2025-26 അധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന വകുപ്പുകള്‍/ അഫിലിയേറ്റഡ് കോളജുകള്‍/ സ്വാശ്രയ സെന്ററുകള്‍ നടത്തുന്ന ബിരുദാനന്തര (പി.ജി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി അടക്കം വിവിധ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷക്ക് (CU-CET 2025) അപേക്ഷകള്‍ ക്ഷണിച്ചു. ഓപണ്‍ അഖിലേന്ത്യാ ക്വോട്ട, ലക്ഷദ്വീപ് ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയെഴുതേണ്ടതില്ല. സര്‍വകലാശാല പഠന വകുപ്പുകളിലെ ഓപണ്‍ അഖിലേന്ത്യ ക്വോട്ടാ സീറ്റുകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം.
വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് http://admission.uoc.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ മേയ് 6,7,8 തീയതികളിൽ നടത്തും. വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 15 അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം. ഒറ്റ അപേക്ഷ മതി.അവസാന സെമസ്റ്റർ/വർഷ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പഠന വകുപ്പുകളിലെ പി.ജി പ്രോഗ്രാമുകള്‍: എം.എ -അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫങ്ഷനല്‍ ഹിന്ദി ആന്‍ഡ് ട്രാന്‍സ്ലേഷന്‍, മലയാളം, കംപാരറ്റിവ് ലിറ്ററേച്ചര്‍, സംസ്‌കൃത ഭാഷയും സാഹിത്യവും, ഉര്‍ദു, ഇക്കണോമിക്‌സ്, ഫോക് ലോര്‍, ഹിസ്റ്ററി, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, എപ്പിഗ്രഫി ആന്‍ഡ് മാനുസ്‌ക്രിപ്‌റ്റോളജി.
എം.എസ് സി: കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ബോട്ടണി, അപ്ലൈഡ് സൈക്കോളജി, സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യൂമന്‍ ഫിസിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫോറന്‍സിക് സയന്‍സ്, ബയോടെക്‌നോളജി, എം.എസ് സി ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്).
എം.കോം, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് (എം.ടി.എ), എല്‍എല്‍.എം.
സ്വാശ്രയ സെന്ററുകളിലെ പി.ജി പ്രോഗ്രാമുകള്‍: എം.എസ്.ഡബ്ല്യു, എം.സി.എ (റഗുലര്‍ ആന്‍ഡ് ഈവനിങ്)
അഫിലിയേറ്റഡ് കോളജുകളിലെ പി.ജി പ്രോഗ്രാമുകള്‍: എം.എ -ജേണലിസം, എം.എസ് സി- ഹെല്‍ത്ത് ആന്‍ഡ് യോഗ തെറപ്പി, ഫോറന്‍സിക് സയന്‍സ്, ജനറല്‍ ബയോടെക്‌നോളജി, എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്)
പഠന വകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകള്‍: (അവസരം പ്ലസ്ടുകാര്‍ക്ക്) -ഇന്റഗ്രേറ്റഡ് എം.എസ് സി -ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ, ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കംപാരറ്റിവ് ലിറ്റ?േറച്ചര്‍, സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറല്‍), അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ്.
ഫിസിക്കല്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍: ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റ് എം.പി.എഡ്;ഡ്‌വാഴ്‌സിറ്റി സെന്ററുകള്‍:ബി.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്)
അഫിലിയേറ്റഡ് കോളജുകള്‍ -എം.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്.