Connect with us

News

ഇന്ന് ബദ്ർ ദിനം; ധീരസ്മ‌രണകൾ പുതുക്കി വിശ്വാസികൾ

സ്ലാമിക വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ പ്രഥമ പ്രതിരോധ സമരത്തിന്റെ ഓര്‍മ പുതുക്കിയും ബദ്‌റില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആണ്ടനുസ്മരണം നടത്തിയുമാണ് വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനമായി ആചരിക്കുന്നത്.

Published

on

ബദ്രീങ്ങളുടെ ധീര സ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനം ആചരിക്കും. ഇസ്ലാമിക ചരിത്രത്തിലെ പോരാ ട്ടത്തിന്റെയും സഹനത്തിന്റെയും അനുപമായ സന്ദേശം നല്‍കുന്ന ബദ്ര്‍ യുദ്ധം നടന്നത് ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ 17നാണ്. മുഹമ്മദ് നബി (സ) ആദ്യമായി പങ്കെടുത്ത യുദ്ധം കൂടിയാണ് ബദ്ര്‍. ഇസ്ലാമിക വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ പ്രഥമ പ്രതിരോധ സമരത്തിന്റെ ഓര്‍മ പുതുക്കിയും ബദ്‌റില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആണ്ടനുസ്മരണം നടത്തിയുമാണ് വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനമായി ആചരിക്കുന്നത്.

സത്യത്തിനും നീതിക്കും വേണ്ടി ആദര്‍ശ തെളിമയുള്ള ഒരു സമൂഹം അനുഭവിച്ച കഠിനയാതനകളും പീഡനങ്ങളും ഓര്‍മപ്പെടുത്തുന്ന താണ് ബദ്ര്‍. വിശ്വാസ ദൃഢതയും അല്ലാഹുവിന്റെ സഹായവുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജയിക്കാനാകുമെന്ന വലിയ സന്ദേശമാണ് ബദ്ര്‍
നല്‍കുന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതസ്ഥാനമാണ് അല്ലാഹു നല്‍കിയതെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലോകം പരമ്പരാഗതമായി ബദ്രീങ്ങളെ ആദരിച്ചുപോരുന്നത്. പതി നേഴാം രാവായ ഇന്നലെ വൈകിട്ട് മുതല്‍ പള്ളികള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും മൗലീദ് പാരായണവും പ്രത്യേക പ്രാര്‍ഥനകളും ബദ്ര്‍ അനുസ്മരണ പ്രഭാഷണങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു വരികയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

india

വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; കേന്ദ്രത്തോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എം.കെ സ്റ്റാലിന്‍

Published

on

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ഇന്ന് പാര്‍ലമെന്റില്‍ നിര്‍ദ്ദിഷ്ട വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനോട് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് മുസ്‌ലിം സമുദായത്തെ മോശമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുകയും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവരുടെ മതം പിന്തുടരാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ന്യൂനപക്ഷ മുസ്‌ലിംകളെ മോശമായി ബാധിക്കുന്ന 1995 ലെ വഖഫ് നിയമത്തിനായുള്ള വഖഫ് ഭേദഗതി ബില്‍ 2024 ല്‍ പിന്‍വലിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ബീഹാര്‍ നിയമസഭയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

മുസ്‌ലിംകളുടെ മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബില്‍ പിന്‍വലിക്കണമെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.

Continue Reading

Trending