ല.

ഇക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കണം. ടിക്കറ്റ് വില നിര്‍ണ്ണയി ക്കുന്ന പ്രക്രിയ പൂര്‍ണമായും മറ്റുള്ളവരുടെ കാരുണ്യ ത്തിന് വിട്ടുകൊടുക്കുന്നതിന് പകരം അതിലിടപെട്ട് ഇക്കാര്യത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ നടപടി അനിവാര്യമാണെ ന്ന് സമദാനി പറഞ്ഞു.

Continue Reading

india

മയക്കുമരുന്ന് കേസ്; നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍

അലിഖാന്‍ തുഗ്ലക്കിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

Published

on

മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലക്കിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ തിരുമംഗലം പൊലീസ് തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മയക്കുമരുന്ന് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ലഹരിക്കേസില്‍ കോളജ് വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് തുഗ്ലക്കിലേക്ക് എത്തിയത്. ഇയാളെ കൂടാതെ സെയ്ദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരെയും അറസ്റ്റ് ചെയ്തു.

 

Continue Reading

Trending