Connect with us

kerala

കള്ളക്കേസില്‍ കുടുക്കി; പൊലീസുകാരന്റെ പേര് എഴുതിവെച്ച ശേഷം ജീവനൊടുക്കി

Published

on

തിരുവനന്തപുരം മാറനല്ലൂരില്‍ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്‍ കരയോഗം പ്രസിഡന്റ് അജയകുമാറാണ് പേട്ട െ്രെകംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവര്‍ കെ.സന്ദീപിനെതിരെ ആത്മഹത്യകുറിപ്പെഴുതിവെച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സന്ദീപും മാറനല്ലൂര്‍ പൊലീസും ചേര്‍ന്ന് പീഡനം ഉള്‍പ്പടെയുള്ള കള്ളക്കേസില്‍ കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.രുത്താവൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റായ അജയകുമാറിനെ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സന്ദീപ് അസഭ്യം പറഞ്ഞൂവെന്നാണ് ആത്മഹത്യാകുറിപ്പില്‍ കാരണമായി എഴുതിയിരിക്കുന്നത്.
ഈ ഒറ്റവരിയില്‍ ഒതുങ്ങുന്നതല്ല സന്ദീപിന്റെ ഉപദ്രവമെന്നാണ് വീട്ടുകാരുടെ പരാതി. വസ്തുതര്‍ക്കത്തില്‍ സന്ദീപും അച്ഛനും ചേര്‍ന്ന് അജയകുമാറിനെ മര്‍ദിച്ചിരുന്നു. അതില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരില്‍ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേര്‍ത്ത് കേസെടുപ്പിച്ചു.

ഇതിനെതിരെ മുഖ്യമന്ത്രിക്ക് വരെ അജയകുമാര്‍ പരാതി നല്‍കിയതോടെ പീഡനവും വധശ്രമവും ഉള്‍പ്പടെയുള്ള വകുപ്പുപ്പുകള്‍ ഒഴിവാക്കി. പക്ഷെ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും മാനസികമായി തളര്‍ത്തിയെന്നാണ് ആരോപണം.

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending