kerala
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണുള്ളത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാനമൊട്ടാകെ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും പ്രളയത്തിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാൻ സന്നദ്ധരാവണമെന്നും മുന്നറിയിപ്പുണ്ട്. അതെ സമയം അതിശക്തമായ മഴയാണ് സംസ്ഥാനമൊട്ടാകെ പെയ്തത്.കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.
തെക്കന്‍ കേരളത്തിലും മഴ കനക്കുകയാണ്. പലയിടത്തും ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നഗരമേഖലകളില്‍ അടക്കം വെള്ളക്കെട്ട് തുടരുകയാണ്. നെടുമങ്ങാട് വെമ്പായത്തും, കാട്ടാക്കടയിലും വീടുകളിലും വെള്ളം കയറി. കൊല്ലത്തും സമാനമാണ് സ്ഥിതി. കല്ലുവാതുക്കല്‍, കരീക്കോട്, ചാത്തന്നൂര്‍, കുരീപുഴ ഭാഗങ്ങളില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഹൈവേയില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മരംവീണും ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കിള്ളൂരിന് സമീപം ബ്രേക്ക്ഡൗണായ ലോറിക്ക് പിന്നില്‍ കാറുകള്‍ ഇടിച്ചുകയറി അപകടം ഉണ്ടായി. അതിനിടെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.
kerala
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News17 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്