Connect with us

india

ത്രിപുരയിലെ അവസാനപ്രതീക്ഷയും അസ്തമിച്ച് ഇടതുമുന്നണി

കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.

Published

on

കെ.പി ജലീല്‍

ത്രിപുരയിലെ 35 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഇടതുപക്ഷഭരണം അവസാനിച്ച് അഞ്ചുവര്‍ഷത്തിനു ശേഷം തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലിരിക്കുകയായിരുന്നു ഇടതുപക്ഷമുന്നണി. കഴിഞ്ഞതവണ സി.പി.എമ്മിന് 16 സീറ്റുണ്ടായിരുന്നത് രണ്ടെണ്ണം കുറഞ്ഞു. കോണ്‍ഗ്രസിന് 5ഉം പുതിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വന്‍വിലവര്‍ധനവും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശൈലിയും മടുത്തെങ്കിലും ഇനിയും പഴയകാലത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണം വേണ്ടെന്ന് തോന്നലിലാണ് സംസ്ഥാനത്തെ ജനത എന്നാണ് ഇന്നത്തെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിലൂടെ അക്കിടി പറ്റിയത് കോണ്‍ഗ്രസിനും. മുമ്പ് കോണ്‍ഗ്രസായിരുന്ന പ്രതിപക്ഷകക്ഷിയെ ആക്രമിച്ചും കൊലപ്പെടുത്തിയും വാണ ഇടതുപക്ഷം ജനങ്ങളെ പൊറുതി മുട്ടിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ബംഗാളിലെ ജ്യോതിബസുവിനെപോലെ ഒരു നേതാവ്- നൃപന്‍ ചക്രവര്‍ത്തി ഉണ്ടായിരുന്നു ത്രിപുരയില്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കിയാണ് മണിക് സര്‍ക്കാരിനെ മുഖ്യമന്ത്രിയായി സി.പി.എം നിയോഗിച്ചത്. ഇതോടെ ബംഗാളിലെ ബുദ്ധദേവിനെ പോലെ ഇല്ലം കത്തിക്കുന്ന പരിപാടിയായിരുന്നു മണിക്കിന്റേതും. ജനത്തിന് അദ്ദേഹത്തെ വേണ്ടാതായി. അതോടെ സി.പി.എമ്മും ഇടതുപക്ഷവും സംസ്ഥാനത്ത് നാമാവശേഷമായി. സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ബോര്‍ഡ് മാറ്റി ബി.ജെ.പി ഓഫീസുകളാക്കുന്ന നിലയുണ്ടായി.

1978 മുതല്‍ പത്തുകൊല്ലം ഭരിച്ച ശേഷം പുറത്തായ ഇടതുമുന്നണിക്ക് പകരം വന്നത് കോണ്‍ഗ്രസായിരുന്നു.എന്നാല്‍ ആ സര്‍ക്കാരിനെതിരെ അഞ്ചുകൊല്ലവും നിലക്കാത്ത അക്രമസമരമാണ് സി.പി.എം അഴിച്ചുവിട്ടത്. ജനം ഭയന്ന് വീണ്ടും ഇടതില്‍ അഭയം തേടി. പിന്നീട് 1993ല്‍ അധികാരത്തില്‍തിരിച്ചെത്തിയ പാര്‍ട്ടി നൃപന്റെ കീഴില്‍ 2018 വരെ ഭരണം നടത്തി. വിപ്ലവ് ദേവ് എന്ന ചെറുപ്പക്കാരനാണ ്ബി.ജെ.പിയെ വര്‍ഗീയമായി ജനതയെ വേര്‍തിരിച്ച് ഇടതുമുന്നണിയുടെ പതനം ഉറപ്പാക്കിയത്. പക്ഷേ വൈകാതെ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വിപ്ലവിനും പുറത്തുപോകേണ്ടിവന്നു. ബി.ജെ.പിയിലെ പടലപ്പിണക്കമാണ് കാരണം. എന്നിട്ടും പാര്‍ട്ടിയോട് ഒട്ടിനിന്ന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍വ്യത്യാസത്തിന് വിജയിപ്പിച്ചെടുക്കാനായതില്‍ വിപ്ലവിനും അഭിമാനിക്കാം. മോദിയും അമിത്ഷായും നദ്ദയും രാജ്‌നാഥ് സിംഗുമെല്ലാം അധികാരത്തിന്റെ സര്‍വസാധ്യതയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

അതുകൊണ്ടുതന്നെ ഇതില്‍ അഭിമാനിക്കാന്‍ സംസ്ഥാനനേതാക്കള്‍ക്ക് പൂര്ണമായും കഴിയില്ല. സി.പി.എമ്മിന് ഇനി പ്രതീക്ഷയുള്ളത് കേരളത്തില്‍ മാത്രമാണ്. അവിടെ യാകട്ടെ ദുര്‍ഭരണവും അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിനെ തുറിച്ചുനോക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ സ്ഥിതി തന്നെയാണ ്‌കേരളത്തിലും ആവര്‍ത്തിക്കപ്പെടുക എന്നാണ് ത്രിപുര തെളിയിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.

india

‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനെതിരായ സൈനിക പോരാട്ടം നിര്‍ത്താന്‍ സമ്മതിച്ചതിലൂടെ ഇന്ത്യയുടെ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മോദി ജീ, പൊള്ളയായ പ്രസംഗങ്ങള്‍ നിര്‍ത്തൂ. എന്തുകൊണ്ടാണ് നിങ്ങള്‍ ട്രംപിന് വഴങ്ങി ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചത്? എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ തിളയ്ക്കുന്നത്? ഇന്ത്യയുടെ അന്തസ്സിനോട് നിങ്ങള്‍ വിട്ടുവീഴ്ച ചെയ്തു!,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ഭീകരവാദത്തിനോ സൈനിക നടപടിക്കോ ഒരു പിന്തുണയുമില്ലെന്ന പാക്കിസ്ഥാന്റെ ഉറപ്പ് ഇന്ത്യ ശ്രദ്ധിച്ചെന്ന് പറയുന്ന പ്രധാനമന്ത്രി മോദിയുടെ വീഡിയോയും രാഹുല്‍ ഗാന്ധി പങ്കുവച്ചു.

