Connect with us

india

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്കിൽ ഇളവ് നൽകുമെന്ന് മുസ്‍ലിം ലീഗ് എം.പിമാർക്ക് ഉറപ്പ് നൽകി കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി

ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്നും മുസ്‌ലിം ലീഗ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Published

on

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലര്‍ത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുല്‍ വഹാബും ന്യൂനപക്ഷ ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കി.

കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരം എംപിമാര്‍ വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്നും മുസ്‌ലിം ലീഗ് മന്ത്രിയോട് ആവശ്യപ്പെട്ടു.

കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപയുടെ വര്‍ധനവാണ് കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ തോന്നിയപോലെ നിശ്ചയിച്ച സംഖ്യയാണ് കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് വസൂലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ തീരുമാനം റദ്ദാക്കിക്കൊണ്ട് മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് സമാനമായ രീതിയില്‍ കോഴിക്കോട് നിന്നുള്ള ടിക്കറ്റ് ചാര്‍ജ് നിര്‍ണയിക്കണം. റീടെന്‍ഡറിംഗ് നടത്തിയോ ഇതര വിമാനക്കമ്പനികളെ ഏര്‍പ്പെടുത്തിയോ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചോ ടിക്കറ്റ് റേറ്റ് തിരുത്തി അതിലെ അപാകത പരിഹരിക്കണം എന്നാണ് എം.പിമാര്‍ ആവശ്യപ്പെട്ടത്.

എയര്‍ലൈനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് പരിമിതിയുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരള ഹജ്ജ് കമ്മിറ്റിക്കും കേരള സര്‍ക്കാരിനും ചാര്‍ജ്ജ് കുറച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ ചെയ്യാവുന്നതാണ്. അതിനായി കേരള മുഖ്യമന്ത്രിക്കും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സന്ദേശം അയച്ചിട്ടുണ്ട്.

അവരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എംപിമാരുമായി വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ മന്ത്രി ഹജ്ജിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുമായി ടെലഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയും വിശദവിവരങ്ങള്‍ ആരായുകയും ചെയ്തു.

കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍ ചുമത്തിയിരിക്കുന്ന തുകയില്‍ നാല്‍പതിനായിരം രൂപ കുറക്കാമെന്നും കേന്ദ്ര മന്ത്രി ഫോണിലൂടെ എംപിമാരെ അറിയിച്ചു. മറ്റു എമ്പാര്‍ക്കേഷന്‍ പോയിന്റ്‌റുകളില്‍ നിന്ന് ഈടാക്കുന്ന അതേ തുക കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈടാക്കുന്നതിനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുമായി തുടര്‍ന്നും ചര്‍ച്ച ചെയ്യുമെന്ന് മുസ്!ലിം ലീഗ് എംപിമാര്‍ പറഞ്ഞു.

india

‘ബുൾഡോസർ രാജ് വേണ്ട’; പ്രതികളുടെ വീട് പൊളിക്കരുതെന്ന് സുപ്രിംകോടതി

ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

Published

on

ബുൾഡോസർ രാജിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

‘കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണ്. പാർപ്പിടം മൗലികഅവകാശമാണ്.’- സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

Continue Reading

india

കര്‍ഷകര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസയച്ച്‌ കോടതി

എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്.

Published

on

രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസില്‍ നവംബര്‍ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാമശങ്കര്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്‌റെ പരാമര്‍ശങ്ങളിലൂടെ കങ്കണ കര്‍ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്‍ഷകന്റെ മകന്‍ കൂടിയായ രാമശങ്കര്‍ ശര്‍മ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കേന്ദ്രത്തില്‍ ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കില്‍ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

2021 നവംബര്‍ 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1947ല്‍ രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തില്‍ നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമര്‍ശം.

Continue Reading

india

ഝാര്‍ഖണ്ഡ് പോളിങ് ബൂത്തില്‍

അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

Published

on

ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 43 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും 6 പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതു മണ്ഡലങ്ങളുമാണ് ഇന്ന് പൊളിങ് ബൂത്തിലെത്തുന്നത്.

അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ ശ്രദ്ധേയ മണ്ഡലം മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ മത്സരിക്കുന്ന സെരായ്കെല ആണ്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച വിട്ട ചംപായ് സോറന്‍ ബിജെപി ടിക്കറ്റിലാണ് സെരായ്കെലയില്‍ മത്സരിക്കുന്നത്. ചംപായിയെ നേരിടുന്നത് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേശ് മഹാലി തന്നെയാണ്.

ചംപായ്യുടെ മകന്‍ ബാബുലാല്‍ സോറന്‍ ഘട്ശില മണ്ഡലത്തില്‍ ജനവിധി തേടുന്നു. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ പൂര്‍ണിമ സാഹു എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥികളായി ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നു. മീര മുണ്ട പോട്കയിലും പൂര്‍ണിമ ജംഷേദ്പുര്‍ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് 38 മണ്ഡലങ്ങളില്‍ ഈ മാസം 20 ന് നടക്കും.

പശ്ചിമ ബംഗാളില്‍ ആറു മണ്ഡലങ്ങളിലും ബിഹാറില്‍ നാലിടത്തും, കര്‍ണാടകയില്‍ മൂന്ന് മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ബം​ഗാളിൽ നയ്ഹാതി, ഹരോവ, മെദിനിപൂർ, തൽദാൻഗ്ര, സിതായ്, മാദരിഹട്ട് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാദരിഹട്ട് ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളാണ്. ആറു മണ്ഡലങ്ങളിലും ബിജെപിയും തൃണമൂൽ കോൺ​ഗ്രസും തമ്മിലാണ് പോരാട്ടം. 5 മണ്ഡലങ്ങളിൽ ഇടതു സഖ്യം മത്സരിക്കുന്നുണ്ട്.ഇതിൽ ഒരു സീറ്റിൽ സിപിഐ (എംഎൽ) ആണ് മത്സരിക്കുന്നത്.

ബിഹാറിൽ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ മൂന്നും ഇന്ത്യാ സഖ്യത്തിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നാലിടത്ത് മത്സരിക്കുന്നുണ്ട്. കർണാടകയിൽ മൂന്നു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണം അസംബ്ലി സീറ്റിൽ മകൻ നിഖിൽ കുമാരസ്വാമിയാണ് എൻഡിഎ സ്ഥാനാർത്ഥി.

മുൻ ബിജെപി നേതാവ് സി പി യോ​ഗേശ്വർ ആണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി. ബിജെപി എംഎൽസി സ്ഥാനം രാജിവെച്ചാണ് യോ​ഗേശ്വർ കോൺ​ഗ്രസിൽ ചേർന്നത്. മുമ്പ് 5 തവണ നിയമസഭാം​ഗമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവച്ച ഷിഗ്ഗാവിൽ മകൻ ഭരത് ബി ബൊമ്മെയും (ബിജെപി) ഇ തുക്കാറാം (കോൺഗ്രസ്) ഒഴിഞ്ഞ സന്ദൂർ സംവരണ മണ്ഡലത്തിൽ ഭാര്യ ഇ അന്നപൂർണയും മത്സരിക്കുന്നു.

Continue Reading

Trending