Connect with us

kerala

തൃശൂർ പൂരം: മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് സിപിഐ മുഖപത്രം

ആക്ഷേപഹാസ്യ പംക്തിയില്‍ ‘അജിത് കുമാറും ഓടുന്ന കുതിരയും’ എന്ന പേരിലുള്ള കുറിപ്പിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ വ്യംഗ്യമായി ആക്ഷേപിച്ച് സിപിഐ മുഖപത്രം ജനയുഗം. ഇന്ന് ഇറങ്ങിയ പത്രത്തിലെ ലേഖനത്തിലാണ് പരിഹാസ രൂപേണ പിണറായിയെയും എഡിജിപി അജിത് കുമാറിനെയും പരോക്ഷമായി പത്രം പംക്തിയിലൂടെ വിമർശിച്ചിരിക്കുന്നത്. തൃശൂർ പൂരം കലക്കിയ ആൾ തന്നെ അതേക്കുറിച്ച് അന്വേഷണ നടത്തിയാൽ മറ്റൊരു റിപ്പോർട്ട് വരുമോ എന്ന് പത്രം ചോദിക്കുന്നു.

പൂരം കലക്കാൻ കമ്മീഷണർ നടപടിയെടുക്കുമ്പോൾ അതെല്ലാം നേരിൽ കണ്ട് കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പദ്ധതിയിട്ട അജിത് കുമാർ എങ്ങനെ കുറ്റവിമുക്തനാവുമെന്നും സിപിഐ പത്രം ചോദിക്കുന്നു.
മാത്രവുമല്ല ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ചാർജ് വഹിക്കുന്ന മുഖ്യമന്ത്രിയെ പരോക്ഷമായി ആക്ഷേപിക്കുന്ന പഴഞ്ചൊല്ല് കൂടി ലേഖനത്തിൽ ഉണ്ട്.’ ഓടുന്ന കുതിരയ്ക്ക്….ഭൂഷണം എന്നാണല്ലോ ചൊല്ല് ‘എന്നാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്.

മുഖ്യമന്ത്രിയെയും എഡിജിപിയെയും സംസ്ഥാന സർക്കാരിനെ തന്നെയും ഇതുപോലെ പ്രതിപക്ഷം പോലും വിമർശിച്ചിട്ടില്ല. പൂരം കലക്കിയതാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ പരസ്യമായി ആരോപിച്ചതാണ്. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത് അന്വേഷിക്കണമെന്നും അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും സിപിഐ നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അനങ്ങാതിരിക്കുന്നതാണ് സിപിഐയെ ഇത്രമേൽ കടുത്ത ഭാഷ ഉപയോഗിക്കാൻ നിർബന്ധിതമാക്കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹജ്ജ് 2025- 23 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചു

കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം

Published

on

ഹജ്ജ് 2025ന് സെപ്തംബര്‍ 23 വരെ ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിച്ച സ്വീകാര്യയോഗ്യമായ എല്ലാ അപേക്ഷകര്‍ക്കും കവര്‍ നമ്പറുകള്‍ അനുവദിച്ചു. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ആയും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും പാസ്‌പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്.

കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കണം. അപേക്ഷ സമര്‍പ്പിച്ച് കവര്‍ നമ്പര്‍ ലഭിക്കാത്തവരുണ്ടെങ്കില്‍ സെപ്തംബര്‍ 30നകം അപേക്ഷാ ഫോമും അനുബന്ധ രേഖകളുമായി ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുതല്ല. ഫോണ്‍: 0483-2710717, 2717572.

ഇതുവരെ 19210 അപേക്ഷകള്‍ ലഭിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെയായി 19,210 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.  ഇതില്‍ 3812 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും, 2104 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം 45+(പുരുഷ മെഹ്‌റമില്ലാത്തവര്‍) വിഭാഗത്തിലും 13,294 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.

Continue Reading

kerala

തിളച്ചപാല്‍ മറിഞ്ഞ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്

Published

on

കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്- ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Continue Reading

kerala

തൃശൂരില്‍ ബേക്കറി യൂണിറ്റിന്‍റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം. രണ്ടുപേര്‍ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനനത്തിനിടെ 7 അടി അഴത്തില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ രണ്ടുപേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

Trending