ഇന്ന് രാവിലെ രാജസ്ഥാനിലെ ബിക്കാനീറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗവും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചു, അതില്‍ അദ്ദേഹം പറഞ്ഞു, ‘മോദിയുടെ മനസ്സ് തണുത്തതാണ്, അത് തണുക്കുന്നു, പക്ഷേ മോദിയുടെ രക്തം ചൂടാണ്. ഇപ്പോള്‍, രക്തമല്ല, ചുടുവെള്ളമാണ് മോദിയുടെ സിരകളില്‍ ഒഴുകുന്നത്.’

സായുധ സേന ശക്തമായി മുന്നേറുകയും പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കുകയും ചെയ്യുന്ന സമയത്ത് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോദ്യം ചെയ്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടതിന് ശേഷം, പ്രഖ്യാപിത ദേശീയ നയത്തിന്റെ ലംഘനമായ മൂന്നാം കക്ഷി മധ്യസ്ഥത വിഷയത്തില്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുവെന്ന അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ല.

‘ഇത് എട്ടാം തവണയാണ് പ്രസിഡന്റ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂരം നിര്‍ത്തിയതായി അവകാശവാദം ഉന്നയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയെ എത്തിക്കാന്‍ വ്യാപാരം ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദി ഒരിക്കല്‍ പോലും ഈ അവകാശവാദം നിരസിച്ചില്ല. ഈ മൗനത്തിന്റെ അര്‍ത്ഥമെന്താണ്?’ ട്രംപ് തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ വീഡിയോ സഹിതം എക്സിലെ ഒരു പോസ്റ്റില്‍ കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര ചോദിച്ചു.

Continue Reading

india

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി

ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്

Published

on

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.

ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.

 

Continue Reading

india

വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ച വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ സെഷന്‍സ് കോടതിയെ പ്രത്യേക എന്‍ഐഎ കോടതിയായി നിയമിച്ചു.

Published

on

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ച വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ സെഷന്‍സ് കോടതിയെ പ്രത്യേക എന്‍ഐഎ കോടതിയായി നിയമിച്ചു.

ദേശീയ അന്വേഷണ ഏജന്‍സി ആക്റ്റ് 2008 (2008 ലെ 34) സെക്ഷന്‍ 11 പ്രകാരം മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജിയെ പ്രത്യേക കോടതിയായി നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഒരു അറിയിപ്പില്‍ അറിയിച്ചു.

‘ദേശീയ അന്വേഷണ ഏജന്‍സി AC 008 (2008 ലെ 34) ന്റെ 11-ാം വകുപ്പ് നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, മണിപ്പു ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതിനാല്‍ കോടതി ഓഫ് ഡിസ്ട്രിക്റ്റിനെ നിയമിക്കുന്നു.

പ്രത്യേക കോടതിയുടെ അധികാരപരിധി മണിപ്പൂരിലുടനീളം വ്യാപിക്കും.
2023 മെയ് 3-ന് ആരംഭിച്ച വംശീയ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു. ഈ കേസുകളില്‍ ജിരിബാമില്‍ ആറ് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും മറ്റ് അക്രമ സംഭവങ്ങളും ഉള്‍പ്പെടുന്നു.

കുറ്റകൃത്യങ്ങളുടെ തീവ്രതയും മണിപ്പൂരില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും കണക്കിലെടുത്ത് അന്വേഷണത്തിനായി ഏജന്‍സിക്ക് കൈമാറാന്‍ എംഎച്ച്എ തീരുമാനിച്ചതിന് ശേഷം 2024 നവംബറില്‍ എന്‍ഐഎ ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

2023 മെയ് 3 മുതല്‍ നിരവധി മാസങ്ങളോളം മണിപ്പൂര്‍ അക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മെയ്തികള്‍ക്ക് പട്ടികവര്‍ഗ്ഗ (എസ്ടി) പദവി നല്‍കുന്നതിനുള്ള ഹൈക്കോടതി ശുപാര്‍ശയില്‍ മലയോര ജില്ലകളില്‍ താമസിക്കുന്ന കുക്കി-സോ ആദിവാസികള്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഇത് ആരംഭിച്ചത്.

ഇംഫാല്‍ താഴ്വര ആസ്ഥാനമായുള്ള മെയ്റ്റിസും സമീപ കുന്നുകള്‍ കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകളും തമ്മിലുള്ള വംശീയ അക്രമത്തില്‍ 260 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.

മണിപ്പൂര്‍ നിലവില്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്, ഫെബ്രുവരി 9 ന് അന്നത്തെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിന് ശേഷം ഫെബ്രുവരി 13 ന് ഇത് ഏര്‍പ്പെടുത്തി. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Continue Reading

Trending